ഒരിക്കലും സ്റ്റൈലിൽ നിന്ന് പുറത്തുപോകില്ല.. സാരിയിൽ സുന്ദരിയായി നടി കനിഹ..

തെന്നിന്ത്യൻ ചലച്ചിത്ര ലോകത്ത് സജീവമായി തുടരുന്ന താരമാണ് നടി കനിഹ.
തമിഴ് ചിത്രങ്ങളിലൂടെ ആയിരുന്നു കനിഹയുടെ കരിയർ ആരംഭിക്കുന്നത് എങ്കിലും താരം കൂടുതൽ ശോഭിച്ചത് മലയാള സിനിമകളിൽ തന്നെയാണ്. ആദ്യചിത്രം ഫൈവ് സ്റ്റാർ എന്ന തമിഴ് സിനിമയാണ് . മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്നത് എന്നിട്ടും എന്ന ചിത്രത്തിലാണ്. ഈ ചിത്രവും അതിലെ താരത്തിന്റെ കഥാപാത്രവും ഒന്നും കഥാപാത്രവും ഒന്നും വേണ്ടത്ര ശ്രദ്ധ നേടിയില്ല. ആദ്യകാലങ്ങളിൽ അധികം ശ്രദ്ധിക്കപ്പെടുവാൻ സാധിക്കാതിരുന്ന താരം പിന്നീട് മൂന്നുവർഷത്തോളം ചലച്ചിത്രലോകത്ത് നിന്ന് വിട്ടു നിന്നു . ആ കാലയളവിൽ താരം വിവാഹിതയാകുകയും ചെയ്തു.

വിവാഹശേഷം കനിഹ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തുകയും ശ്രദ്ധേയമായ നായിക വേഷങ്ങൾ ചെയ്തുകൊണ്ട് തിളങ്ങുകയും ചെയ്തു. ഭാഗ്യദേവത, പഴശ്ശിരാജ, സ്പിരിറ്റ് തുടങ്ങിയ സൂപ്പർഹിറ്റ് മലയാള സിനിമകൾ കനിഹ എന്ന താരത്തിന്റെ കരിയറിൽ വൻ വഴിത്തിരിവാണ് സൃഷ്ടിച്ചത്. ഈ ചിത്രങ്ങളിലൂടെ മികച്ച നായിക പദവിയിലേക്ക് ഉയരുവാനും കനിഹയ്ക്ക് സാധിച്ചു. ദ്രോണ, ക്രിസ്റ്റ്യൻ ബ്രദേഴ്സ്, ഹൗ ഓൾഡ് ആർ യു , മൈലാഞ്ചി മൊഞ്ചുള്ള വീട്, എബ്രഹാമിന്റെ സന്തതികൾ, മാമാങ്കം , ബ്രോ ഡാഡി, സി ബി ഐ 5, പാപ്പൻ തുടങ്ങിയ മലയാളത്തിലെ ശ്രദ്ധേയ ചിത്രങ്ങളിലും നായിക , സഹനടി റോളുകളിൽ താരം ശോഭിച്ചു.

40 കാരിയായ ഈ താരം ഇപ്പോഴും സിനിമകളിൽ സജീവമാണ്. സിനിമകളിൽ മാത്രമല്ല മിനിസ്ക്രീൻ ഷോകളിലും താരം ഒരു നിറ സാന്നിധ്യമാണ്. ടെലിവിഷൻ ഷോകൾ ഹോസ്റ്റ് ചെയ്തു കൊണ്ടായിരുന്നു മിനിസ്ക്രീനിലേക്കുള്ള ചുവടുവെപ്പ്. നിലവിൽ തമിഴ് പരമ്പരകളിലും കനിഹ അഭിനയിക്കുന്നുണ്ട്. സൺ ടിവിയിലെ എതിർനീച്ചൽ എന്ന പരമ്പരയിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിലും കനിഹ സജീവമാണ്. ഫോട്ടോ ഷൂട്ട് ചിത്രങ്ങളും ഡാൻസ് വീഡിയോസും മറ്റും ആരാധകർക്കായി കനിഹ തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവയ്ക്കാറുണ്ട്. കനിഹ തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ പ്രേക്ഷകശ്രദ്ധ നേടുന്നത്. ക്രീം കളർ സാരിയും പ്രിന്റഡ് ബ്ലൗസും ധരിച്ച് അതിസുന്ദരിയായാണ് കനിഹ ഈ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Scroll to Top