അനു ഇമ്മാനുവേലും കാർത്തിയും ഒന്നിച്ച ജപ്പാൻ സിനിമയിലെ കിടിലൻ വീഡിയോ കാണാം..!!

കൈതി എന്ന ഒരൊറ്റ സിനിമയിലൂടെ ആരാധകരുടെ സൂപ്പർസ്റ്റാർ ആയി മാറിയ നടനാണ് കാർത്തി.തമിഴ് സിനിമാ ഇൻഡസ്ട്രിയുടെ പകരം വെക്കാനില്ലാത്ത സംവിധായകനാണ് ലോകേഷ് കനകരാജ്.അദ്ദേഹം തൻ്റെ സിനിമകളിലൂടെ പ്രേഷകരെ മറ്റൊരു തലത്തിലേക്ക് എത്തിക്കുകയാണ്.ഇതുവരെ ഹോളിവുഡ് ചിത്രങ്ങളിൽ മാത്രം കണ്ടുവന്നിരുന്ന യൂണിവേഴ്സ് എന്ന കാറ്റഗറി ഇന്ത്യൻ സിനിമയിൽ എത്തിക്കാൻ ലോകേഷിന് കഴിഞ്ഞിട്ടുണ്ട്.ഇദ്ദേഹം സംവിധാനം ചെയ്ത സിനിമയാണ് കയ്തി.ഇതിന് പുറമെ വിക്രം, ലിയോ എന്നീ സിനിമകളും പുറത്തിറങ്ങി.

കാർത്തി നായകനായി അഭിനയിച്ച മറ്റൊരു ഹിറ്റ് സിനിമയാണ് പയ്യ.പ്രണയത്തിൻ്റെയും, യാത്രയുടെയും കഥ പറഞ്ഞ സിനിമയിൽ തെന്നിന്ത്യൻ താരറാണി തമന്ന ഭാട്ടിയ ആണ് നായികയായി അഭിനയിച്ചത്.ഇതിന് പുറമെ ഒട്ടനവധി ഹിറ്റ് സിനിമകളിലും നടൻ അഭിനയിച്ചിട്ടുണ്ട്.തമിഴ് സൂപ്പർസ്റ്റാർ സൂര്യയുടെ അനിയനാണ് കാർത്തി.

റിലീസ് ചെയ്ത് ഹിറ്റ് അടിച്ച ഈ സിനിമയിൽ നായികയായി അഭിനയിച്ചത് ഒരു മലയാളി നടിയാണ്.ആക്ഷൻ ഹീറോ ബിജു,സ്വപ്ന സഞ്ചാരി എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപിചിതയായ അനു ഇമ്മാനുവേലാണ് കാർത്തിയുടെ നായികാ.താരത്തിൻ്റെ നിരവധി സിനിമകളിൽ ഒരു കിടിലൻ കഥാപാത്രമാണ് ഈ സിനിമയിൽ അവതരിപ്പിച്ചത്.ഈ ചിത്രത്തിലെ ‘ഇൻബ വാ’ എന്നാരംഭിക്കുന്ന ഗാനമാണ് ആരാധകരുടെ ഇടയിൽ തരംഗമായി മാറുന്നത്.ഇരുവരും ഗ്ലാമർ വേഷങ്ങളിലാണ് ഈ പാട്ടിൻ്റെ സീനിൽ അഭിനയിക്കുന്നത്.2023ല് പുറത്തിറങ്ങിയ ഈ സിനിമാ തമിഴ്നാട്ടിൽ ഗംഭീര കളക്ഷനാണ് നേടിയത്.

Scroll to Top