സ്റ്റൈലിഷ് ഔട്ട്ഫിറ്റിൽ ഗ്ലാമറസായി നടി കല്യാണി പ്രിയദർശൻ..

ഒരു അസിസ്റ്റൻറ് പ്രൊഡക്ഷൻ ഡിസൈനറായി കരിയർ തുടങ്ങുകയും ഇന്ന് മലയാളം തെലുങ്ക് തമിഴ് ഭാഷ ചിത്രങ്ങളിലെ ഒരു ശ്രദ്ധേയ താരമായി മാറുകയും ചെയ്ത നടിയാണ് കല്യാണി പ്രിയദർശൻ . തെലുങ്ക് ചിത്രത്തിലൂടെ ആയിരുന്നു അഭിനയരംഗത്തേക്കുള്ള കല്യാണിയുടെ ചുവടുവെപ്പ് . 2017 ഹലോ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച് കല്യാണി ചുരുങ്ങിയ വർഷം കൊണ്ട് തന്നെ തെലുങ്കിനുപുറമേ മലയാളം തമിഴ് ഭാഷാ ചിത്രങ്ങളിൽ കൂടി തൻറെ സ്ഥാനം ഉറപ്പിച്ചെടുത്തു.

ദുൽഖർ സൽമാൻ നായകനായി എത്തിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് കടന്നു വരുന്നത്. 2020ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന് ശേഷം മരക്കാർ അറബിക്കടലിന്റെ സിംഹം, ബ്രോ ഡാഡി, ഹൃദയം, തല്ലുമാല എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. ഹൃദയത്തിലെ പ്രണവ് കല്യാണി താരങ്ങളെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു. അതിനുശേഷം പുറത്തിറങ്ങിയ തല്ലുമാല എന്ന ചിത്രം വൻ പ്രേക്ഷക സ്വീകാര്യത നേടിയതോടെ കരിയറിൽ മികച്ച രീതിയിൽ തിളങ്ങുവാൻ സാധിച്ചു . ശേഷം മൈക്കിൾ ഫാത്തിമ എന്ന മലയാള ചിത്രത്തിലാണ് കല്യാണി ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

താരത്തിന്റെതായി പുതിയൊരു ചിത്രം കൂടി ഈ അടുത്ത് അനൗൺസ് ചെയ്തിരുന്നു. ജോഷിയുടെ സംവിധാന മികവിൽ ഒരുങ്ങുന്ന ആൻറണി എന്ന ചിത്രത്തിലാണ് കല്യാണി ഇനി വേഷമിടുന്നത്. ജോജു ജോർജ് , ചെമ്പൻ വിനോദ് ജോസ് , നൈല ഉഷ എന്നിവരാണ് ചിത്രത്തിലെ മറ്റ് ശ്രദ്ധേയ കഥാപാത്രങ്ങൾ . ഈ ചിത്രത്തിന് ഒരുങ്ങിക്കൊണ്ടുള്ള കല്യാണിയുടെ പുത്തൻ ഫോട്ടോകളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ഇടം നേടുന്നത് .

സ്റ്റൈലിഷ് ഔട്ട്ഫിറ്റിൽ ക്രോപ്പ് ഹെയറുമായി അതീവ സുന്ദരിയായാണ് കല്യാണി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പുതിയ ചിത്രത്തിലേക്ക് ജോയിൻ ചെയ്യുന്നതിനുള്ള എല്ലാം ശരിയാക്കിയിരിക്കുന്നു , പുതിയ ചിത്രം പുതിയ വേഷം പുതിയ മുടി എന്നിങ്ങനെ കൂടി കുറിച്ചുകൊണ്ടാണ് കല്യാണി ചിത്രങ്ങൾ പങ്കുവെച്ചിട്ടുള്ളത്. ആൻറണി എന്ന ചിത്രത്തിലുള്ള താരത്തിന്റെ ലുക്കാണ് ഇത് എന്ന് ഇതിൽ നിന്നും മനസ്സിലാക്കാം. ചിത്രത്തിലെ മറ്റൊരു താരമായ നൈല ഉഷ, കല്യാണിയുടെ അടുത്ത സുഹൃത്തായ കീർത്തി സുരേഷ് കൂടാതെ നിരവധി പ്രേക്ഷകരും താരത്തിന്റെ ചിത്രങ്ങൾക്ക് താഴെ കമൻറുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.

Scroll to Top