41 കാരിയാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ… 20 കാരിയുടെ സൗന്ദര്യവുമായി പ്രിയ താരം മീര ജാസ്മിൻ..

അഭിനയ രംഗത്തോട് താൽക്കാലികമായി വിട പറയുന്നതും പിന്നീട് തിരിച്ചെത്തുന്നതും എല്ലാം ചലച്ചിത്രലോകത്ത് കാണാൻ കഴിയുന്ന ഒരു പതിവ് കാഴ്ചകളിൽ ഒന്നാണ്. എന്നാൽ കഴിഞ്ഞവർഷം മലയാളചലച്ചിത്ര ലോകം സാക്ഷ്യം വഹിച്ചത് ഒട്ടേറെ നായികമാരുടെ തിരിച്ചുവരവിനാണ്. അതിൽ നിരവധി നായകന്മാരും അഭിനയരംഗത്ത് ശോഭിക്കുകയും ഒപ്പം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും തിളങ്ങിയിരുന്നു. തങ്ങളുടെ പ്രായത്തെ വെല്ലുന്ന സൗന്ദര്യവും അഭിനയ മികവുമായാണ് ഈ താരങ്ങൾ തിരിച്ചെത്തിയത്. അതിൽ എടുത്തു പറയേണ്ട തിരിച്ചുവരവിൽ ഒന്നാണ് നടി മീര ജാസ്മിന്റേത്.

സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ മീര അതോടൊപ്പം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും സജീവമാക്കുകയായിരുന്നു. അതിനെ രംഗത്തേക്കാൾ താരം ഏറെ ശോഭിച്ചത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ആണ് എന്ന് പറയുന്നതാകും കുറച്ചു കൂടി നല്ലത്. വമ്പൻ സ്വീകാര്യതയായിരുന്നു ഈ താരത്തിന് പ്രേക്ഷകർ കൊടുത്തത് അത് മലയാളികൾ മാത്രമല്ല അന്യഭാഷ പ്രേക്ഷകരും. 2001ൽ മലയാള ചിത്രത്തിലൂടെ കരിയറിന് തുടക്കം കുറിച്ച മീര തമിഴ് തെലുങ്കു കന്നട ഭാഷാ ചിത്രങ്ങളിലും തൻറെ മികവ് പ്രകടിപ്പിച്ചിരുന്നു. തിരിച്ചുവരവിലും അന്യഭാഷാ ചിത്രങ്ങളിൽ തന്റെ സാന്നിധ്യം അറിയിക്കുകയാണ് മീരാജാസ്മിൻ . ഈ വർഷം പുറത്തിറങ്ങിയ വിമാനം എന്ന തെലുങ്ക് ചിത്രത്തിൽ അതിഥി വേഷത്തിൽ മീരാ പ്രത്യക്ഷപ്പെട്ടിരുന്നു. ടെസ്റ്റ് എന്ന തമിഴ് ചിത്രം എലിസബത്ത് രാജ്ഞി എന്ന മലയാള ചിത്രം എന്നിവയാണ് മീരയുടെ പുതിയ പ്രോജക്ടുകൾ .

സിനിമ തിരക്കുകൾക്കൊപ്പം തന്നെ സോഷ്യൽ മീഡിയയിലും ഒരു നിറസാന്നിധ്യമായി നിലകൊള്ളുവാൻ മീര പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. 41കാരിയായ ഈ താരം പലപ്പോഴും തന്റെ ഗ്ലാമർ ഫോട്ടോഷോട്ടുകൾ കൊണ്ട് ആരാധകരെ ഞെട്ടിച്ചിരുന്നു. ആദ്യകാലത്തിലേതുപോലെ തന്നെ തമിഴിലും തെലുങ്കിലും മലയാളത്തിലും ആയി നിരവധി ആരാധകരാണ് ഇപ്പോഴും മീരയ്ക്ക് ഉള്ളത്. ഇപ്പോൾതന്നെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ മീര പങ്കുവെച്ച് പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ലാവണ്ടർ കളർ സ്ലീവ് ലെസ്സ് ഫ്രോക്ക് ധരിച്ച് ഒരു കൊച്ചുകുട്ടിയെ പോലെ എത്തിയിരിക്കുകയാണ് മീര .

Scroll to Top