മലയാള സിനിമയിലേക്ക് ഒരിടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ നായികമാർ നിരവധിയാണ്. എന്നാൽ തിരിച്ചെത്തുന്ന ഇവർക്ക് വീണ്ടും പഴയതുപോലെ സിനിമയിൽ ശോഭിക്കുക എന്നത് അത് എളുപ്പമുള്ള കാര്യമല്ല. മാത്രമല്ല പ്രേക്ഷക ഹൃദയങ്ങളിലും പഴയതുപോലെ സ്ഥാനം നേടിയെടുക്കുക എന്നതും പ്രയാസകരമാണ് . കഴിഞ്ഞ രണ്ടു മൂന്നു വർഷങ്ങളായി മലയാള സിനിമ സാക്ഷ്യം വഹിച്ചത് ഒരുകാലത്ത് മലയാള സിനിമയിൽ ശോഭിച്ചു നിന്ന പല നായികമാരുടെയും തിരിച്ചു വരവിനാണ് , അതിൽ എടുത്തു പറയേണ്ട താരം തന്നെയാണ് നടി മീരാജാസ്മിൻ . സിനിമയിലേക്ക് തിരിച്ചെത്തുക എന്നതിലുപരി പ്രേക്ഷക മനസ്സുകളിൽ വലിയൊരു സ്ഥാനം നേടാനും നിരവധി ആരാധകരെ വീണ്ടും സ്വന്തമാക്കാനും മീരാ ജാസ്മിന് സാധിച്ചു.


വിവാഹശേഷം ഒരു ഇടവേള എടുക്കുന്നതും അതിനുശേഷം സിനിമയിലേക്ക് തിരിച്ചു എത്തുന്നതും എല്ലാം നാം മിക്കപ്പോഴും കണ്ടു ശീലിച്ചവയാണ്. മീരാജാസ്മിനും സിനിമയിൽ വിരളമായത് വിവാഹത്തിന് ശേഷമാണ്. എന്നാൽ അതിനുമുമ്പ് തന്നെ താരത്തിന്റെ സിനിമകൾ അത്ര ശ്രദ്ധ നേടാത്ത ഒരു അവസ്ഥ വന്നിരുന്നു. 2014 ന് ശേഷം ഒന്ന് രണ്ട് ചിത്രങ്ങളിൽ മാത്രമായി അഭിനയം ഒതുങ്ങി . 2016 ന് ശേഷം മലയാളത്തിലേക്ക് താരം തിരിച്ചെത്തിയത് 2022 ലാണ്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മകൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് വീണ്ടും എത്തിയ മീരയ്ക്ക് ഈ ചിത്രം വേണ്ടത്ര ശ്രദ്ധ നേടി കൊടുത്തില്ലെങ്കിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ നിരവധി അവസരങ്ങൾ നൽകി.


ഈ വർഷം താരത്തിന്റെ ഒരു തെലുങ്ക് ചിത്രവും പുറത്തിറങ്ങിയിരുന്നു. എലിസബത്ത് രാജ്ഞി എന്ന മലയാള ചിത്രത്തിൻറെ ഷൂട്ടിംഗ് പൂർത്തീകരിച്ചു നൽകുകയാണ്. ഇതിന് പുറമേ ഒരു തമിഴ് ചിത്രം കൂടി താരത്തിന്റെതായി ഒരുങ്ങുന്നുണ്ട്. സിനിമകളിൽ ഇപ്പോൾ സജീവമായി കൊണ്ടിരിക്കുന്ന മീര തിരിച്ചുവരവിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും നിറസാന്നിധ്യമായി. 41 ക്കാരിയായ ഈ താരത്തിന്റെ പ്രായത്തെ വെല്ലുന്ന ലുക്ക് കണ്ട് പ്രേക്ഷകർ അതിശയിച്ചു. ഇരുപതുകാരിയെ പോലെ അതി സുന്ദരിയായി കൊണ്ടുള്ള നിരവധി ഫോട്ടോ ഷൂട്ടുകൾ തന്റെ ആരാധകർക്കായി മീര പങ്കുവെച്ചു. ആരാധക മനസ്സുകളിൽ വീണ്ടും പഴയതുപോലെ നിറഞ്ഞുനിൽക്കുവാൻ ഈ താരത്തിന് സാധിച്ചു.


പലപ്പോഴും ഫോട്ടോഷോട്ടുകൾ കൊണ്ട് പ്രേക്ഷകരെ ഞെട്ടിക്കുന്ന മീര തന്റെ പുത്തൻ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ഇപ്പോൾ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുകയാണ്. ഡാർക്ക് ബ്ലൂ കളർ ലെഹങ്കയിൽ ഹോട്ട് ലുക്കിലാണ് താരം ഈ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സരിൻ രാംദാസ് ആണ് മീരയുടെ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്. ദഗാ കി കഹാനി ക്ലോത്തിംഗ് ബ്രാൻഡിന്റെതാണ് കോസ്റ്റ്യൂം. ഗുഡ്വിൽ കളക്ഷൻസിന്റേതാണ് ആഭരണങ്ങൾ . സ്റ്റൈലിംഗ് നിർവഹിച്ചിരിക്കുന്നത് അസനിയ നസ്രിൻ ആണ്. മേക്കപ്പ് ചെയ്തിട്ടുള്ളത് ഉണ്ണിയാണ്.