ജീൻസും ടോപ്പിലും സ്റ്റൈലിഷ് ലുക്കിൽ നടൻ കൃഷ്ണകുമാറിൻ്റെ മകൾ ഇഷാനി കൃഷ്ണ..

നിരവധി ആരാധകരാണ് മലയാള സിനിമയിലെ ശ്രദ്ധേയ നടനായ കൃഷ്ണകുമാറിനും കുടുംബത്തിനും ഉള്ളത് . താരങ്ങളുടെ മക്കൾ മാതാപിതാക്കളുടെ പാത പിന്തുടർന്ന് അഭിനയത്തിലേക്ക് എത്തുന്നത് ഒരു പതിവ് കാഴ്ചയാണ് . കൃഷ്ണകുമാറിന്റെ മക്കളിൽ ചിലരും അച്ഛൻറെ പാത പിന്തുടർന്ന് അഭിനയത്തിലേക്ക് എത്തിയവരാണ്. മൂത്തമകൾ അഹാന കൃഷ്ണ എന്ന മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടി കഴിഞ്ഞു. നാലു പെൺമക്കളിൽ ദിയ കൃഷ്ണ , ഇഷാനി, ഹൻസിക എന്നിവരും സോഷ്യൽ മീഡിയയിലെ പ്രിയ താരങ്ങളാണ്.



ഇവരിൽ ഇഷാനിയും ഹൻസികയും മലയാള സിനിമയിൽ തങ്ങളുടെ സാന്നിധ്യം അറിയിച്ചിരുന്നു. എന്നാൽ ചേച്ചി അഹാനയെ പോലെ ശോഭിക്കാൻ ഈ ഇരു താരങ്ങൾക്കും കഴിഞ്ഞിട്ടില്ല. മമ്മൂട്ടി നായകനായി എത്തിയ വൺ എന്ന സിനിമയിലാണ് ഇഷാനി കൃഷ്ണ അഭിനയിച്ചിട്ടുള്ളത്. എന്നാൽ സോഷ്യൽ മീഡിയയിലൂടെ തന്നെ ഈ താരപുത്രിമാർക്ക് നിരവധി ആരാധകരും ഫാൻസും ഉണ്ട് . തൻറെ അനിയത്തിമാരെ പ്രേക്ഷകർക്ക് സുപരിചിത ആക്കുന്നതിൽ അഹാനയും വലിയ പങ്കുവഹിച്ചിരുന്നു. അനിയത്തിമാർക്കൊപ്പം വീഡിയോയിൽ പ്രത്യക്ഷപ്പെട്ടുകൊണ്ട് തന്നെ ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്കും മുന്നിൽ അവരെ കൂടി അവതരിപ്പിച്ചു. പ്രേക്ഷകർ ഈ താരങ്ങളെ കൂടി ഏറ്റെടുക്കുകയായിരുന്നു.



ഇന്നിപ്പോൾ ഇവർ ഓരോരുത്തരും സോഷ്യൽ മീഡിയയിൽ താങ്കളുടെതായ മേഖലയിൽ ശോഭിച്ചു കഴിഞ്ഞു. പലപ്പോഴും ഫോട്ടോഷൂട്ടുകളിലൂടെ പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയ താരമാണ് കൃഷ്ണകുമാറിന്റെ മൂന്നാമത്തെ മകളായ ഇഷാനി . ഇപ്പോഴിതാ ഇഷാനി തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച പുത്തൻ ചിത്രങ്ങളാണ് പ്രേക്ഷകശ്രദ്ധ നേടുന്നത്. ജീൻസും ടോപ്പും ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Scroll to Top