തായ്ലൻഡ് ചിത്രങ്ങൾ പങ്കുവച്ച് നടൻ കൃഷ്ണുമാറിൻ്റെ മകൾ ഇഷാനി കൃഷ്ണ..!

ഏറെ ആരാധകരുള്ള താര പുത്രിമാരാണ് നടൻ കൃഷ്ണകുമാറിന്റെ നാല് പെൺമക്കളും . മൂത്ത മകൾ അഹാന മലയാള സിനിമയിൽ തന്റെതായ സ്ഥാനം നേടിയെടുത്ത് കഴിഞ്ഞു. അഹാനയുടെ അനിയത്തിമാർ മലയാളി പ്രേക്ഷകർക്ക് സുപരിചിതരായി മാറുന്നത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ്. അഹാന തന്നെയാണ് തൻറെ അനിയത്തിമാരെ പ്രേക്ഷകർക്ക് മുന്നിൽ പരിചയപ്പെടുത്തിയത്. ഒന്നിച്ച് റീൽസ് വീഡിയോയിൽ പ്രത്യക്ഷപ്പെട്ട ഇവർ നാലുപേർക്കും നിരവധി ആരാധകരായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് ഓരോരുത്തരും തന്റേതായ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുടങ്ങുകയും അവരുടെതായ കഴിവുകൾ പ്രകടിപ്പിക്കുകയും ചെയ്തു.

അഹാനയും സഹോദരിമാരായ ഇഷാനി , ദിയ , ഹൻസിക എന്നിവരും ഇവരുടെ അമ്മ സിന്ധു കൃഷ്ണയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സാണ്. ഇവരുടെ കുടുംബ വിശേഷങ്ങളും യാത്ര വിശേഷങ്ങൾ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവയ്ക്കാറുണ്ട്. അവയ്ക്കെല്ലാം തന്നെ വൻ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. നിമിഷ നേരം കൊണ്ടാണ് ഈ താര കുടുംബത്തിൻറെ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി മാറാറുള്ളത്.

അഹാനയ്ക്ക് പുറമേ കൃഷ്ണകുമാറിന്റെ മൂന്നാമത്തെ മകൾ ഇഷാനിയും അഭിനയ രംഗത്തേക്ക് ചുവട് വച്ചിരുന്നു. വണ്‍ എന്ന മമ്മൂട്ടി ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തുകൊണ്ടായിരുന്നു ഇഷാ നി അരങ്ങേറ്റം കുറിച്ചത്. ബിരുദധാരിയായ ഇഷാനി മോഡലിംഗ് രംഗത്തും സജീവമാണ്. സോഷ്യൽ മീഡിയയിലെ സജീവതാരമായ ഇഷാനി കൂടുതലായും പങ്കുവെക്കാറുള്ളത് തന്റെ ഫിറ്റ്നസ് പ്രാധാന്യമുള്ള വീഡിയോകളാണ്. താരത്തിന്റെ അത്തരം വീഡിയോകൾക്ക് മികച്ച സ്വീകാര്യതയും ലഭിക്കാറുണ്ട്.

ഇതുകൂടാതെ മോഡലിംഗ് രംഗത്തെ സജീവമായ ഇഷാനി തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും ആരാധകർക്കായി പോസ്റ്റ് ചെയ്യാറുണ്ട്. ഇഷാനി പങ്കുവെച്ച പുത്തൻ ഗ്ലാമർ ഫോട്ടോസ് ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. ബീച്ചിൽ നിന്ന് പകർത്തിയ ഈ ചിത്രങ്ങളിൽ ഷോർട്ട്സിൽ ഹോട്ട് ലുക്കിലാണ് ഇഷാനി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആരാധകരാണ് ഇഷാനിയുടെ ചിത്രങ്ങൾക്ക് താഴെ കമൻറുകൾ രേഖപ്പെടുത്തിയിട്ടുള്ളത്.

Scroll to Top