ജോസഫിലെ നായിക മാധുരി അല്ലെ ഇത്..! കൂട്ടുകാർക്ക് ഒപ്പം യോഗ പരിശീലന ചിത്രങ്ങൾ പങ്കുവച്ച് നടി..

സൂരജ് സംവിധാനം ചെയ്ത 2018 ൽ പ്രദർശനത്തിനെത്തിയ റൊമാൻറിക് കോമഡി ചിത്രമായ എൻറെ മെഴുതിരി അത്താഴങ്ങൾ എന്ന സിനിമയിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച് താരമാണ് നടി മാധുരി ബ്രാഗൻസ. എന്നാൽ ആദ്യ ചിത്രത്തിലൂടെ ശ്രദ്ധ നേടിയെടുക്കാൻ സാധിക്കാതിരുന്ന മാധുരി ജനപ്രീതി നേടിയെടുത്തത് 2018 ൽ തന്നെ പുറത്തിറങ്ങിയ പത്മകുമാർ ചിത്രം ജോസഫിലൂടെയാണ്. ജോജു ജോർജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഈ ക്രൈം ത്രില്ലർ ചിത്രത്തിൽ ലിസമ്മ എന്ന താരത്തിന്റെ മുൻ പ്രണയിനിയായി വേഷമിട്ടത് മാധുരിയാണ്. ഈ ചിത്രത്തിലൂടെ മലയാള ചലച്ചിത്ര ലോകത്ത് ശ്രദ്ധിക്കപ്പെടുകയും നിരവധി ആരാധകരെ നേടിയെടുക്കുകയും ചെയ്തു മാധുരി.

പിന്നീട് പട്ടാമ്പി രാമൻ, ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, അൽ മല്ലു , പത്തൊമ്പതാം നൂറ്റാണ്ട് എന്നീ ചിത്രങ്ങളിൽ വേഷമിട്ടു. 2020 ൽ കുഷ്ക എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് കന്നട ചലച്ചിത്ര ലോകത്തും തന്റെ സാന്നിധ്യം അറിയിച്ചു. 2018 മുതൽക്ക് മലയാള ചലച്ചിത്ര ലോകത്ത് സജീവമായ ഈ താരം നിരവധി ആരാധകരുള്ള ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ്. തൻറെ ആരാധകർക്കായി നിരവധി ചിത്രങ്ങളാണ് മാധുരി സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പോസ്റ്റ് ചെയ്യാറുള്ളത്.

ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് മാധുരി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുള്ള പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ പ്രേക്ഷകശ്രദ്ധ നേടുന്നത്. സുഹൃത്തുക്കൾക്കൊപ്പം യോഗ ചെയ്തുകൊണ്ടിരിക്കുന്ന തന്റെ ചിത്രങ്ങളാണ് മാധുരി പങ്കു വെച്ചിട്ടുള്ളത്. ശാരീരിക പ്രശ്നങ്ങളെക്കാൾ മാനസിക പ്രശ്നങ്ങൾ ആണ് യോഗ ചെയ്യുന്നതിലൂടെ കുറയുന്നത് എന്ന് കുറിച്ചുകൊണ്ടാണ് മാധുരി തന്റെ ചിത്രങ്ങൾ പങ്കുവെച്ചിട്ടുള്ളത്. നിരവധി ആരാധകർ മാധുരിയുടെ ചിത്രങ്ങൾക്കു താഴെ കമൻറുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.

Scroll to Top