റെഡ് സാരിയിൽ ഗ്ലാമറസായി തെന്നിന്ത്യൻ താരസുന്ദരി കാജൽ അഗർവാൾ…

ബോംബെ സ്വദേശിനിയായ കാജൽ തൻറെ കരിയർ തുടങ്ങുന്നത് ഒരു ബോളിവുഡ് ചിത്രത്തിലൂടെയാണ്. ചെറിയൊരു വേഷം ചെയ്തുകൊണ്ട് അഭിനയരംഗത്തേക്ക് എത്തിയ കാജൽ ഇന്നിപ്പോൾ തെന്നിന്ത്യയിലെ ഒരു മുൻനിര താരമാണ്. ആരംഭം ഹിന്ദി ചിത്രത്തിലൂടെ ആയിരുന്നുവെങ്കിലും താരം കൂടുതൽ ശോഭിച്ചത് തെലുങ്ക് തമിഴ് ഭാഷ ചിത്രങ്ങളിലാണ്. ക്യൂൻ എന്ന ബോളിവുഡ് ചിത്രമായിരുന്നു കാജലിന്റെ അരങ്ങേറ്റ സിനിമ . താരം തെലുങ്കിൽ ആദ്യമായി വേഷമിടുന്നത് ലക്ഷ്മി കല്യാണം എന്ന സിനിമയിലാണ്. അതേ വർഷം തന്നെ പുറത്തിറങ്ങിയ ചന്ദമാമ മികച്ച വാണിജ്യ വിജയം നേടുകയും അത് താരത്തിന്റെ കരിയറിന് ഗുണം ചെയ്യുകയും ചെയ്തു.2008 തമിഴിലും കാജൽ അരങ്ങേറ്റം കുറിച്ചു. 2009ൽ പുറത്തിറങ്ങിയ മഗധീര ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ എക്കാലത്തെയും തെലുങ്കു ചിത്രങ്ങളിൽ ഒന്നായി മാറുകയും കാജൽ എന്ന താരത്തെ ഒരു മുൻനിര നായികയായി ഉയർത്തുകയും ചെയ്തു. ഈ ചിത്രമായിരുന്നു കാജൽ അഗർവാൾ എന്ന താരത്തിന്റെ കരിയറിൽ കൂടുതൽ ഗുണം ചെയ്തത്. നാൻ മഹാനല്ല, മാട്രാൻ, തുപ്പാക്കി , ജില്ല , വിവേകം, മെർസൽ തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴ് ചലച്ചിത്രരംഗത്തും കാജൽ ശോഭിച്ചു.2020 ലാണ് കാജൽ വിവാഹിതയാകുന്നത്. 2022 താരം ഒരു ആൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. കുടുംബ ജീവിതവും കരിയറും ഒരുപോലെ മുന്നോട്ടു കൊണ്ടു പോകുന്ന ഈ താരം വീണ്ടും സിനിമകളിൽ സജീവമാകാൻ തുടങ്ങി. ഹേയ് സിനാമിക എന്ന ചിത്രത്തിന് ശേഷം ഈ വർഷം താരത്തിന്റെതായി രണ്ട് ചിത്രങ്ങളാണ് പുറത്തിറങ്ങിയത്. ഭൂതം , കരുംഗാപിയും എന്നീ രണ്ട് തമിഴ് ചിത്രങ്ങൾ . ഇനി താരത്തിന്റെതായി വരാനിരിക്കുന്ന തമിഴ് ചിത്രം ഇന്ത്യൻ 2 ആണ്. രണ്ടു തെലുങ്കു ചിത്രങ്ങളും ഒരു ഹിന്ദി ചിത്രവും കാജലിന്റേതായി ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.സോഷ്യൽ മീഡിയയിലെ ഒരു നിറ സാന്നിധ്യം കൂടിയായ കാജൽ തന്റെ നിരവധി ചിത്രങ്ങളും മറ്റ് വിശേഷങ്ങളും ആരാധകർക്കായി നിരന്തരം പങ്കു വയ്ക്കാറുണ്ട്. കാജൽ ഇപ്പോൾ തന്നെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പുത്തൻ ചിത്രങ്ങളാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. മെറൂൺ കളർ സാരിയിൽ ഗ്ലാമറസ് ആയാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മനീഷ് മൽഹോത്ര ബ്രാൻഡിന്റേതാണ് താരത്തിന്റെ കോസ്റ്റ്യൂം. നിഷ്ത ഭണ്ഡാരി ആണ് കാജലിനെ മേക്കപ്പ് ചെയ്തിട്ടുള്ളത്.

Scroll to Top