ദുൽഖർ സൽമാൻ കേന്ദ്ര കഥാപാത്രമായി എത്തിയ പട്ടം പോലെ എന്ന ചിത്രത്തിലൂടെ നായികയായി വേഷമിട്ടുകൊണ്ട് മലയാള സിനിമയിലേക്ക് കടന്നുവന്ന താരസുന്ദരിയാണ് നടി മാളവിക മോഹനൻ . മാളവികയുടെ അച്ഛൻ മോഹനൻ ചലച്ചിത്ര ഛായാഗ്രാഹകനാണ്. 2013 ൽ പുറത്തിറങ്ങിയ പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് മാളവിക തൻറെ കരിയർ ആരംഭിക്കുന്നത്. എന്നാൽ കരിയറിന്റെ ആരംഭത്തിൽ മികച്ച ചിത്രങ്ങളോ വേണ്ടത്ര പ്രേക്ഷക ശ്രദ്ധയോ താരത്തിന് ലഭിച്ചിരുന്നില്ല. പട്ടം പോലെ എന്ന ചിത്രത്തിന് ശേഷം നിർണ്ണായകം, ദി ഗ്രേറ്റ് ഫാദർ തുടങ്ങി മലയാള സിനിമകളിലും മാളവിക അഭിനയിച്ചിരുന്നു. എന്നാൽ ഇവയൊന്നും തന്നെ താരത്തിന്റെ കരിയറിൽ വലിയ മാറ്റങ്ങൾ വരുത്തിയില്ല.

മാളവികയുടെ കരിയറിൽ വമ്പൻ വഴിത്തിരിവായി മാറിയത് വിജയുടെ നായികയായി തമിഴ് ചിത്രമായ മാസ്റ്ററിൽ വേഷമിട്ടതിനുശേഷം ആണ് . രജനികാന്ത് നായകനായ പേട്ട എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം എങ്കിലും നിരവധി ആരാധകരിൽ സ്വന്തമാക്കാൻ ആയത് മാസ്റ്ററിൽ വേഷമിട്ടത്തിനു ശേഷമാണ്.

2017 ൽ ബിയോണ്ട് ദി ക്ലൗഡ്സ് എന്ന സിനിമയിലൂടെ ബോളിവുഡിലും തൻറെ സാന്നിധ്യം അറിയിച്ചു. തമിഴിൽ അവസാനമായി പുറത്തിറങ്ങിയ ചിത്രം കഴിഞ്ഞവർഷം പ്രദർശനത്തിനെത്തിയ ധനുഷിനൊപ്പം ഉള്ള മാരൻ ആയിരുന്നു. അഞ്ചുവർഷത്തെ ഇടവേളയ്ക്കു ശേഷം മാളവിക മലയാളത്തിലേക്ക് തിരിച്ചെത്തി. ക്രിസ്റ്റി എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ തിരിച്ചുവരവ്. ഈയടുത്ത് റിലീസ് ചെയ്ത ഈ ചിത്രം തിയറ്ററുകളിൽ വൻ വിജയം നേടി മുന്നേറുകയാണ്. തങ്കലാൻ എന്ന തമിഴ് ചിത്രവും യുദ്ര എന്ന ഹിന്ദി ചിത്രമാണ് മാളവികയുടെ പുതിയ പ്രോജക്ടുകൾ .


സോഷ്യൽ മീഡിയയിലെ ഒരു സജീവ താരമായ മാളവിക മോഹനൻ തന്റെ ഗ്ലാമറസ് ചിത്രങ്ങൾ ഉൾപ്പെടെ നിരവധി ഫോട്ടോകളും വീഡിയോകളും ആണ് പങ്കുവെക്കാറുള്ളത്. ഇപ്പോഴിതാ താരം തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്ത പുത്തൻ ചിത്രങ്ങളാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. എംബ്രോയിഡറി വർക്കോട് കൂടിയ ബ്ലൂ കളർ സാരി ധരിച്ച് അതിസുന്ദരിയായാണ് മാളവിക ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിരവധി ആരാധകരാണ് താരത്തിന്റെ ചിത്രങ്ങൾക്ക് താഴെ കമൻറുകൾ നൽകിയിട്ടുള്ളത്.