സാരിയിൽ സുന്ദരിയായി നടി കീർത്തി സുരേഷ്..! ചിത്രങ്ങൾ പങ്കുവച്ച് താരം..

നിർമ്മാതാവായ അച്ഛന്റെയും നായികയായി ശോഭിച്ചിരുന്ന അമ്മയുടെയും പാത പിന്തുടർന്നു കൊണ്ട് ചലച്ചിത്ര ലോകം തന്നെ തിരഞ്ഞെടുത്ത താരമാണ് നടി കീർത്തി സുരേഷ് . ബാലതാരമായി ഒന്ന് രണ്ട് ചിത്രങ്ങളിൽ വേഷമിട്ട കീർത്തി പിന്നീട് തൻറെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് അഭിനയരംഗത്തോട് താൽക്കാലികമായി വിട പറഞ്ഞു. പൈലറ്റ്സ്, അച്ഛനെയാണ് എനിക്കിഷ്ടം, കുബേരൻ തുടങ്ങിയ ചിത്രങ്ങളിൽ ആയിരുന്നു ബാലതാരമായി കീർത്തി അഭിനയിച്ചിരുന്നത്. പഠനം പൂർത്തീകരിച്ച് അഭിനയ രംഗത്തേക്ക് തന്നെ തിരിച്ചെത്തിയ താരം മലയാള സിനിമയിലൂടെ രംഗപ്രവേശനം ചെയ്യുകയും ഇന്നിപ്പോൾ തന്നെ ഇന്ത്യ ഒട്ടാകെ ശോഭിക്കുകയും ചെയ്തു.പ്രിയദർശൻ അണിയിച്ചൊരുക്കിയ ഗീതാഞ്ജലി എന്ന ചിത്രത്തിൽ ആയിരുന്നു കീർത്തിയുടെ നായിക അരങ്ങേറ്റം. മലയാളത്തിൻറെ സൂപ്പർസ്റ്റാർ മോഹൻലാലും ഈ ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു. തൊട്ടടുത്ത വർഷം ജനപ്രിയ നായകൻ ദിലീപിന്റെ നായികയായി കൊണ്ട് റിംഗ് മാസ്റ്റർ എന്ന ചിത്രത്തിലും അഭിനയിച്ചു. ഇത് താരത്തിന് ഏറെ ശ്രദ്ധ നേടിക്കൊടുത്തു. പിന്നീട് തമിഴ് തെലുങ്കു ചിത്രങ്ങളിൽ കീർത്തി സജീവമായി. 2018ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമായ മഹാനടി താരത്തിന്റെ കരിയറിൽ വൻവഴിത്തിരിവാണ് സൃഷ്ടിച്ചത്. ഈ ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം പോലും കീർത്തി കരസ്ഥമാക്കിയിരുന്നു .മലയാളത്തിൽ പുറത്തിറങ്ങിയ വാശി എന്ന ചിത്രമാണ് കീർത്തിയുടേതായി റിലീസ് ചെയ്ത അവസാന ചിത്രം . ഈ വർഷം ആറോളം ചിത്രങ്ങളാണ് താരത്തിന്റെതായി ഒരുങ്ങുന്നത്. ദസറ, ഭോല ശങ്കർ എന്നീ തെലുങ്ക് ചിത്രങ്ങളും മാമന്നൻ , സൈറൻ, രഘു തത്ത, റിവോൾവർ റിത എന്നിവയാണ് താരത്തിന്റെ പുതിയ പ്രോജക്ടുകൾ . നാനിയ്ക്ക് ഒപ്പമുള്ള ദസറ എന്ന ചിത്രം ഈ മാസം 30നാണ് റിലീസ് ചെയ്യുന്നത്. ഇതിൻറെ പ്രമോഷന്റെ ഭാഗമായി താരം നടത്തിയ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ബ്ലാക്ക് കളർ സാരി ധരിച്ച് അതീവ സുന്ദരിയായാണ് കീർത്തി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നടി അനശ്വര പരമേശ്വരൻ ഉൾപ്പെടെ നിരവധി ആരാധകരാണ് കീർത്തിയുടെ ചിത്രങ്ങൾക്ക് താഴെ കമൻറുകൾ രേഖപ്പെടുത്തിയിട്ടുള്ളത്.

Scroll to Top