സാരിയിൽ അതീവ സുന്ദരിയായി നമ്മളുടെ ജോളി മിസ് ; രമ്യ പണിക്കരുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

ഒരുപാട് സിനിമകളിലൂടെ അഭിനയിച്ച് വളരെ പെട്ടെന്നു ജനശ്രെദ്ധ നേടിയ നടിയാണ് രമ്യ പണിക്കർ. ചെറുതും വലുതുമായ കഥാപാത്രങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിനു അവസരവും ഭാഗ്യവും ലഭിച്ചിട്ടുണ്ട്. തിരുവന്തപുരം സ്വേദേശിയായ രമ്യ തന്റെ കുട്ടിക്കാലം മുതൽക്കേ കലാരംഗത്ത് സജീവമായി പ്രവർത്തിച്ചു കൊണ്ടിരുന്ന ഒരു വ്യക്തിയാണ്. അഭിനയം മാത്രമല്ല നൃത്ത മേഖലയിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് എന്ന് വേണമെങ്കിൽ പറയാം.

കലാമണ്ഡലത്തിൽ നിന്നും നൃത്ത മേഖലയിൽ നിന്നും ബിരുദം നേടാൻ താരത്തിനു കഴിഞ്ഞിട്ടുണ്ട്. പഠനക്കാലത്ത് മുതൽക്കേ മോഡലിംഗ് രംഗത്ത് സജീവമായിരുന്ന ഒരാൾ കൂടിയാണ് രമ്യ പണിക്കർ. ഒട്ടനവധി പരസ്യ ചിത്രങ്ങളിലും കൂടാതെ ഒരുപാട് കമ്പനികളുടെ മോഡലായി താരത്തിനു അഭിനയിക്കാനും തിളങ്ങി നിൽക്കാനും കഴിഞ്ഞിട്ടുണ്ട്. 2016ൽ തീയേറ്ററുകളിൽ റിലീസ് ചെയ്ത ഒരേമുഖം എന്ന സിനിമയിലൂടെയാണ് താരം അഭിനയ ജീവിതം ആരംഭിക്കുന്നത്.

എന്നാൽ താരത്തെ ഏറെ ആരാധകരെ ഉണ്ടാക്കിയ കൊടുത്ത സിനിമയായിരുന്നു ഒമർ ലുലു സംവിധാനം ചെയ്ത ഒരു അടാർ ലവ്. ഈ സിനിമയിൽ ജോളി മിസ് എന്ന കഥാപാത്രത്തെ താരം വളരെ ഭംഗിയായിട്ടാണ് കൈകാര്യം ചെയ്തിരുന്നത്. കൂടാതെ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ്ബോസ് എന്ന പരിപാടിയിൽ മത്സരാർത്ഥിയായി രമ്യ പങ്കെടുത്തിരുന്നു. ഇതിലൂടെയും താരം ഒരുപാട് ആരാധകരെ നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്.

വളരെ മികച്ച മത്സര പ്രകടനമായിരുന്നു രമ്യ പണിക്കർ ബിഗ്ബോസിൽ കാഴ്ചവെച്ചത്. മോഡലിംഗ് രംഗത്ത് സജീവമായി നിൽക്കുന്ന താരം ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർ നിമിഷ നേരം കൊണ്ടാണ് ഏറ്റെടുക്കുന്നത്. വ്യത്യസ്തമായ വേഷത്തിലും ലുക്കിലുമെത്തുന്ന താരത്തെ ആരാധകർ ഇരുകൈകൽ നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോൾ ഇതാ രമ്യ പണിക്കരുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഇത്തവണ താരം പ്രേത്യേക്ഷപ്പെട്ടത് സാരിയിലാണ്.

Scroll to Top