ഫ്ളോറൽ ഔട്ട്ഫിറ്റിൽ ഗ്ലാമറസായി നടി മാളവിക മോഹനൻ..

മലയാളി പ്രേക്ഷകർക്ക് പട്ടം പോലെ എന്ന സിനിമയിലൂടെ സുപരിചിതയായ താരമാണ് നടി മാളവിക മോഹനൻ . മാളവികയുടെ അച്ഛൻ മോഹനൻ സിനിമയിലെ ക്യാമറമാൻ ആണ്. താരത്തിന്റെ അരങ്ങേറ്റ ചിത്രമാണ് 2013 ൽ പുറത്തിറങ്ങിയ പട്ടം പോലെ എന്ന ചിത്രം . ഈ ചിത്രത്തിൽ മാളവിക ദുൽഖർ സൽമാന്റെ നായികയായാണ് വേഷമിട്ടത്. കരിയറിന്റെ ആരംഭത്തിൽ വേണ്ടത്ര ശ്രദ്ധ താരത്തിന് ലഭിച്ചിരുന്നില്ല എങ്കിലും ഇന്ന് തെന്നിന്ത്യ ഒട്ടാകെ അറിയപ്പെടാനും നിരവധി ആരാധകരെ സ്വന്തമാക്കാനും മാളവികയ്ക്ക് കഴിഞ്ഞു. പട്ടം പോലെ കഴിഞ്ഞതിന് ശേഷം പിന്നീട് മാളവിക അഭിനയിച്ചത് ആസിഫ് അലിക്കൊപ്പം നിർണ്ണായകം എന്ന ചിത്രത്തിൽ ആണ്. വേണ്ട വിധം ശ്രദ്ധിക്കപ്പെടാൻ ഈ ചിത്രത്തിനും സാധിച്ചില്ല. മമ്മൂട്ടി ചിത്രമായ ദി ഗ്രേറ്റ് ഫാദറിലും ഒരു പ്രധാന വേഷം മാളവിക അവതരിപ്പിച്ചു.വിജയുടെ നായികയായി തമിഴ് ചിത്രമായ മാസ്റ്ററിൽ അഭിനയിച്ചതിന് ശേഷമാണ് താരത്തിന്റെ കരിയറിൽ ശ്രദ്ധേയമായ വഴിത്തിരിവുണ്ടായത്. പ്രേക്ഷക പ്രിയങ്കരിയായി മാറിയത് ഈ ചിത്രത്തിലൂടെ ആയിരുന്നു എങ്കിലും തമിഴിൽ അരങ്ങേറ്റം കുറിച്ചത് പേട്ട എന്ന രജനികാന്ത് നായകനായ ചിത്രത്തിലൂടെയാണ്. തെന്നിന്ത്യൻ ചിത്രങ്ങൾക്ക് പുറമേ ബോളിവുഡിലും തന്റെ സാന്നിധ്യം അറിയിച്ചിരിക്കുകയാണ് മാളവിക. ബിയോണ്ട് ദി ക്ലൗഡ്സ് എന്ന ചിത്രത്തിലൂടെയാണ് 2017 ൽ താരം ഹിന്ദിയിൽ അരങ്ങേറ്റം കുറിക്കുന്നത്. താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയത് ക്രിസ്റ്റി എന്ന മലയാള ചിത്രമാണ് . അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്ന മാളവികയുടെ പുത്തൻ ചിത്രങ്ങൾ ഹിന്ദി ചിത്രം യുദ്ര, തമിഴ് ചിത്രം ചിയാൻ 61 എന്നിവയാണ്.മാളവിക മോഹനൻ സോഷ്യൽ മീഡിയയിലെ ഒരു സജീവ താരമാണ് . തന്റെ ഗ്ലാമറസ് ചിത്രങ്ങളാണ് മാളവിക ആരാധകർക്കായി സോഷ്യൽ മീഡിയ പേജുകളിൽ നിരന്തരം പങ്കുവയ്ക്കാറുള്ളത് . പല ഭാഷകളിൽ നിന്നുള്ള ഒട്ടേറെ ആരാധകർ ഉള്ളതുകൊണ്ട് തന്നെ താരത്തിന്റെ ഓരോ പോസ്റ്റും വളരെ വേഗം ശ്രദ്ധ പിടിച്ചു പറ്റും. മാളവിക മോഹനൻ തന്റെ ഇൻസ്റ്റാഗ്രാമം അക്കൗണ്ടിൽ ഇപ്പോൾ പോസ്റ്റ് ചെയ്തിരിക്കുന്ന പുത്തൻ ചിത്രങ്ങളാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ബ്ലാക്ക് ഫ്ളോറൽ ഔട്ട്ഫിറ്റിൽ പതിവുപോലെ ഗ്ലാമറസ് ആയാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഭരത് റാവെയിൽ ആണ് താരത്തിന്റെ ഈ മനോഹര ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്. അനിഖ ജയിന്‍ ആണ് മാളവികയെ മേക്കപ്പ് ചെയ്തിരിക്കുന്നത്.

Scroll to Top