വെബ് സീരിസിൽ പിന്നെയും ആരാധകരെ ഞെട്ടിച്ച് തമ്മന്ന..! ലസ്റ്റ് സ്റ്റോറീസ് 2 ട്രൈലർ കാണാം..

ഏറെ പ്രേക്ഷക ശ്രദ്ധ നേടിയെടുത്ത ബോളിവുഡ് ആന്തോളജി ചിത്രമാണ് 2018 ൽ പുറത്തിറങ്ങിയ ലസ്റ്റ് സ്റ്റോറീസ്. ഈ ചിത്രം സംവിധാനം ചെയ്തത് ദിബാകർ ബാനർജി, സോയ അക്തർ, അനുരാഗ് കശ്യപ്, കരൺ ജോഹർ എന്നിവരായിരുന്നു. നാല് സെഗ്മെന്റുകളിലായി അണിയിച്ചൊരുക്കിയ ഈ ചിത്രത്തിൽ മനീഷ കൊയ്രാള , കിയാര അധ്വാനി, വിക്കി കൗശൽ, രാധിക ആപ്തെ, ഭൂമി പെഡ്നേക്കർ , നീൽ ഭൂപാലം, അകാശ് തോസർ , നേഹ ധൂപിയ എന്നിവരാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്. എന്നാൽ താരയിലും സംവിധായക നിരയിലും എല്ലാം മാറ്റങ്ങൾ വരുത്തിക്കൊണ്ട് ഈ ചിത്രത്തിൻറെ രണ്ടാം ഭാഗം പുറത്തിറങ്ങാൻ ഒരുങ്ങുകയാണ്.

ജൂൺ 29 മുതൽ ഒ ടി ടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സിലൂടെ സംപ്രേക്ഷണം ആരംഭിക്കുന്ന ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. ആദ്യഭാഗം പോലെ തന്നെ നാല് സെഗ്മെന്റുകളിൽ ആയാണ് രണ്ടാം ഭാഗവും അണിയിച്ചൊരുക്കുന്നത്. ഇതിൽ ആദ്യ സെഗ്മെന്റിൽ മൃണാൾ താക്കൂർ , നീന ഗുപ്ത , അംഗദ് ബേദി എന്നിവരും രണ്ടാം സെഗ്മെന്റിൽ കാജോൾ, കുമുദ് മിശ്രയും മൂന്നാം സെഗ്മെന്റിൽ തിലോത്തമ ഷോ, അമൃത സുഭാഷ് എന്നിവരും നാലാം സിഗ്നന്റിൽ തമന്ന ഭാട്ടിയ , വിജയ് വർമ്മ എന്നിവരും വേഷമിടുന്നു. രണ്ടാം ഭാഗം ഈ താരങ്ങളുടെ കൈകളിൽ സുരക്ഷിതമാണെന്ന് ചിത്രത്തിൻറെ ട്രെയിലർ വീഡിയോയിൽ നിന്നും വ്യക്തമാണ്.

രണ്ടാം ഭാഗം അണിയിച്ചൊരുക്കുന്നത് ആർ ബാൽക്കി, അമിത് രവീന്ദർനാഥ് ശർമ്മ, കൊങ്കണ സെൻ ശർമ്മ, സുജോയ് ഘോഷ് എന്നിവർ ചേർന്ന് കൊണ്ടാണ്. ഈ ചിത്രം നിർമ്മിക്കുന്നത് ആർ എസ് വി പി മൂവീസ്, ഫ്ലയിങ് യൂണികോൺ എന്റർടൈൻമെന്റ് എന്നിവയുടെ ബാനറിൽ റോണി സ്ക്രൂവാല , ആഷി ദുവ എന്നിവർ ചേർന്നാണ്. ഈ തുടർ ചിത്രത്തിനും പ്രേക്ഷകരിൽ നിന്നും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. നിരവധി ആരാധകരാണ് ട്രൈലർ വീഡിയോയ്ക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. തമന്നയുടെ പ്രകടനത്തെ പ്രശംസിച്ചു കൊണ്ടാണ് കൂടുതൽ ആരാധകരും കമൻറ് നൽകിയത്.

Scroll to Top