ലണ്ടനിൽ നിന്നും ബിരുദം കരസ്ഥമാക്കി ബിന്ദു പണിക്കരുടെ മകൾ കല്യാണി…! ചിത്രങ്ങൾ പങ്കുവച്ച് താരം..

മലയാള സിനിമയിൽ 30 വർഷത്തിലേറെയായി നിറസാന്നിധ്യമായി തുടരുന്ന ഒരു അഭിനേത്രിയാണ് നടി ബിന്ദു പണിക്കർ . ബിന്ദു പണിക്കർ തൻറെ ഭർത്താവിൻറെ മരണശേഷം ഏക മകളുമായി ഏറെക്കാലം ഒറ്റയ്ക്ക് താമസിക്കുകയും പിന്നീട് താരം വീണ്ടു വിവാഹിതയാവുകയായിരുന്നു. മലയാളത്തിലെ ശ്രദ്ധേയ നടൻ സായികുമാർ ആയിരുന്നു ബിന്ദു പണിക്കരെ രണ്ടാമത് വിവാഹം ചെയ്തത്. ഏക മകൾ കല്യാണി ലണ്ടനിലേക്ക് തന്റെ പഠനത്തിനായി പോയിരുന്നു. കല്യാണി ആകട്ടെ അവിടെ നിന്നുള്ള തൻറെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്.

പലർക്കും കല്യാണി ലണ്ടനിൽ എത്തിയത് എന്തിനായിരുന്നു എന്ന കാര്യത്തിൽ വ്യക്തത ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ കല്യാണി തന്നെ കാര്യം വ്യക്തമാക്കിയിരിക്കുകയാണ്. താരം തൻറെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചത് ഇപ്രകാരമാണ് , പലരും തന്നോട് ചോദിച്ചിരുന്നു ലണ്ടനിൽ എന്താണ് ചെയ്തിരുന്നത് എന്ന് ഏവർക്കും അതിനുള്ള ഉത്തരം ഇതാ, ഒരു ഫ്രണ്ട് പാചക ഷെഫ് ആയി ലെ കോർഡൻ ബ്ലൂവിൽ നിന്ന് ബിരുദം കരസ്ഥമാക്കിയിരിക്കുകയാണ് താൻ . പൂർണ്ണമായും എൻറെ അഭിനിവേശത്തിന്റെ ഒരു യാത്രയായിരുന്നു ഇത്. എൻറെ ജീവിതത്തിലെ പുതിയ ഒരു വികാരം അനുഭവിച്ചുകൊണ്ടിരിക്കുകയാണ് ഞാനിപ്പോൾ.

പലതവണ ഇത് ഉപേക്ഷിച്ചാലോ എന്ന് ഈ കോഴ്സ് പൂർത്തീകരിക്കുന്നതിന് ഇടയിൽ ഞാൻ സത്യസന്ധമായി ചിന്തിച്ചിരുന്നു. എന്നാൽ അതിനെയെല്ലാം അതിജീവിച്ച് എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് ഇത്രത്തോളം എത്തിയത് എന്തിനാണ് ഞാനിപ്പോൾ മനസ്സിലാക്കുന്നു. ഒട്ടേറെ തിരിച്ചറിവുകളുടെയും ഒരു സമയമായിരുന്നു അത്. എന്നാൽ ഇതൊരു തുടക്കം മാത്രമാണ് എന്ന് മനസ്സിലാക്കി കൊണ്ട് മുന്നോട്ട് നീങ്ങാൻ ഒരുങ്ങുകയാണ് ഞാൻ . ഒരു കരിയർ ആയി മുന്നോട്ടു കൊണ്ടുപോകുമോ എന്ന കാര്യം പോലും എനിക്കറിയില്ല.

എന്നാൽ എല്ലായിപ്പോഴും ഇതൊരു കഴിവായി തന്നെ എന്നോട് ഒപ്പം ഉണ്ടാകും അതിന് ഞാൻ തയ്യാറെടുത്തിട്ടുണ്ട്. തനിച്ചായി പോയ എൻറെ ജീവിത കാലഘട്ടത്തിൽ എന്നോടൊപ്പം നിന്ന് മാതാപിതാക്കൾക്കും പ്രിയപ്പെട്ടവർക്കും ഞാൻ നന്ദി പറയുന്നു. തന്റെ ചിത്രങ്ങൾ താരം പങ്കുവെച്ചത് ഈ കുറിപ്പോടുകൂടിയാണ്. അമ്മയെപ്പോലെ അഭിനയരംഗത്തേക്ക് ഇനി ചുവട് വയ്ക്കുമോ എന്ന കാര്യം വ്യക്തമല്ല. എന്നാൽ നല്ലൊരു നർത്തകിയാണ് താൻ എന്ന കാര്യം കല്യാണത്തിന് സോഷ്യൽ മീഡിയ പേജുകളിലൂടെ പ്രേക്ഷകരെ അറിയിച്ചിട്ടുള്ളതാണ്.

Scroll to Top