പരാജയങ്ങളിൽ നിന്നും തൻറെ കരിയറിൽ വലിയൊരു വിജയം നേടിയെടുത്ത താര സുന്ദരിയാണ് നടി മാളവിക മോഹൻ . ഛായാഗ്രഹകൻ കെ യു മോഹനന്റെ മകളായ മാളവിക തൻറെ കരിയർ തുടങ്ങുന്നത് 2013ൽ പുറത്തിറങ്ങിയ പട്ടം പോലെ എന്ന മലയാള ചിത്രത്തിലൂടെയാണ്. ചിത്രം പരാജയപ്പെടുകയും താരത്തിന് വേണ്ടത്ര ശ്രദ്ധ നേടാതെ പോവുകയും ചെയ്തു. പിന്നീട് മാളവിക അഭിനയിച്ചത് നടൻ ആസിഫ് അലിക്കൊപ്പം ബോബി – സഞ്ജയ് രചന നിർവഹിച്ച് വികെപി അണിയിച്ചൊരുക്കിയ നിർണായകം എന്ന ചിത്രത്തിലാണ്. മികച്ച നിരൂപക പ്രശംസ പിടിച്ചുപറ്റുവാൻ ഈ ചിത്രത്തിന് സാധിച്ചു എങ്കിലും വാണിജ്യപരമായി വലിയൊരു ശ്രദ്ധ നേടിയെടുക്കുവാൻ ഈ ചിത്രത്തിന് സാധിച്ചിരുന്നില്ല.
പിന്നീട് കന്നട ചിത്രത്തിലും മാളവിക നായികയായി വേഷമിട്ടു. ചിത്രം വലിയ ശ്രദ്ധ നേടിയെങ്കിലും താരത്തിന്റെ നായിക കഥാപാത്രം പ്രശംസ നേടി. പിന്നീടാണ് താരത്തിന്റെ കരിയറിൽ വഴിത്തിരിവായി മാറിയ മജീദ് മജിദിയുടെ ബിയോണ്ട് ദി ക്ലൗഡ്സ് എന്ന ചിത്രം മാളവികയെ തേടിയെത്തുന്നത്. ഇതിലൂടെ അഭിനയരംഗത്ത് മാളവിക ശോഭിച്ചു. തമിഴ് ചിത്രങ്ങളായ പേട്ട മാസ്റ്റർ എന്നിവയിൽ നായികയായി അഭിനയിച്ചതോടെ താരത്തിന് നിരവധി ആരാധകരെയും ലഭിച്ചു. ഈ വർഷം മലയാളത്തിൽ പുറത്തിറങ്ങിയ ക്രിസ്റ്റി എന്ന ചിത്രത്തിലാണ് മാളവിക അവസാനമായി വേഷമിട്ടത്. ബോളിവുഡ് ചിത്രം യുദ്ധ തമിഴ് ചിത്രം തങ്ങളൻ എന്നിവയാണ് മാളവികയുടെ പുതിയ പ്രോജക്ടുകൾ . ഇരു ചിത്രങ്ങളുടെയും ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
സിനിമ തിരക്കുകളിൽ ആണെങ്കിലും താരം സോഷ്യൽ മീഡിയയിൽ തന്റെ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെക്കാൻ മറക്കാറില്ല. ഒരു ശ്രദ്ധേയ മോഡൽ കൂടിയായ മാളവിക തന്റെ ഹോട്ട് ഗ്ലാമറസ് ചിത്രങ്ങളാണ് കൂടുതലായും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവെക്കാറുള്ളത്. ഇപ്പോഴിതാ മാളവിക തന്റെ instagram അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത താരത്തിന്റെ അതീവ ഹോട്ട് ലുക്ക് ചിത്രങ്ങളാണ് ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്. വൈറ്റ് ഔട്ട് ഫിറ്റിൽ പുഴയിൽ നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങൾക്ക് താഴെ കമന്റുകളുടെ പ്രവാഹമാണ്. ഭരത് റവെയിൽ ആണ് മാളവികയുടെ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്. താരത്തിൽ മേക്കപ്പ് ചെയ്തിരിക്കുന്നത് ലേഖ ഗുപ്ത ആണ് . ഹിരൽ ഭാട്ടിയ ആണ് ഹെയർ സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. സ്റ്റൈലിസ്റ്റ് രാധിക ഷാ ആണ് .