വർക്കൗട്ട് ചിത്രങ്ങൾ പങ്കുവച്ച് നടൻ കൃഷ്ണകുമാറിൻ്റെ മകൾ ഇഷാനി കൃഷ്ണ..

സിനിമ താരങ്ങളെ പോലെ തന്നെ ഇന്ന് നിരവധി സോഷ്യൽ മീഡിയ താരങ്ങൾക്കും ഒട്ടേറെ ആരാധകരുണ്ട്. നിരവധി ആരാധകരുള്ള ഒരു താര കുടുംബം തന്നെയാണ് നടൻ കൃഷ്ണകുമാറിന്റേത്. ഭാര്യയും നാല് പെൺമക്കളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേർസ് ആണ് . മൂത്തമകൾ അഹാന ഇന്ന് മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്തു കഴിഞ്ഞു. എങ്കിലും അഹാനയും സോഷ്യൽ മീഡിയയിലെ ഒരു സജീവ താരമാണ്. സിനിമകളിൽ വേഷമിട്ട് അഹാന പ്രേക്ഷകർക്ക് സുപരിചിതയായി മാറിയതോടെ താരം തന്നെ സഹോദരിമാരെയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വഴി പ്രേക്ഷകർക്ക് പരിചയപ്പെടുത്തി. ദിയ കൃഷ്ണ, ഇഷാനി, ഹൻസിക എന്നിവരാണ് താരത്തിന്റെ മൂന്ന് സഹോദരിമാർ . ഇവർ മൂന്നുപേരും ഇന്ന് സോഷ്യൽ മീഡിയയിലെ സജീവതാരങ്ങളായി മാറിയിരിക്കുകയാണ്.തങ്ങളുടേതായ മേഖലയിൽ ശോഭിക്കാൻ ഇവർക്ക് ഓരോരുത്തർക്കും സാധിച്ചിട്ടുണ്ട്. അഹാനയെ പോലെ ഇഷാനിയും സിനിമയിൽ വേഷമിട്ടിരുന്നു എങ്കിലും ശോഭിക്കുവാൻ താരത്തിന് സാധിച്ചിട്ടില്ല. മെഗാസ്റ്റാർ മമ്മൂട്ടി പ്രധാനവേഷത്തിലെത്തിയ വൺ എന്ന ചിത്രത്തിലാണ് ഇഷാനി വേഷമിട്ടത്. 21 വയസ്സുകാരിയായ ഇഷാനി കൃഷ്ണകുമാർ സിന്ധു ദമ്പതികളുടെ മൂന്നാമത്തെ മകളാണ്. ഇന്ന് പ്രേക്ഷകർക്കിടയിൽ തന്റേതായ ഒരു സ്ഥാനം സോഷ്യൽ മീഡിയ വഴി നേടിയെടുക്കുവാൻ ഇഷാനിക്ക് സാധിച്ചിട്ടുണ്ട്. നിരവധി ആരാധകരാണ് ഇന്ന് താരത്തിനുള്ളത്.പ്രേക്ഷകർക്കായി ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കുന്ന ഇഷാനി ഇപ്പോൾ പോസ്റ്റ് ചെയ്തിരിക്കുന്ന താരത്തിന്റെ പുത്തൻ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. താരം തൻറെ ഫിറ്റ്നസ് ചിത്രങ്ങളാണ് ആരാധകർക്കായി പങ്കുവെച്ചിട്ടുള്ളത്. ഒപ്പം തന്റെ പഴയകാല ചിത്രങ്ങളും താരം ചേർത്തിരുന്നു. നിരവധി ആരാധകരാണ് ചിത്രങ്ങൾക്ക് താഴെ കമൻറുകൾ നൽകിയിട്ടുള്ളത്. താരത്തിന്റെ ഡെഡിക്കേഷനെ പുകഴ്ത്തി കൊണ്ടാണ് ഒട്ടുമിക്ക ആരാധകരും കമൻറ് നൽകിയത്.

Scroll to Top