ലെഹങ്കയിൽ സുന്ദരിയായി നടി മാളവിക മേനോൻ..! ചിത്രങ്ങൾ പങ്കുവച്ച് താരം..

ചെറു വേഷങ്ങൾ ചെയ്തുകൊണ്ട് ഒരു നായികക്കൊപ്പം സ്ഥാനം നേടിയെടുത്ത താര സുന്ദരിയാണ് നടി മാളവിക മേനോൻ . 916 എന്ന ചിത്രത്തിലെ ഒരു ശ്രദ്ധേയ വേഷം ചെയ്തുകൊണ്ട് മലയാളി പ്രേക്ഷകർക്കിടയിൽ സുപരിചിതയായി മാറിയ താരമാണ് മാളവിക. എന്നാൽ തുടർന്നും മാളവികയ്ക്ക് ലഭിച്ചു കൊണ്ടിരുന്നത് കൂടുതലായും സഹോദരി , മകൾ വേഷങ്ങളാണ്. എന്നാൽ തനിക്ക് ലഭിച്ച വേഷങ്ങൾ കൊണ്ട് തന്നെ മലയാളം സിനിമയിൽ ഒരു ശ്രദ്ധേയ താരമായി മാറുവാൻ മാളവികയ്ക്ക് സാധിച്ചു.

വമ്പൻ റോളുകൾക്ക് പകരം തനിക്ക് ലഭിച്ച എല്ലാ വേഷങ്ങളും ഏറ്റെടുക്കുന്നത് കൊണ്ട് തന്നെ വമ്പൻ ഹിറ്റുകളായി മാറുന്ന നിരവധി ചിത്രങ്ങളിൽ വേഷം ഇടുവാൻ മാളവികയ്ക്ക് അവസരം ലഭിച്ചിട്ടുണ്ട്. അത് തന്നെയാണ് മാളവിക എന്ന താരത്തിന്റെ പ്രത്യേകതയും . ജോസഫ് , ഞാൻ മേരിക്കുട്ടി, പൊറിഞ്ചു മറിയം ജോസ് , എടക്കാട് ബറ്റാലിയൻ 06, മാമാങ്കം , ആറാട്ട്, CBI 5 ദി ബ്രെയിൻ , പുഴു , കടുവ , പാപ്പൻ തുടങ്ങി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകുവാൻ മാളവികയ്ക്ക് സാധിച്ചിട്ടുണ്ട്. ലഭിക്കുന്നത് എത്ര ചെറിയ വേഷമാണെങ്കിലും അത് ഏറ്റെടുക്കുന്നത് കൊണ്ട് തന്നെ നിരവധി സൂപ്പർ സ്റ്റാറുകളുടെ ചിത്രങ്ങളിൽ വേഷമിടാൻ മാളവികയ്ക്ക് സാധിക്കാറുണ്ട്.

പദ്മിനി എന്ന ചിത്രത്തിലാണ് മാളവിക അവസാനമായി അഭിനയിച്ചത്. നടൻ കുഞ്ചാക്കോ ബോബനാണ് ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. വിനീത് ശ്രീനിവാസനും ശ്രീനിവാസനും പ്രധാന വേഷത്തിൽ എത്തുന്ന കുറുക്കൻ എന്ന ചിത്രമാണ് മാളവികയുടെ ഇനി റിലീസ് ചെയ്യാനുള്ള ചിത്രം . സിനിമകളുടെ തിരക്കുകളിൽ നിൽക്കുമ്പോഴും നിരവധി ഷോർട്ട് ഫിലിമുകളിലും ആൽബങ്ങളിലും മാളവിക വേഷമിടാറുണ്ട്.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ ഒരു നിറസാന്നിധ്യമാണ് മാളവിക. ലക്ഷക്കണക്കിന് ഫ്ലോവേഴ്സ് ആണ് ഈ താരത്തിന് ഉള്ളത്. മാളവിക തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുള്ള താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ പ്രേക്ഷകശ്രദ്ധ നേടുന്നത്. റെഡ് കളർ ലെഹങ്ക ധരിച്ച് അതിമനോഹരിയാണ് ഈ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വൈ ല ഡിസൈൻസിന്റേതാണ് താരത്തിന്റെ ഔട്ട്ഫിറ്റ് . സ്നാപാഡ്സ് ആണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്.

Scroll to Top