RDX ലെ നായികയല്ലേ ഇത്…. സാരിയിൽ ഗ്ലാമറസ്സായി നടി മഹിമ നമ്പ്യാർ….

ഈ ഓണക്കാലത്ത് തിയറ്ററുകളിൽ വമ്പൻ വിജയം സൃഷ്ടിച്ച ചിത്രമായിരുന്നു ആർ ഡി എക്സ്. നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചത് ഷെയ്ൻ നീഗം, ആൻറണി വർഗീസ്,  നീരജ് മാധവ് എന്നിവരായിരുന്നു. ഈ നായകന്മാർക്ക് പുറമേ രണ്ടു നായികമാരും ഈ ചിത്രത്തിൽ ഉണ്ടായിരുന്നു. സിമി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഐമ റോസ്മി സെബാസ്റ്റ്യനും മിനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മഹിമ നമ്പ്യാരും. തിയറ്ററുകളിൽ വൻ വിജയം സൃഷ്ടിച്ച ഈ ചിത്രത്തിലൂടെ ആയിരിക്കും ഒട്ടുമിക്ക മലയാളി പ്രേക്ഷകർക്കും മഹിമ എന്ന നായിക സുപരിചിതയായി മാറുന്നത്. എന്നാൽ 13 കൊല്ലമായി അഭിനയ രംഗത്ത് സജീവമായിട്ടുള്ള താരമാണ് മഹിമ.

മലയാളം ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച താരമാണ്. കാര്യസ്ഥൻ എന്ന ചിത്രത്തിൽ ആയിരുന്നു ആദ്യമായി വേഷമിട്ടത്, അന്ന് താരത്തിന് 15 വയസ്സായിരുന്നു പ്രായം. ഈ ചിത്രത്തിൽ ദിലീപിന്റെ സഹോദരിയുടെ വേഷത്തിലാണ് മഹിമ അഭിനയിച്ചത്. വലിയ ശ്രദ്ധ നേടിയ ഒരു കഥാപാത്രം ഒന്നുമായിരുന്നില്ല ഇത്. അതിനുശേഷം താരം തമിഴ് ചിത്രങ്ങളുടെ ഭാഗമാവുകയായിരുന്നു. എം. അൻപഴകൻ സംവിധാനം ചെയ്ത സാട്ടൈ എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ചു. തൻറെ പഠനം  പൂർത്തീകരിക്കാനായി ഒരു വർഷം അഭിനയ രംഗത്തുനിന്ന് ഇടവേളയെടുത്ത മഹിമ 2017 ന് ശേഷം സിനിമകളിൽ ഏറെ സജീവമായി.

കൂടുതലും തമിഴ് ചിത്രങ്ങൾ കൈകാര്യം ചെയ്ത ഈ താരം ചില മലയാള ചിത്രങ്ങളിലും വേഷമിട്ടു. മമ്മൂട്ടിയുടെ മാസ്റ്റർപീസ് എന്ന ചിത്രത്തിൽ വേദിക എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു . അതിനുശേഷം 2019 ൽ മമ്മൂട്ടിയുടെ തന്നെ മറ്റൊരു ചിത്രമായ മധുര രാജയിൽ ചിന്നന്റെ കാമുകിയും വാസന്തിയുടെ അനിയത്തിയുമായ മീനാക്ഷി എന്ന കഥാപാത്രമായ എത്തി. എന്നാൽ ഈ ചിത്രങ്ങളും വേണ്ടത്ര വിജയം നേടാത്തത് കൊണ്ടാകാം ഈ താരം  മലയാളത്തിൽ ശ്രദ്ധിക്കപ്പെട്ടില്ല. അതിനുശേഷം ആയിരുന്നു ആർ ഡി എക്സിലെ മിനി എന്ന കഥാപാത്രം താരത്തെ തേടി എത്തുന്നത്. ഈ ചിത്രത്തിലൂടെ മലയാള ചലച്ചിത്രരംഗത്ത് ശോഭിക്കുവാനും പ്രേക്ഷക മനസ്സുകളിൽ ഒരിടം നേടാനും മഹിമയ്ക്ക് സാധിച്ചു.

ചന്ദ്രമുഖി 2,  രഥം , 800 എനി തമിഴ് ചിത്രങ്ങളാണ് മഹിമയുടെ പുതിയ പ്രോജക്ടുകൾ . ചന്ദ്രമുഖി 2 ൽ അംബിക എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. സെപ്റ്റംബർ 28നാണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്. ഈ ചിത്രത്തിൻറെ പ്രമോഷന്റെ ഭാഗമായി മഹിമ നടത്തിയ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. യെല്ലോ കളർ സാരിയും സ്ലീവ് ലെസ് ബ്ലൗസും ധരിച്ച് അതിസുന്ദരിയായാണ് താരം ഈ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. സ്റ്റുഡിയോ 149 ക്ലോത്തിങ് ബ്രാൻഡിന്റെ ഔട്ട്ഫിറ്റാണ് മഹിമ ധരിച്ചിരിക്കുന്നത്. സെന്തിൽ ആണ് താരത്തിന്റെ ഈ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്. തമിഴ് ആരാധകർക്ക് പുറമേ നിരവധി മലയാളി ആരാധകരെ കൂടി ആര്‍ ഡി എക്സ് എന്ന ചിത്രത്തിലൂടെ സ്വന്തമാക്കിയിരിക്കുകയാണ് മഹിമ.

Scroll to Top