കറുപ്പിൽ അതീവ സ്റ്റെലിഷ് ലുക്കിൽ മലയാളികളുടെ പ്രിയ താരം മഡോണ സെബാസ്റ്റ്യൻ

മലയാള സിനിമയിലൂടെ അഭിനയ ജീവിതത്തിലേക്ക് വന്നു പിന്നീട അന്യ സിനിമ ഇൻഡസ്ട്രികളിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച നടിമാരിൽ ഒരാളാണ് മഡോണ സെബാസ്റ്റ്യൻ. അഭിനയ ജീവിതത്തിനപ്പുറം മികച്ച ഗായിക കൂടിയാണ് താരം. യൂ റ്റു ബ്രൂട്ടസ് എന്ന സിനിമയിലൂടെ ഗാനം ആലപിച്ചാണ് താരം സിനിമ മേഖലയിലേക്ക് കടന്നത്. പിന്നീട് അൽഫോൻസ് പുത്രൻ സംവിധാനത്തിൽ നിവിൻ പോളിയുടെ നായികയായി എത്തിയ പ്രേമം എന്ന സിനിമയിലും പ്രധാന കഥാപാത്രം കൈകാര്യം ചെയ്യാൻ ഭാഗ്യം ലഭിച്ചു.

Leo Movie Actress Madonna Sebastian Oozes Out With Her New Hot Photos |  Madonna Sebastian : ലിയോ തരംഗത്തിൽ ഹോട്ടായി മഡോണ; പുതിയ ചിത്രങ്ങൾ വൈറൽ |  News in Malayalam

ഒരുപക്ഷേ തന്റെ അഭിനയ ജീവിതം തന്നെ മാറ്റി മറിച്ചത് പ്രേമം എന്ന സിനിമയാണ്. ഇതിനു ശേഷം ഒരുപാട് അവസരങ്ങളായിരുന്നു താരത്തെ തേടിയെത്തിരുന്നത്. അടുത്ത സിനിമ തമിഴ് വിജയ് സേതുപതി നായകനായി എത്തിയ കാതലും കടന്തു പോഗും എന്ന സിനിമയിൽ നായികയായിട്ടായിരുന്നു മഡോണ സെബാസ്റ്റ്യൻ തമിഴ് ഇൻഡസ്ട്രിയിൽ തുടക്കം കുറിച്ചത്. ലഭിക്കുന്ന അവസരങ്ങൾ വളരെ ഭംഗിയിലാണ് താരം കൈകാര്യം ചെയ്യുന്നത്.

madonna-sebastian-photoshoot-1

മലയാളത്തിൽ തന്നെ പല പ്രേമുഖ താരങ്ങളുടെ കൂടെ നായികയായി മഡോണ അഭിനയിച്ചു. പ്രേമത്തിന്റെ തെലുങ്ക് റീമേക്കിലും മലയാളത്തിൽ കൈകാര്യം ചെയ്ത അതേ കഥാപാത്രം ഒന്നുകൂടി കൈകാര്യം ചെയ്യാൻ താരത്തിനു സാധിച്ചു. നാഗചൈതന്യയായിരുന്നു നായകനായി എത്തിയിരുന്നത്. വളരെ കുറച്ച് കാലം കൊണ്ടാണ് സിനിമ മേഖലയിൽ തന്റെതായ സ്ഥാനം താരം ഉണ്ടാക്കിയെടുത്തത്. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് മഡോണ സെബാസ്റ്റ്യൻ.

madonna-sebastian-photoshoot-2

തമിഴ് താരരാജാവ്‌ ദളപതി വിജയ് തകർത്തു അഭിനയിച്ച ഒരു സിനിമയായിരുന്നു ലിയോ. ലിയോയിൽ വിജയുടെ സ് സഹോദരിയായി താരത്തിനു അഭിനയിക്കാൻ ഭാഗ്യം ലഭിച്ചു. ഒരു സുപ്രധാരണ കഥാപാത്രം കൂടിയാണ് താരം കൈകാര്യം ചെയ്തത്. താരത്തിന്റെ ഏറ്റവും പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലായി മാറി കൊണ്ടിരിക്കുന്നത്. ഹരികുമാർ എന്ന ഫോട്ടോഗ്രാഫറാണ് മനോഹരനായി ചിത്രങ്ങള പകർത്തിരിക്കുന്നത്. കറുപ്പിൽ അതീവ സ്റ്റൈലിഷ് ലുക്കിലാണ് താരം ഫോട്ടോയിൽ പ്രേത്യേക്ഷപ്പെട്ടിരിക്കുന്നത്.

Scroll to Top