മഴവിൽ കളറിൽ സുന്ദരിയായി നടി കീർത്തി സുരേഷ്..!

ഫാഷൻ ഡിസൈനിംഗിൽ പഠനം പൂർത്തീകരിച്ച് മോഡലിംഗ് രംഗത്തേക്ക് തിരിയുകയും അതിനുശേഷം നായികയായി അഭിനയരംഗത്തേക്ക് രംഗപ്രവേശനം ചെയ്യുകയും ചെയ്ത താരമാണ് നടി കീർത്തി സുരേഷ് . ഇന്നിപ്പോൾ താരം തെന്നിന്ത്യയിലെ അറിയപ്പെടുന്ന നായികനിരയിലേക്ക് ഉയർന്നിരിക്കുകയാണ്. തൻറെ മാതാപിതാക്കളെ പോലെ തന്നെ സിനിമ രംഗം തിരഞ്ഞെടുത്ത കീർത്തി ചെറുപ്രായത്തിൽ തന്നെ ഒന്ന് രണ്ട് ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. പിന്നീട് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച താരം 10 വർഷങ്ങൾക്ക് ശേഷമാണ് ചലച്ചിത്ര ലോകത്തേക്ക് തിരിച്ചെത്തിയത്. നായികയായി കൊണ്ട് തന്നെ തൻറെ കരിയർ ആരംഭിച്ച കീർത്തി പിന്നീട് അഭിനയരംഗത്ത് ശോഭിക്കുകയായിരുന്നു. നിർമ്മാതാവ് സുരേഷ് കുമാറിന്റെയും നായികയായിരുന്ന നടി മേനകയുടെയും ഇളയ മകളാണ് കീർത്തി.

സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറാണ് കീർത്തിയുടെ ചേച്ചി രേവതി. ഒരു സിനിമ കുടുംബത്തിൽ ജനിച്ച കീർത്തിയ്ക്ക് അഭിനയ രംഗത്തേക്കുള്ള കടന്ന് വരവ് എളുപ്പമായിരുന്നു , എന്നാൽ തന്റെ കഴിവ് കൊണ്ട് ഇന്നിപ്പോൾ തെന്നിന്ത്യയിലെ അറിയപ്പെടുന്ന താരമായി കീർത്തി വളർന്നു കഴിഞ്ഞു. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ എല്ലാം തൻറെ മികവ് കാഴ്ചവച്ച കീർത്തി മികച്ച നടിക്കുള്ള ദേശീയ അവാർഡും നേടിയിട്ടുണ്ട്. നായിക പ്രാധാന്യമുള്ള വേഷങ്ങൾക്ക് മുൻഗണന നൽകുന്ന കീർത്തിയുടെതായി കഴിഞ്ഞ വർഷം റിലീസ് ചെയ്തത് മൂന്ന് ഭാഷകളിലുമായി നാല്‌ സിനിമകളാണ്. ദസര, ഭോല ശങ്കർ തുടങ്ങിയവയാണ് ഇനി കീർത്തിയുടെ റിലീസ് ചെയ്യാനുള്ള സിനിമകൾ .

കീർത്തി തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിട്ടുള്ളത്. റെയിൻബോ കളർ ഡിസൈനിൽ ഉള്ള സ്റ്റൈലിഷ് ലെഹങ്ക ധരിച്ച് കിടിലൻ ലുക്കിലാണ് കീർത്തി ചിത്രങ്ങൾക്ക് പോസ് ചെയ്തിരിക്കുന്നത് . നടി മാളവിക മോഹനൻ ഉൾപ്പെടെ നിരവധി താരങ്ങളും പ്രേക്ഷകരും ആണ് കീർത്തിയുടെ റെയിൻബോ കോസ്റ്റ്യൂം ഫോട്ടോഷൂട്ടിന് താഴെ കമൻറുകൾ നൽകിയിട്ടുള്ളത്.

Scroll to Top