സിനിമ താരങ്ങളെ പോലെ ഇന്നെ പ്രേക്ഷകർക്ക് ഏറെ പ്രിയമുള്ള ഒരു വിഭാഗക്കാരാണ് സോഷ്യൽ മീഡിയ താരങ്ങളും . ഒരുപക്ഷേ സിനിമ താരങ്ങളെക്കാൾ കൂടുതൽ ആരാധകരും ഫോളോവേഴ്സും ഇന്ന് സോഷ്യൽ മീഡിയ താരങ്ങൾക്ക് ഉണ്ട് എന്ന് തന്നെ പറയേണ്ടിവരും. തങ്ങളുടെ കഴിവുകളും നിരവധി ചിത്രങ്ങളും വീഡിയോകളും എല്ലാം ആരാധകർക്കായി പങ്കുവെച്ചു കൊണ്ടാണ് ഇത് സോഷ്യൽ മീഡിയ താരങ്ങളായി വളർന്നത്. ഇത്തരത്തിലുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റികളാണ് ഇന്ന് നമുക്ക് ചുറ്റിലും . ഒരു കുടുംബത്തിൽ ഒന്നോ രണ്ടോ പേർ സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ആകുന്നതിൽ അതിശയമില്ല. എന്നാൽ കുടുംബത്തിലെ ഏവരും അത്തരത്തിൽ സെലിബ്രിറ്റികളായി മാറിയാലോ ?

അത്തരത്തിൽ ഒരു കുടുംബമാണ് മലയാളം നടൻ കൃഷ്ണകുമാറിന്റെ ഫാമിലി . ഒട്ടനവധി ആരാധകരുള്ള ഒരു താര കുടുംബം തന്നെയാണ് ഇവരുടേത്. നടൻ കൃഷ്ണകുമാറിന്റെ സിനിമാ പ്രാധാന്യം കൊണ്ടല്ല ഈ താര കുടുംബം ശ്രദ്ധ നേടിയത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളാണ് ഇവരെ പ്രേക്ഷകർക്ക് സുപരിചിതരാക്കി മാറ്റിയത്. കൃഷ്ണകുമാറിന്റെ നാല് പെൺമക്കളും ഭാര്യയും സ്വന്തമായി യൂട്യൂബ് ചാനലുകളുള്ള സോഷ്യൽ മീഡിയ താരങ്ങളാണ്. കൃഷ്ണകുമാറിന്റെ മൂത്ത മകളും മലയാളത്തിലെ ശ്രദ്ധേയ താരവുമായ നടി അഹാന കൃഷ്ണയാണ് തൻറെ സഹോദരിമാരെയും അമ്മയെയും മലയാളി പ്രേക്ഷകർക്ക് മുന്നിൽ പരിചയപ്പെടുത്തിയത്.

പിന്നീട് ഇവർ ഓരോരുത്തരും തങ്ങളുടെതായ സോഷ്യൽ മീഡിയ ഇടങ്ങൾ കണ്ടെത്തുകയും അതിൽ തങ്ങളുടെ കഴിവുകൾ പങ്കുവെച്ചുകൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കുകയും ചെയ്തു. ഇപ്പോഴിതാ അനിയത്തി ഇഷാനി കൃഷ്ണ ഇൻസ്റ്റഗ്രാമിൽ വൺ മില്യൺ ഫോളോവേഴ്സിനെ സ്വന്തമാക്കിയിരിക്കുകയാണ്. ഹെൽത്ത് ടിപ്സും ബ്യൂട്ടി ടോപ്പിക്സുമായി എത്തിയ ഇഷാനി തൻറെ ഗ്ലാമർ വീഡിയോസും ചിത്രങ്ങളും സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് വൺ മില്യൺ ഫോളോവേഴ്സിനെ നേടിയതിന്റെ സെലിബ്രേഷൻ ഫോട്ടോസ് ആണ്.

റെഡ് കളർ കേക്കും ചുറ്റിലും റെഡ് കളർ റോസാപ്പൂവും വെച്ച് മനോഹരമായ ഒരു ബാക്ക്ഗ്രൗണ്ടിലാണ് ഇഷാനി ഇരിക്കുന്നത്. റെഡ് കളർ സ്ലീവ്ലെസ് ഫ്രോക്ക് ആണ് താരം ധരിച്ചിരിക്കുന്നത്. ഗ്ലാമറസ് ആയി എത്തിയ താരത്തിന്റെ ചിത്രങ്ങൾക്ക് താഴെ നിരവധി ആരാധകരാണ് കമന്റുകൾ രേഖപ്പെടുത്തിയിട്ടുള്ളത്. ഇഷാനിയുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് ചേച്ചി അഹാനയാണ്. മമ്മൂട്ടിയുടെ വൺ എന്ന ചിത്രത്തിൽ വേഷമിട്ട ഇഷാനി പിന്നീട് മറ്റു മലയാള ചിത്രങ്ങളിൽ ഒന്നും തന്നെ പ്രത്യക്ഷപ്പെട്ടിരുന്നില്ല. പക്ഷേ സിനിമകളിൽ അഭിനയിക്കാതെ തന്നെ നിരവധി ആരാധകരുള്ള ഒരു സെലിബ്രിറ്റിയായി മാറുവാൻ ഇഷാനിക്ക് സാധിച്ചിട്ടുണ്ട്.

