സ്റ്റൈലിഷ് ലുക്കിൽ ആരാധകരുടെ മനം മയക്കി നടി മാളവിക മോഹനൻ..!

പ്രേക്ഷകർക്ക് എന്നും ഏറെ താല്പര്യമുള്ള താരങ്ങളാണ് പരാജയത്തിൽ നിന്നും വിജയം കരസ്ഥമാക്കിയ അഭിനേതാക്കൾ . ആദ്യ സിനിമയിലെ മോശം പ്രകടനം കൊണ്ട് കരിയറിൽ പരാജയം നേരിടുകയും പിന്നീട് തങ്ങളുടെ അഭിനയ മികവുകൊണ്ട് മുൻനിര താരങ്ങളായി മാറിയ ഒട്ടേറെ അഭിനേതാക്കൾ ഉണ്ട് . നടൻ ഫഹദ് ഫാസിലിനെ ഇക്കാര്യത്തിൽ മികച്ച ഒരു ഉദാഹരണം ആയി എടുക്കാം. ആദ്യ ചിത്രത്തിന്റെ പരാജയത്തെ തുടർന്ന് കരിയർ തൽക്കാലികമായി അവസാനിപ്പിച്ച ഈ താരം പിന്നീട് ശക്തമായ തിരിച്ചുവരവാണ് അഭിനയരംഗത്ത് നടത്തിയത്.ഫഹദ് ഫാസിലിനെ പോലെ എടുത്തുപറയാവുന്ന മറ്റൊരു നായികയാണ് നിലവിൽ തെന്നിന്ത്യൻ താര സുന്ദരിയായി മാറിയ മാളവിക മോഹനൻ . ദുൽഖർ സൽമാൻറെ നായികയായി കൊണ്ട് പട്ടം പോലെ എന്ന ചിത്രത്തിലൂടെ തന്റെ കരിയർ ആരംഭിച്ച മാളവിക ആദ്യകാലങ്ങളിൽ പരാജയം മാത്രമായിരുന്നു നേരിട്ടിരുന്നത്. പട്ടം പോലെ തിയറ്ററുകളിൽ പരാജയമായതോടെ മാളവികയ്ക്കും അഭിനയ രംഗത്ത് ശോഭിക്കാൻ സാധിച്ചില്ല.പിന്നീട് ചില ചിത്രങ്ങളിൽ അഭിനയിച്ചിരുന്നുവെങ്കിലും അവയൊന്നും വേണ്ടത്ര ശ്രദ്ധ താരത്തിന് നേടിക്കൊടുത്തില്ല എന്ന് വേണം പറയാൻ . മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം പോലും ദി ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിൽ വേഷമിട്ട് മാളവികയ്ക്ക് അപ്പോഴും തൻറെ കരിയറിൽ വലിയ ചലനം സൃഷ്ടിക്കാൻ കഴിഞ്ഞില്ല. തമിഴ് ചലച്ചിത്ര ലോകത്തേക്ക് പേട്ട എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച് മാളവിക പിന്നീട് തമിഴകത്തിന്റെ ദളപതി വിജയ് നായകനായ എത്തിയ മാസ്റ്ററിൽ വേഷമിട്ടു. ഇത് താരത്തിന്റെ കരിയറിൽ ഒരു വഴിത്തിരിവായി മാറി.തമിഴിൽ മാളവികയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം മാരൻ ആണ് . രണ്ട് ചിത്രങ്ങളുടെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.മലയാളത്തിൽ താരത്തിന്റേതായ പുറത്തിറങ്ങിയ അവസാന ചിത്രം ക്രിസ്റ്റിയാണ്. ഈയടുത്ത് റിലീസിന് എത്തിയ ഈ ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് നേടുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് മാളവികയുടെ പുത്തൻ ഫോട്ടോഷൂട്ട് ആണ് . പച്ച നിറത്തിലെ ഗൗണിൽ ഹോട്ട് ലുക്കിൽ എത്തി തൻറെ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് മാളവിക. ഫോട്ടോസ് എടുത്തിരിക്കുന്നത് വൈഷ്ണവ് പ്രവീണാണ് . രാധിക പട്ടേലാണ് മാളവികയെ മേക്കപ്പ് ചെയ്തത്. സ്റ്റൈലിംഗ് മീഗൻ കോൺസെഷയാണ് ചെയ്തത്.

Scroll to Top