ചുവപ്പിൽ ഗ്ലാമറസായി നടി മാളവിക മേനോൻ..! ചിത്രങ്ങൾ പങ്കുവച്ച് താരം..

ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്നുവന്ന് പിന്നീട് സഹോദരി വേഷങ്ങൾ ചെയ്തും മകൾ വേഷങ്ങൾ ചെയ്തും പ്രേക്ഷക മനസ്സിൽ ഇടം നേടിയ താര സുന്ദരിയാണ് നടി മാളവിക മേനോൻ . തൻറെ പതിമൂന്നാം വയസ് മുൽക്കാണ് മാളവിക അഭിനയരംഗത്ത് സജീവമാകുന്നത്. 916 എന്ന ചിത്രത്തിലെ അനൂപ് മേനോന്റെ മകൾ വേഷം താരത്തിന് ഏറെ ശ്രദ്ധ നേടിക്കൊടുത്തു. തൊട്ടടുത്ത വർഷം ഇവൻ വേറെ മാതിരി എന്ന ചിത്രത്തിലൂടെ തമിഴിലേക്കും രംഗപ്രവേശനം ചെയ്തു. എന്നാൽ താരത്തെ തേടി കൂടുതലായി എത്തിയത് സഹനടി വേഷങ്ങൾ ആയിരുന്നു. നായികയായി ശോഭിക്കുന്നതിനുള്ള അവസരം താരത്തിന് ലഭിച്ചില്ല എങ്കിലും തനിക്ക് ലഭിക്കുന്ന റോളുകൾ മനോഹരമാക്കിക്കൊണ്ട് ചലച്ചിത്ര ലോകത്ത് ഒരു സ്ഥാനം നേടിയെടുക്കുവാൻ മാളവികയ്ക്ക് സാധിച്ചു.

ഞാൻ മേരിക്കുട്ടി, ജോസഫ് , പൊറിഞ്ചു മറിയം ജോസ് , എടക്കാട് ബറ്റാലിയൻ 06, മാമാങ്കം , ആറാട്ട് , ഒരുത്തി , സിബിഐ ഫൈവ് ദി ബ്രെയിൻ , പുഴു , കടുവ പാപ്പൻ തുടങ്ങി ശ്രദ്ധേയ ചിത്രങ്ങളുടെ ഭാഗമാകുവാൻ മാളവികയ്ക്ക് സാധിച്ചു. കഴിഞ്ഞവർഷം പുറത്തിറങ്ങിയ ആറോളം മലയാള ചിത്രങ്ങളിലാണ് മാളവിക തൻറെ സാന്നിധ്യം അറിയിച്ചത്. ഏത് റോളുകളും അതിൻറെ വലുപ്പച്ചെറുപ്പം നോക്കാതെ സ്വീകരിക്കുന്നതാണ് മാളവികയുടെ പതിവ് , അതുകൊണ്ടുതന്നെയാണ് ഒട്ടേറെ വമ്പൻ ചിത്രങ്ങളുടെ ഭാഗമാകുവാൻ താരത്തിന് സാധിക്കുന്നതും.

സോഷ്യൽ മീഡിയയിലെ ഒരു സജീവ താരമാണ് മാളവിക. താരം തന്റെ പുത്തൻ ഫോട്ടോ ഷൂട്ടും റീൽസ് വീഡിയോസും ആരാധകർക്കായി പങ്കുവെക്കാറുണ്ട്. ഒരു മില്യണിൽ അധികം ഫോളോവേഴ്സ് ഉള്ള മാളവികയുടെ പോസ്റ്റുകൾ എല്ലാം തന്നെ നിമിഷനേരങ്ങൾക്കകം വൈറലായി മാറുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ പതിവുപോലെ തൻറെ പുത്തൻ ഫോട്ടോഷോട്ടുകൾ പങ്കുവെച്ച് സോഷ്യൽ മീഡിയ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ് മാളവിക. മെറൂൺ കളർ ടോപ്പും ജീൻസും ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് ഇത്തവണ താരം എത്തിയിട്ടുള്ളത്. ബ്ലൂ സെറിനി റിസോർട്ടിൽ നിന്നുമാണ് താരം ഈ ചിത്രങ്ങൾ പങ്കുവെച്ചിട്ടുള്ളത്. മാളവികയുടെ ഈ മനോഹര ചിത്രങ്ങൾ പകർത്തിയിട്ടുള്ളത് പ്രമോദ് പാപ്പൻ ആണ് .

Scroll to Top