വിവാഹ ശേഷം നായികമാർ അഭിനയത്തോട് വിട പറയാറുണ്ട്. എന്നാൽ ചിലർ താൽക്കാലികമായി പിന്നീട് ശക്തമായി തിരിച്ചു വരവ് നടത്തുകയും ചെയ്യുന്നവരാണ്. കഴിഞ്ഞ രണ്ടുമൂന്നു വർഷങ്ങളിലായി മലയാള സിനിമ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത് ഒരുകാലത്ത് അഭിനയരംഗത്ത് ശക്തമായി ശോഭിച്ചു നായികമാരുടെ അതിഗംഭീര തിരിച്ചുവരവാണ്. പലപ്പോഴും നായികമാർ ഇത്തരത്തിൽ തിരിച്ചുവരവ് നടത്താറുണ്ടെങ്കിലും പിന്നീട് അവരെ കാത്തിരിക്കുന്നത് സഹനടി വേഷങ്ങളും അമ്മ റോളുകളും മറ്റും ആയിരിക്കും. പൊതുവേ അവരുടെ സൗന്ദര്യത്തിലും രൂപത്തിലും മാറ്റം സംഭവിക്കുന്നത് കൊണ്ട് തന്നെയാണ് നായിക പദവിയിൽ നിന്നും താഴോട്ട് പോകുന്നത്.
എന്നാൽ ഈ ഒരു കാര്യത്തെ മാറ്റി കുറിച്ചിരിക്കുകയാണ് മലയാളത്തിലെ ചില നായികമാർ. അതിൽ ഒരു താരമാണ് നടി മീര ജാസ്മിനും . രണ്ടായിരത്തിന്റെ ആരംഭത്തിൽ മലയാളത്തിലും മറ്റ് അന്യഭാഷ ചിത്രങ്ങളിലും ഒരുപോലെ ശോഭിച്ച് നിന്ന താരമാണ് നടി മീര ജാസ്മിൻ . ഒട്ടുമിക്ക സൂപ്പർസ്റ്റാറുകൾക്കൊപ്പവും ശ്രദ്ധേയമായ സ്ത്രീ വേഷങ്ങൾ അവതരിപ്പിച്ചും അഭിനയ രംഗത്തെ ഒരു നിറസാന്നിധ്യമായി മീര നിലനിന്നിരുന്നു. എന്നാൽ പിന്നീട് താരം സിനിമകളിൽ വിരളമാകുവാൻ തുടങ്ങി. വേഷമിടുന്ന ചിത്രങ്ങൾക്കെല്ലാം വേണ്ടത്ര ശ്രദ്ധയും ലഭിക്കാതെയായി.
അൽപ്പകാലം അഭിനയ രംഗത്ത് നിന്ന് വിട്ടുനിന്ന മീര കഴിഞ്ഞവർഷമാണ് സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയത്. പഴയതുപോലെതന്നെ മലയാളത്തിലും അന്യഭാഷയിലും താരം വേഷമിടുന്നുണ്ട്. ഇതിൽ എടുത്തുപറയേണ്ടത് എന്തെന്നാൽ നാൽപ്പത് കഴിഞ്ഞ മീര ഒരു ഇരുപതുകാരിയുടെ സൗന്ദര്യ മികവോടെയാണ് സിനിമയിലേക്ക് എത്തിയത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ഈ താരം സജീവമായി. മീര തന്റെ നിരവധി ഫോട്ടോഷൂട്ടുകളും റീൽസ് വീഡിയോസും ആരാധകർക്കായി പങ്കുവെച്ചു. പ്രായത്തെ വെല്ലുന്ന സൗന്ദര്യമികവുമായി എത്തുന്ന മീരയുടെ പോസ്റ്റുകൾ എല്ലാം വളരെ വേഗം വൈറലായി മാറി.
ഇപ്പോൾ ഇതാ മീര തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്താൽ പുത്തൻ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഗ്ലാമറസ് ലുക്കിൽ സ്റ്റൈലിഷ് ഔട്ട് ഫിറ്റിൽ എത്തിയ താരത്തിന്റെ ചിത്രങ്ങൾ കണ്ടാൽ 20 ക്കാരിയാണോ ഇതെന്ന് തോന്നിപ്പോകും . നിരവധി ആരാധകരാണ് മീരയുടെ പുത്തൻ ചിത്രങ്ങൾക്ക് താഴെ കമന്റുകൾ നൽകിയിട്ടുള്ളത്.






