കേരളക്കരയെ ഒന്നാകെ ഭയത്തിന്റെ മുൾമുനയിൽ നിർത്തിയ 2018ലെ പ്രളയത്തെ ആസ്പദമാക്കിക്കൊണ്ട് ജൂഡ് ആൻറണി ജോസഫ് അണിയിച്ചൊരുക്കിയ 2018 എവരിവൺ ഈസ് എ ഹീറോ എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ കുതിച്ചുപാഞ്ഞു കൊണ്ടിരിക്കുകയാണ്. തീയറ്ററുകളിൽ ഒരു ജനപ്രളയം തന്നെ സൃഷ്ടിക്കുവാൻ ഈ ചിത്രത്തിന് സാധിച്ചു. ചിത്രത്തിൻറെ വിജയത്തെ തുടർന്ന് ജൂഡ് നടത്തിയ ഒരു അഭിമുഖത്തിൽ താരം പങ്കുവെച്ച വിശേഷങ്ങളും തൻറെ ജീവിതവഴികളും ഇപ്പോൾ പ്രേക്ഷകശ്രദ്ധ നേടുകയാണ്. ജൂട്ടന്റെ അഭിമുഖം ആരംഭിക്കുന്നത് തന്നെ ഭാഗ്യം നിറഞ്ഞ ഒരാളാണ് താൻ എന്ന് പറഞ്ഞു കൊണ്ടാണ്. 2018 ഒരു വമ്പൻ വിജയം തീർത്തത് കൊണ്ട് തന്നെ അദ്ദേഹത്തിൻറെ പുത്തൻ ചിത്രം ഏതാണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് സിനിമ പ്രേമികൾ . സിനിമ പ്രേമികളുടെ ആഗ്രഹം അവതാരകൻ ജൂഡിനോട് ചോദിക്കുകയും ചെയ്തു.
ഇതിനായി അദ്ദേഹം നൽകിയ മറുപടി ; അടുത്ത ചിത്രം ഏതാണെന്ന് അതിനെക്കുറിച്ച് കൃത്യമായി ഇപ്പോൾ പറയാൻ സാധിക്കുകയില്ല. മോഹൻലാലിനെ നായകനാക്കി കൊണ്ട് ഒരു സിനിമ ചെയ്യുക എന്നത് തൻറെ വലിയൊരു ആഗ്രഹമാണ് അതുകൊണ്ടുതന്നെ ഒരു ലാലേട്ടൻ ചിത്രം ലൈനപ്പിൽ ഉണ്ടെന്നും കൂടാതെ നിവിന്റെ ചിത്രം കൂടി അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ് എന്നും ജൂഡ് വ്യക്തമാക്കി. തൻറെ ഏറ്റവും അടുത്ത സുഹൃത്താണ് നിവിൻ പോളി, നിവിൻ പോളിയെ നായകനാക്കി കൊണ്ടിരിക്കുന്ന ചിത്രം ചെയ്യുക എന്നതും തൻറെ വലിയൊരു മോഹമാണ്. ഇക്കാര്യം നിവിനോടും തുറന്നു പറഞ്ഞിട്ടുണ്ട്. മൂവി വേൾഡ് മീഡിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം കാര്യങ്ങൾ മനസ്സു തുറന്നു സംസാരിച്ചത്. മലയാള സിനിമ മേഖലയിലേക്ക് തന്നെ കൈപിടിച്ച് ഉയർത്തിക്കൊണ്ടുവന്നത് നിവിൻപോളിയും വിനീതും അജുവും ഒക്കെയാണെന്ന് അദ്ദേഹം പറഞ്ഞു. ആയതിനാൽ തന്നെ അവരോട് നന്ദി കാണിക്കുക എന്ന മര്യാദ തനിക്ക് ഉണ്ടെന്നും എന്തൊക്കെ സംഭവിച്ചാലും ഈ ആഗ്രഹം സാധിച്ചു എടുക്കുമെന്നും ജൂഡ് തൻറെ അഭിമുഖത്തിൽ പറഞ്ഞു.
അന്ന ബെൻ കേന്ദ്ര കഥാപാത്രമായി എത്തിയ സാറാസ് എന്ന ചിത്രം ഏറെ ചർച്ച ചെയ്യപ്പെട്ട ജൂഡിന്റെ ഒരു ചിത്രം ആയിരുന്നു. ഈ ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയ അക്ഷയ് ഹരീഷാണ് ജൂഡിന്റെ പുതിയ ചിത്രത്തിന്റെയും എഴുത്തുകാരൻ . ഏറ്റവും പുതിയ ചിത്രത്തിലൂടെ താൻ ഒരുക്കുന്നത് പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള ഒരു കഥയായിരിക്കും എന്നും ജൂഡ് വാക്കു തന്നു .