ചെറു റോളുകൾ കൊണ്ട് മലയാള ചലച്ചിത്ര ലോകത്ത് ഒരു നായിക പദവി നേടിയെടുത്ത താര സുന്ദരിയാണ് നടി മാളവിക മേനോൻ . നായിക വേഷം ലഭിച്ചിട്ടില്ല എങ്കിൽ പോലും തന്റെ കൈകളിലേക്ക് എത്തിയ ചെറു വേഷങ്ങൾ അതിമനോഹരമായി സ്ക്രീനിൽ അവതരിപ്പിക്കാൻ മാളവികക്ക് സാധിച്ചിട്ടുണ്ട്. ആ ചെറു വേഷങ്ങളിലൂടെയാണ് മാളവിക എന്ന താരം മലയാളി പ്രേക്ഷകരുടെ ഹൃദയങ്ങളിൽ ഇടം നേടിയത്. 916 എന്ന ചിത്രത്തിലൂടെയാണ് മാളവിക പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്നത്. അതിനുശേഷം മലയാള സിനിമയിലെ ഒരു നിറസാന്നിധ്യമായി മാളവിക മാറി.

വെറും സെക്കൻഡുകൾ മാത്രം സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന വേഷങ്ങൾ പോലും മാളവിക ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. ഇതുതന്നെയാണ് മാളവിക എന്ന താരത്തിന്റെ പ്രത്യേകതയും . അത്തരത്തിൽ എത്ര ചെറിയ റോളുകളും സ്വീകരിക്കുന്നതു കൊണ്ടുതന്നെ ഒട്ടേറെ വമ്പൻ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകുവാൻ മാളവിക കഴിഞ്ഞിട്ടുണ്ട്. ഞാൻ മേരിക്കുട്ടി, ജോസഫ് , പൊറിഞ്ചു മറിയം ജോസ് , എടക്കാട് ബറ്റാലിയൻ 06, മാമാങ്കം , ആറാട്ട്, സിബിഐ ഫൈവ് ദി ബ്രെയിൻ , കടുവ, പാപ്പൻ തുടങ്ങി ശ്രദ്ധേയ ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ അഭിനയിക്കാനുള്ള അവസരം മാളവികയ്ക്ക് ലഭിച്ചിരുന്നു. കടുവയിൽ വെറും സെക്കൻഡുകൾ മാത്രമാണ് മാളവിക സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്.

സോഷ്യൽ മീഡിയയിലും ഒരു നിറസാന്നിധ്യം തന്നെയാണ് മാളവിക മേനോൻ . താരം കൂടുതൽ ആരാധകരെ സ്വന്തമാക്കിയതും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ്. സ്ക്രീനിൽ കൂടുതലും നാടൻ വേഷങ്ങളിൽ മാത്രം മലയാളികൾ കണ്ടു ശീലിച്ച മാളവിക എന്ന് താരത്തിന്റെ മറ്റൊരു ലുക്ക് പ്രേക്ഷകർ കാണാൻ തുടങ്ങിയത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ്. പലപ്പോഴും ഹോട്ട് ഗ്ലാമർ ലുക്കുകളിലാണ് മാളവിക പ്രേക്ഷകർക്ക് മുൻപാകെ എത്താറുള്ളത്. ആയതിനാൽ തന്നെ താരത്തിന്റെ പോസ്റ്റുകൾക്കെല്ലാം വലിയ രീതിയിലുള്ള സ്വീകാര്യതയും ലഭിക്കാറുണ്ട്.


മാളവിക ഇപ്പോൾ തന്നെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. യെല്ലോ കളർ സ്റ്റൈലിഷ് കോസ്റ്റ്യൂമിൽ സ്റ്റെപ്പ് ഇറങ്ങി വരുന്ന താരത്തെയാണ് ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. ജാസോ ഫാഷൻസിന്റെതാണ് ഔട്ട്ഫിറ്റ് . മേക്കപ്പ് ചെയ്തിരിക്കുന്നത് നിത്യ ആണ് . മാളവികയുടെ ചിത്രങ്ങൾ പകർത്തിരിക്കുന്നത് പ്രമോദ് ഗംഗാധരനാണ്.