ഇന്നിപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമല്ലാത്ത താരങ്ങൾ ഇല്ല , പ്രത്യേകിച്ച് നടിമാർ . സിനിമകൾ കുറവാണെങ്കിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വീഡിയോകളും ചിത്രങ്ങളും പങ്കുവെച്ചു കൊണ്ട് പ്രേക്ഷക മനസ്സുകളിൽ തങ്ങിനിൽക്കുവാൻ ഇവർ ശ്രദ്ധിക്കാറുണ്ട്. സിനിമകളേക്കാൾ കൂടുതൽ പ്രശസ്തിയും ശ്രദ്ധയും ഇക്കാലത്ത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ലഭിക്കുന്നുമുണ്ട്. അത്തരത്തിൽ സോഷ്യൽ മീഡിയയിലൂടെ കൂടുതൽ ആരാധകരെ സ്വന്തമാക്കിയ താരസുന്ദരിയാണ് നടി മാളവിക മേനോൻ . ചെറുപ്രായത്തിൽ തന്നെ അഭിനയ രംഗത്തേക്ക് എത്തിപ്പെട്ട താരം ഇന്നിപ്പോൾ സിനിമകളെക്കാൾ കൂടുതൽ തിളങ്ങിനിൽക്കുന്നത് സോഷ്യൽ മീഡിയയിൽ ആണ് .


മികച്ച നർത്തകിയും മോഡലും കൂടിയായ മാളവിക ട്രെൻഡിങ് റീൽസും നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളും ആരാധകർക്കായി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെക്കാറുണ്ട്. മാളവികയുടെ പോസ്റ്റുകൾക്കെല്ലാം പ്രേക്ഷകരിൽ നിന്നും വമ്പൻ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. നാടൻ ലുക്കിലും മോഡേൺ ലുക്കിലും ഒരുപോലെ തിളങ്ങുന്ന താരമാണ് മാളവിക. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ബ്ലാക്ക് ആൻഡ് സിൽവർ കരയുള്ള സെറ്റുമുണ്ടും ബ്ലാക്ക് കളർ സ്ലീവ്ലെസ് ബ്ലൗസും ധരിച്ച് അതിസുന്ദരിയായി പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് മാളവിക.


ബാലതാരമായി മലയാള സിനിമയിലേക്ക് രംഗപ്രവേശനം ചെയ്ത മാളവികയെ മലയാള സിനിമ ഇതുവരേക്കും വേണ്ടവിധം പ്രയോജനപ്പെടുത്തിയിട്ടില്ല എന്ന് വേണം പറയാൻ . കൂടുതലും മകൾ സഹോദരി വേഷങ്ങൾ മാത്രമാണ് മലയാള സിനിമ ഈ താരത്തിനായി സമ്മാനിച്ചത്. എന്നാൽ ലഭിക്കുന്ന എത്ര ചെറിയ വേഷമായാലും അത് സ്ക്രീനിൽ മനോഹരമായി അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകശ്രദ്ധ പിടിച്ചുവാൻ മാളവിക ശ്രദ്ധിക്കാറുണ്ട്. വെറും സെക്കൻഡുകൾ മാത്രം നിൽക്കുന്ന വേഷം പോലും താരം സ്വീകരിച്ചിട്ടുണ്ട് , അതിനൊരു ഉദാഹരണം ആയിരുന്നു കടുവ ചിത്രത്തിലെ ഗാന രംഗത്തിൽ താരം പ്രത്യക്ഷപ്പെട്ടത്. ഇത്തരത്തിൽ വേഷങ്ങൾ സ്വീകരിക്കുന്നതുകൊണ്ട് തന്നെ സൂപ്പർസ്റ്റാറുകൾക്കൊപ്പം ബിഗ് ബഡ്ജറ്റ് ചിത്രങ്ങളിലും വേഷമിടുന്നതിന് മാളവികയ്ക്ക് അവസരം ലഭിക്കാറുണ്ട്. താരത്തിന്റെതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം വിനീത് ശ്രീനിവാസൻ , ഷൈൻ ടോം ചാക്കോ, ശ്രീനിവാസൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ കുറുക്കൻ ആണ് . ഈ ചിത്രത്തിൽ ശ്രദ്ധേയമായ ഒരു വേഷം തന്നെയായിരുന്നു മാളവികയ്ക്ക് ലഭിച്ചത്.