മഞ്ഞ കളർ സാരിയിൽ ശോഭിച്ച് നടി കല്യാണി പ്രിയദർശൻ..! ചിത്രങ്ങൾ പങ്കുവച്ച് താരം..

താരങ്ങളുടെ മക്കളുടെ സിനിമയിലേക്കുള്ള രംഗപ്രവേശനം പ്രേക്ഷകർ എന്നും ഉറ്റുനോക്കി കൊണ്ടിരിക്കുന്ന ഒന്നാണ്. അങ്ങനെ പ്രേക്ഷകർ ഏറെ ആഗ്രഹിച്ചിരുന്ന ഒരു താരപുത്രിയായിരുന്നു നടി കല്യാണി പ്രിയദർശൻ . മലയാളികളുടെ പ്രിയ സംവിധായകൻ പ്രിയദർശന്റെയും മലയാളത്തിൽ ഒരുകാലത്ത് തിളങ്ങിനിന്നു നടി ലിസിയുടെയും മകളായ കല്യാണി അഭിനയ രംഗത്ത് തിളങ്ങും എന്ന കാര്യം പ്രേക്ഷകർക്ക് ഉറപ്പായിരുന്നു. കൂടുതലും മലയാളി പ്രേക്ഷകർ തന്നെയായിരുന്നു കല്യാണിയുടെ വരവിനായി കാത്തിരുന്നത്. പക്ഷേ കല്യാണി അരങ്ങേറ്റം കുറിച്ചത് ആകട്ടെ തെലുങ്ക് ചിത്രത്തിലായിരുന്നു.

വിക്രം കെ കുമാർ രചന നിർവഹിച്ച ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെ 2017 കല്യാണി തൻറെ കരിയറിന് തുടക്കം കുറിച്ചു. തുടർന്നുള്ള വർഷങ്ങളിൽ തെലുങ്കിൽ സജീവമാകുന്നതോടൊപ്പം തമിഴിലും താരം രംഗപ്രവേശനം ചെയ്തു. 2020 ൽസത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ അണിയിച്ചൊരുക്കിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ കല്യാണി പ്രിയദർശൻ മലയാള ചലച്ചിത്രലോകത്തേക്ക് ചുവടുവെച്ചു. ആദ്യ ചിത്രത്തിലൂടെ തന്നെ വമ്പൻ സ്വീകാര്യത ഈ താരത്തിന് ലഭിച്ചു. ദുൽഖറിന്റെ നായികയായി എത്തിയ ആ വേഷം മലയാളി പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു.

പിന്നീട് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം, ഹൃദയം എന്ന ചിത്രങ്ങളിൽ പ്രേക്ഷകർ ഏറെ കാണാൻ ആഗ്രഹിച്ച നടൻ പ്രണവ് മോഹൻലാലിൻറെ താര ജോഡിയായി വേഷമിട്ടു. ഹൃദയത്തിലെ കഥാപാത്രത്തിന് വളരെയധികം പ്രശംസ ലഭിക്കുകയും ചെയ്തു. പിന്നീട് പൃഥ്വിരാജിന്റെ നായികയായി ബ്രോ ഡാഡിയിലും ടോവിനോ തോമസിന്റെ നായികയായി തല്ലുമാല എന്ന ചിത്രത്തിലും കല്യാണി അഭിനയിച്ചു. താരത്തിന്റെ പുതിയ പ്രോജക്ടുകളും രണ്ട് മലയാള ചിത്രങ്ങൾ തന്നെയാണ്. ശേഷം മൈക്കിൽ ഫാത്തിമ, ആൻറണി എന്നിവയാണ് കല്യാണിയുടെ പുതിയ സിനിമകൾ . ഇവ രണ്ടും ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്.

സിനിമയിൽ സജീവമാകുന്നത് പോലെ തന്നെ കല്യാണി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ഏറെ സജീവമാണ്. താരത്തിന്റെ ഓരോ പോസ്റ്റുകളും വളരെ വേഗം തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോൾ കല്യാണി തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരിക്കുന്ന പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മഞ്ഞ കളർ സാരിയും സ്ലീവ്ലെസ് ബ്ലൗസും ധരിച്ച് ഗ്ലാമറസായാണ് താരം ഈ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിരവധി ആരാധകരാണ് കല്യാണിയുടെ ഈ ചിത്രങ്ങൾക്ക് താഴെ കമൻറുകൾ രേഖപ്പെടുത്തിയിട്ടുള്ളത്.

Scroll to Top