വിജയുടെ തകർപ്പൻ ഡാൻസിൽ ശ്രദ്ധ നേടി ലോകേഷ് ചിത്രം ലിയോയിലെ ഗാനം..

ലോകേഷ് കനകരാജിന്റെ സംവിധാന മികവിൽ ദളപതി വിജയ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം എന്ന അനൗൺസ്മെൻറ് കേട്ടപ്പോൾ മുതൽ സിനിമ പ്രേമികൾ എല്ലാവരും തന്നെ ആകാംക്ഷയിലായിരുന്നു. പിന്നീട് ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തപ്പോഴും ടീസർ വീഡിയോ പുറത്തിറങ്ങിയപ്പോഴും പ്രേക്ഷകരിൽ നിന്നും വമ്പൻ സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. ലിയോ എന്ന പേരിട്ടിരിക്കുന്ന വിജയുടെ ഈ പുത്തൻ ചിത്രത്തിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്.

താരത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് ആണ് അണിയറ പ്രവർത്തകർ കഴിഞ്ഞ ദിവസം ഈ ലിറിക്കൽ വീഡിയോ ഗാനം പുറത്തുവിട്ടത്. സോണി മ്യൂസിക് സൗത്ത് യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ നാ റെഡി എന്ന വരികളുടെ തുടങ്ങുന്ന ഗാനം കോടി കണക്കിന് കാഴ്ചക്കാരെയാണ് സ്വന്തമാക്കിയത്. വിജയുടെ തകർപ്പൻ നൃത്തചുവടുകൾ കൂടി ഉൾക്കൊള്ളിച്ചു കൊണ്ടാണ് ഈ വീഡിയോ ഗാനം എത്തിയിരിക്കുന്നത്. അതിനേക്കാൾ ഉപരി  പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുന്നത് ഈ ഗാനം ആലപിച്ചിരിക്കുന്നത് വിജയും സംഗീത സംവിധായകൻ അനിരുദ്ധും ചേർന്നാണ്. വിഷ്ണു എടവൻ രചന നിർവഹിച്ച ഈ ഗാനത്തിന് ഈണം പകർന്നത് അനിരുദ്ധ് തന്നെയാണ്.

ചിത്രത്തിൽ തൃഷയാണ് നായിക വേഷം കൈകാര്യം ചെയ്യുന്നത്. കൂടാതെ സഞ്ജയ് ദത്ത്, ഗൗതം വാസുദേവ് മേനോൻ , മിസ്കിൻ, അർജുൻ , മൻസൂർ അലി ഖാൻ , പ്രിയ ആനന്ദ് തുടങ്ങിയ താരങ്ങളും പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നുണ്ട്. ലോകേഷ് തന്നെയാണ് ലിയോയുടെ രചയിതാവും . സെവൻ സ്ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ അണിയിച്ചിരിക്കുന്ന ഈ ചിത്രത്തിൻറെ നിർമ്മാതാവ് ലളിത് കുമാറും സഹ നിർമ്മാതാവ് ജഗദീഷ് പളനി സ്വാമിയുമാണ്. ആക്ഷൻ കൊറിയോഗ്രാഫർ അൻമ്പരിവ് ആണ് . ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് മനോജ് പരമഹംസയും എഡിറ്റിംഗ് ചെയ്തത് ഫിലോമിൻ രാജും ആണ് .

Scroll to Top