താരങ്ങളുടെ മക്കളുടെ സിനിമ പ്രവേശനം പ്രേക്ഷകർ എന്നും ഉറ്റു നോക്കുന്ന ഒരു കാര്യമാണ്. ചിലർ സിനിമയിലേക്ക് മാതാപിതാക്കളുടെ പാത പിന്തുടർന്ന് എത്തുമെങ്കിലും ശോഭിക്കുന്നത് കുറവായിരിക്കും. മലയാളി പ്രേക്ഷകർ ഏറെ ആകാംഷയോടെ ഉറ്റു നോക്കിയിരുന്ന താരമായിരുന്നു കല്യാണി പ്രിയദർശൻ . സിനിമയിലെ പ്രശസ്ത സംവിധായകന്റേയും ഏറെ അറിയപ്പെട്ട നായിക നടിയുടേയും മകളായ കല്യാണി അഭിനയ രംഗത്തേക്ക് എത്തുമോ എത്തിയാൽ അമ്മയെ പോലെ തന്നെ ഒരു മുൻ നിര നായിക താരമായി മാറുമോ എന്നിങ്ങനെയെല്ലാം നിരവധി ചോദ്യങ്ങൾ പ്രേക്ഷക മനസ്സുകളിൽ ഉയർന്നിരുന്നു.
ഇത്തരം ചോദ്യങ്ങൾക്ക് വിരാമം ഇട്ടുകൊണ്ട് 2017 ൽ താരം സിനിമയിലേക്ക് രംഗപ്രവേശനം ചെയ്തു. തെലുങ്ക് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചത് മലയാളി പ്രേക്ഷകരെ അൽപം സങ്കടത്തിലാക്കി എങ്കിലും 2020 ൽ മലയാള സിനിമയിലേക്ക് കടന്നു വന്നു. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ ദുൽഖർ സൽമാന്റെ നായികയായി കടന്നു വന്ന കല്യാണി , മരയ്ക്കാർ അറബിക്കടലിന്റെ സിംഹം, ഹൃദയം എന്നീ ചിത്രങ്ങളിൽ പ്രണവ് മോഹൻലാലിന്റെ നായികയായും ബ്രോഡാഡിയിൽ പൃഥ്വിരാജിന്റെ നായികയായും തല്ലുമാലയിൽ ടൊവിനോ തോമസിന്റെ നായികയായും ശോഭിച്ചു.
ഹൃദയത്തിലെ നിത്യ എന്ന കഥാപാത്രവും തല്ലുമാലയിലെ ഫാത്തിമ ബീവി എന്ന കഥാപാത്രവും കല്യാണിയ്ക്ക് ഏറെ ആരാധകരെ നേടി കൊടുത്തു. ശേഷം മൈക്കിൽ ഫാത്തിമ , ആന്റണി, വർഷങ്ങൾക്ക് ശേഷം എന്നീ മലയാള ചിത്രങ്ങളും ജെനി എന്ന തമിഴ് ചിത്രവുമാണ് താരത്തിന്റെ പുതിയ ചിത്രങ്ങൾ. സോഷ്യൽ മീഡിയയിലെ സജീവതാരമായ കല്യാണിയുടെ പോസ്റ്റുകളെല്ലാം നിമിഷ നേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്.
ഇപ്പോൾ ഇതാ കല്യാണി തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സ്റ്റൈലിഷ് കോസ്റ്റ്യൂമിൽ വളരെ ക്യൂട്ട് ലുക്കിലാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടിട്ടുള്ളത്. സെൽവി തങ്കരാജാണ് സ്റ്റൈലിംഗ് നിർവഹിച്ചിരിക്കുന്നത്. പല്ലവി സിംഗ് ആണ് താരത്തിന്റെ കോസ്റ്റ്യൂം ഡിസൈനർ . കല്യാണിയുടെ പുത്തൻ ചിത്രങ്ങൾ പകർത്തിട്ടുള്ളത് മനേഖ മുരളി ആണ്.




