വയസ് 45 ആണെന്ന് കണ്ടാൽ പറയോ…. യുവ നായികമാരെ വെല്ലുന്ന ലുക്കുമായി നടി മഞ്ചു വാര്യർ…

പതിനേഴാം വയസ്സിൽ സാക്ഷ്യം എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് രംഗപ്രവേശനം ചെയ്ത താരമാണ് മഞ്ചു വാര്യർ. മൂന്ന് വർഷത്തെ അഭിനയ ജീവിതം കൊണ്ട് മലയാള സിനിമയിലെ മികച്ച നായികയായും പ്രേക്ഷകർ എക്കാലവും നെഞ്ചിലേറ്റിയ താരമായും മഞ്ചു മാറി. ടെലിവിഷൻ പരമ്പരയിൽ വേഷമിട്ടു കൊണ്ടായിരുന്നു മഞ്ചു മലയാള സിനിമയിലേക്ക് ചുവട് വച്ചത്. മൂന്ന് വർഷത്തെ അഭിനയ ജീവിതത്തിൽ 20 ചിത്രങ്ങളിൽ മഞ്ചു അഭിനയിച്ചു. സല്ലാപം, തൂവൽ കൊട്ടാരം, ദില്ലിവാല രാജകുമാരൻ , കളിവീട്, ഈ പുഴയും കടന്ന്, കുടമാറ്റം, ഇരുക്കുട്ടികളുടെ അച്ഛൻ , കൃഷ്ണഗുഡിയിൽ ഒരു പ്രണയ കാലത്ത്, കളിയാട്ടം, ആറാം തമ്പുരാൻ, പ്രണയവർണ്ണങ്ങൾ , ദയ, സമ്മർ ഇൻ ബത്‌ലഹേം, പത്രം, കണ്ണെഴുതി പൊട്ടുംതൊട്ട് എന്നിവ അക്കാലത്തെ താരത്തിന്റെ ശ്രദ്ധേയ ചിത്രങ്ങളാണ്.

1998 ൽ നടൻ ദിലീപുമായി വിവാഹിതയായ താരം പിന്നീട് അഭിനയ രംഗത്തോട് വിട പറഞ്ഞു. 15 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പിന്നീട് മഞ്ചു സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. 2015 ൽ താരം വിവാഹമോചിതയാകുകയും ചെയ്തു. ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ ആയിരുന്നു കടന്നു വരവ്. പിന്നീട് എന്നും എപ്പോഴും , റാണി പത്മിനി, വേട്ട , കരിങ്കുന്നം6S, വേട്ട, സൈറ ബാനു , ഉദാഹരണം സുജാത , ആമി, ഒടിയൻ, ലൂസിഫർ, ലളിതം സുന്ദരം, മേരി ആവാസ് സുനോ തുടങ്ങി ചിത്രങ്ങളിൽ വേഷമിട്ടു. തമിഴിലും താരം അരങ്ങേറ്റം കുറിച്ചു. ഇപ്പോഴിതാ താരത്തിന്റെ ആദ്യ ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

തിരിച്ചു വരവിൽ തന്റെ ലുക്ക് കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെടാൻ സാധിച്ചിരുന്നു മഞ്ചുവിന് . 45 ക്കാരിയായ താരം 20 കാരിയുടെ ലുക്കിലാണ് പലപ്പോഴും പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഇപ്പോഴിതാ മഞ്ചു തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കു വച്ച ചിത്രങ്ങൾ പ്രേക്ഷക ശ്രദ്ധ നേടുകയാണ്. വൈറ്റ് കളർ ലെഹങ്ക ധരിച്ച് കോളേജ് കുമാരിയെ പോലെ എത്തിയിരിക്കുകയാണ് താരം. സമീറ സനീഷ്  ആണ് കോസ്റ്റും ഡിസൈനർ . താരത്തിന്റെ ചിത്രങ്ങൾ പകർത്തിയത് ബിനീഷ് ആണ്.

Scroll to Top