ഐഎസിൽ ചേരുന്ന മലയാളി പെൺകുട്ടികൾ..! വിവാദമായ ‘ദി കേരള സ്റ്റോറി’ മലയാളം ട്രൈലർ കാണാം..!

കേരളത്തിൽ ഏറെ വിവാദങ്ങൾക്ക് തിരികൊളുത്തി കൊണ്ടായിരുന്നു ദി കേരള സ്റ്റോറി എന്ന ഹിന്ദി ചിത്രത്തിൻറെ ടീസർ വീഡിയോ എത്തിയത്. ഒരു യഥാർത്ഥ കഥയെ ആസ്പദമാക്കി ഒരുക്കിയ ഈ ചിത്രം കേരളത്തിൽ നിന്നുള്ള പല സ്ത്രീകളെയും ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യുകയും പിന്നീട് ഐഎസിലേക്ക് ചേർക്കുകയും ചെയ്യുന്ന കഥയാണ് പറയുന്നത് . ഇത്തരത്തിൽ എത്തിപ്പെട്ട ശാലിനി എന്ന പെൺകുട്ടിയുടെ കഥയാണ് ചിത്രം ചർച്ച ചെയ്യുന്നത്. ഇതിനാൽ തന്നെ ടീസർ വീഡിയോ പുറത്തിറങ്ങിയപ്പോൾ മുതൽ നിരവധി വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഈ ചിത്രം വഴിയൊരുക്കി.

ഇപ്പോഴിതാ ദി കേരള സ്റ്റോറിയുടെ മലയാളം ട്രെയിലർ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. ചിത്രത്തിൻറെ പ്രൊഡക്ഷൻ കമ്പനിയായ സൺഷൈൻ പിക്ചേഴ്സ് യൂട്യൂബ് ചാനലിലൂടെയാണ് മലയാളം ട്രെയിലർ വീഡിയോ എത്തിയിട്ടുള്ളത്. ഹിന്ദിയിൽ ഒരുങ്ങുന്ന ഈ ചിത്രം മലയാളം തെലുങ്ക് തമിഴ് ഭാഷകളിലും പ്രേക്ഷകർക്ക് മുൻപാകെ എത്തുന്നുണ്ട്. ലക്ഷക്കണക്കിന് കാഴ്ചക്കാരെ ഒറ്റദിവസംകൊണ്ട് തന്നെ സ്വന്തമാക്കാൻ ഈ മലയാളം ട്രെയിലർ വീഡിയോയ്ക്കും സാധിച്ചിട്ടുണ്ട്. വിവാദങ്ങൾ നിറയുന്ന ചിത്രങ്ങൾക്ക് ഒരു പ്രത്യേക ശ്രദ്ധ തന്നെ പിടിച്ചുപറ്റാൻ സാധിക്കാറുണ്ട്.

ഉപരിപഠനത്തിനായി വീട്ടിൽ നിന്നും പോരുന്ന ശാലിനി എന്ന ഹിന്ദു പെൺകുട്ടി തൻറെ സുഹൃത്തിൻറെ വാക്കുകൾ കേട്ട് ഒരു മുസ്ലിം യുവാവുമായി പ്രണയത്തിലാവുകയും അയാളെ വിവാഹം ചെയ്യുന്നതിനായി ഇസ്ലാം മതം സ്വീകരിക്കുകയും ചെയ്യുന്നു. എന്നാൽ ഇതെല്ലാം ഒരു കെണിയാണ് എന്നറിയാതെ ശാലിനി ഫാത്തിമ എന്ന മുസ്ലിം പെൺകുട്ടിയായി മതം മാറുകയാണ്. പിന്നീട് ഇറാഖിലേക്ക് എത്തിപ്പെടുന്ന ഫാത്തിമ അനുഭവിക്കുന്ന ക്രൂര പീഡനങ്ങൾ ആണ് ചിത്രം പറയുന്നത്. ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് സംവിധായകൻ സുദീപ്തോ സെൻ ഈ ചിത്രം ഒരുക്കിയിട്ടുള്ളത്.

ടീസർ വീഡിയോയിൽ തെറ്റായ പല കണക്കുകളും നിരത്തി എന്ന് കാണിച്ചുകൊണ്ടും കേരള സ്റ്റോറി സംഘപരിവാറിന്റെ അജണ്ടയെ പ്രോത്സാഹിപ്പിക്കുന്നു എന്നും പറഞ്ഞു കൊണ്ടായിരുന്നു കേരളത്തിലെ ചില രാഷ്ട്രീയ പാർട്ടികൾ വിവാദങ്ങളുമായി മുന്നോട്ട് എത്തിയത്. മെയ് 5നാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. ചിത്രത്തിൻറെ തിരക്കഥ തയ്യാറാക്കിയത് സൂര്യ പാൽ സിംഗ്, വിപുൽ അമൃത് ലാൽ ഷാ എന്നിവർക്കൊപ്പം സംവിധായകനും ചേർന്നു കൊണ്ടാണ്. ആദ ശർമ, യോഗിത ബിഹാനി, സോണിയ ബാലാനി, സിദ്ധി ഇദ്നാനി തുടങ്ങിയ താരങ്ങളാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.

Scroll to Top