നീല സാരിയിൽ സുന്ദരിയായി നടി മാളവിക മേനോൻ..!

സിനിമയിലേത് പോലെ തന്നെ സോഷ്യൽ മീഡിയയിലും ഏറെ സജീവമായിട്ടുള്ള താരങ്ങളിൽ ഒരാളാണ് നടി മാളവിക മേനോൻ . സിനിമയിൽ വേഷമിട്ടപ്പോൾ ലഭിച്ച ആരാധകരേക്കാൾ കൂടുതൽ താരത്തിന് ആരാധകരെ ലഭിച്ചു തുടങ്ങിയത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സജീവമായതിന് ശേഷം ആണ് . നർത്തകിയായ മാളവികയുടെ ഡാൻസ് പെർഫോമൻസ് വീഡിയോസും ഫോട്ടോ ഷൂട്ട് ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായി മാറാറുണ്ട്. നിരവധി ഫോളോവേഴ്സ് ആണ് ഈ താരത്തിന് ഉള്ളത്.

ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ ശ്രദ്ധ നേടുന്നത് മാളവികയുടെ പുത്തൻ ചിത്രങ്ങളാണ്. ഫിയാമ മേക്കപ്പ് സ്റ്റുഡിയോ ആണ് താരത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചിട്ടുള്ളത്. ലൈറ്റ് ബ്ലൂ കളർ സാരിയും ഡാർക്ക് ബ്ലൂ കളർ ബ്ലൗസും ധരിച്ച് അതീവ സുന്ദരിയായാണ് മാളവിക ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിരവധി ആരാധകരാണ് പതിവ് പോലെ മാളവികയുടെ ചിത്രങ്ങൾക്ക് താഴെ കമന്റുകൾ നൽകിയിട്ടുള്ളത്.

ചെറു പ്രായത്തിൽ തന്നെ അഭിനയ രംഗത്തേക്ക് എത്തിയ മാളവികയ്ക്ക് മലയാള സിനിമയിൽ മികച്ച വേഷങ്ങൾ കുറവായിരുന്നു എങ്കിലും ഒട്ടേറെ മികച്ച ചിത്രങ്ങൾ ലഭിച്ചിരുന്നു. ഞാൻ മേരിക്കുട്ടി, ജോസഫ് , എടക്കാട് ബറ്റാലിയൻ, മാമാങ്കം , പൊറിഞ്ചു മറിയം ജോസ് , ആറാട്ട്, പുഴു, സി ബി ഐ 5,  പാപ്പൻ ,  കടുവ എന്നിവയെല്ലാം താരത്തിന്റെ ശ്രദ്ധേയ ചിത്രങ്ങളാണ്. പദ്മിനി എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിലാണ് മാളവിക അവസാനമായി വേഷമിട്ടത്. ഇനി മാളവികയുടേതായി റിലീസ് ചെയ്യാനുള്ളത് വിനീത് ശ്രീനിവാസന്റെ കുറുക്കൻ എന്ന ചിത്രമാണ്.

Scroll to Top