ഇരുപത്തിയഞ്ചാം ബർത്ത്ഡേ ആഘോഷ ചിത്രങ്ങൾ പങ്കുവച്ച് നടി മാളവിക മേനോൻ..! സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി പ്രിയ താരം.

ആൽബം സോങ്ങുകളിൽ അഭിനയിച്ച് കൊണ്ട് കരിയറിന് തുടക്കം കുറിച്ച താരമാണ് നടി മാളവിക മേനോൻ . തുടർന്ന് സിനിമ രംഗത്തേക്ക് ചുവട് വച്ച് തുടങ്ങിയ താരം 916 എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടി. 2012 ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ അനൂപ് മേനോന്റെ മകൾ വേഷം ആണ് താരം അവതരിപ്പിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളുടെ ഭാഗമായി. പല വേഷങ്ങളും വേണ്ടത്ര ശ്രദ്ധ നേടിയില്ല.



2018 ന് ശേഷം മാളവിക വേഷമിട്ട പല ചിത്രങ്ങളിലേയും കഥാപാത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. എത്ര ചെറിയ റോളും സ്വീകരിക്കുകയും ഭംഗിയായി അവതരിപ്പിക്കുകയും ചെയ്തു താരം. ചെറു വേഷങ്ങൾ പോലും അഭിനയിക്കാൻ തയ്യാറാകുന്നത് കൊണ്ട് സൂപ്പർസ്റ്റാറുകളുടെ ഒപ്പം പല വമ്പൻ ചിത്രങ്ങളുടേയും ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. അതിലൂടെ ധാരാളം ആരാധകരെയും മാളവിക നേടിയെടുത്തു.



പ്രേക്ഷകർ ഗ്ലാമറസ്സായ മാളവികയെ കണ്ട് തുടങ്ങിയത് സിനിമയ്ക്ക് പുറത്ത് ആണ്. സോഷ്യൽ മീഡിയയിലെ സജീവ താരമായ മാളവികയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ പലപ്പോഴും വൈറലായി മാറാറുണ്ട് . ഇപ്പോഴിതാ താരം പങ്കുവച്ച പുത്തൻ വീഡിയോ ആണ് സോഷ്യൽ മീഡിയ കീഴടക്കുന്നത്. തന്റെ ജന്മദിനം കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഒപ്പം ആഘോഷമാക്കിയിരിക്കുകയാണ് താരം. ചില ഓൺലൈൻ മാധ്യമങ്ങളും സിനിമ താരങ്ങളും ചടങ്ങിൽ പങ്കെടുത്തിരുന്നു.



ജന്മദിനാഘോഷ ചടങ്ങിൽ താരം അണിഞ്ഞിരുന്നത് ഒരു ഓറഞ്ച് കളർ ഉള്ള സ്ലീവ് ലെസ് സ്റ്റൈലിഷ് ഗൗൺ ആണ്. ഈ ചടങ്ങിന്റെ ഒരു വീഡിയോയും മാളവിക പോസ്റ്റ് ചെയ്തിട്ടുണ്ട്. ബെർത്ത് ഡേ പാർട്ടിക്ക് എത്തിയ എല്ലാവർക്കും നന്ദി പറഞ്ഞു കൊണ്ടാണ് താരം വീഡിയോ പങ്കുവച്ചത്. ഒട്ടേറെ പേരാണ് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്. ജൂനിയർ ഹണി റോസ് എന്നാണ് ചിലർ വിശേഷിപ്പിച്ചത്.

Scroll to Top