അടുത്ത ലോകക്കപ്പിൽ മെസ്സി കളിക്കും..! കപ്പ് അടിക്കുകയും ചെയ്യും..! മെസ്സിയെ കുറിച്ച് അർജൻ്റീന സൂപ്പർ താരം..!

2026 ഫിഫ ലോകകപ്പിലും ലയണൽ മെസ്സി കളിക്കാൻ സാധ്യതയുണ്ട് എന്നാണ് മുൻ അർജൻറീന താരം പെഡ്രോ ട്രോഗ്ലിയോയുടെ അഭിപ്രായം. ഖത്തർ ലോകകപ്പിൽ കിരീടം സ്വന്തമാക്കിയതിനുശേഷം ഇനി വരുന്ന ലോകകപ്പിലും ഈ പി എസ് ജി താരത്തിന് തുടരാൻ താല്പര്യം ഉണ്ടെന്ന് നിലവിലെ സിഎഫ് ഒളിമ്പ്യയുടെ കോച്ച് വിശ്വസിക്കുന്നു.

മെസ്സിയുടെ എക്കാലത്തെയും സ്വപ്നം പൂവണിഞ്ഞത് കഴിഞ്ഞവർഷം ഖത്തറിൽ നടന്ന ടൂർണമെന്റിൽ അർജൻറീന ജേതാക്കൾ ആയതോടെയാണ്. ടൂർണമെന്റിൽ താരം ടീമിനെ നയിച്ചത് വളരെ മനോഹരമായ രീതിയിൽ തന്നെയായിരുന്നു. ഇനി വരുന്ന ലോകകപ്പിലും കളിക്കാനുള്ള പ്രചോദനം മെസ്സിയിൽ കണ്ടതായി TyC സ്പോർട്സിനോട് സംസാരിക്കവേ പെഡ്രോ ട്രോഗ്ലിയോ അവകാശപ്പെട്ടു.

“കഴിഞ്ഞ ലോകകപ്പ് സ്വന്തമാക്കിയതിനാൽ തന്നെ അവൻ മറ്റൊരു ലോകകപ്പ് കൂടി കളിക്കാൻ സാധ്യതയുണ്ട്. ലോകകപ്പിന്റെ നേട്ടം ഇനി വരുന്ന കളിയിലും അവനെ പ്രചോദിപ്പിക്കും എന്ന കാര്യത്തിൽ യാതൊരുവിധ സംശയവുമില്ല. പലപ്പോഴും അവനെ മാത്രം എല്ലാവരും വിമർശിക്കുന്ന അവസരങ്ങൾ വന്നിട്ടുണ്ട് എന്നാൽ ആ അവസ്ഥയിൽ നിന്നെല്ലാം ടീമിനെ കൈപിടിച്ചുയർത്തി വിമർശനങ്ങൾ എല്ലാം കയ്യടികൾ ആക്കി മാറ്റുകയാണ് അവൻ ഇന്ന് ” എന്നാണ് ആ അമ്പത്തേഴുകാരൻ പറഞ്ഞത്.

Scroll to Top