ഗ്രീൻ കളർ മിനി ഫ്രോക്കിൽ ഗ്ലാമറസ്സായി നടി ഹണി റോസ്.. പിന്നെയും ഉദ്ഘാടന വേദിയിലെ തിളങ്ങി താരം..

ഉദ്ഘാടന വേദികളിൽ തരംഗമായി മാറുകയാണ് നടി ഹണി റോസ് . ഏറെ നാളുകളായി സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് ഹണി റോസിന്റെ ഉദ്ഘാടന ചിത്രങ്ങളും വീഡിയോകളും ആണ് . കേരളത്തിൽ പലയിടങ്ങളിലായി ഇത്തരം ചടങ്ങുകളിൽ പങ്കെടുത്ത ഹണി റോസ് ഈയടുത്ത് അയർലണ്ടിലും ഉദ്ഘാടനത്തിനായി പോയിരുന്നു.

സ്റ്റൈലിഷ് ആയും ഗ്ലാമറസ്സായും പൊതുവേദികളിൽ എത്തുന്ന താരത്തിന്റെ വസ്ത്രധാരണത്തെ ചൊല്ലിയും നിരവധി വിമർശനങ്ങൾ വരാറുണ്ട്. ഇപ്പോഴിതാ കോട്ടയത്ത് ഉദ്ഘാടനം ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ ഹണി റോസിന്റെ പുത്തൻ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഗ്രീന്‍ കളറുള്ള മിനി ഫ്രോക്ക് ധരിച്ച് അതീവ ഗ്ലാമസ്സായാണ് ഹണി റോസ് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്.

നിരവധി ഉദ്ഘാടന വേദികളെ ഇളക്കി മറിക്കുന്ന ഹണിക്ക് ഉദ്ഘാടന റാണി എന്ന ഓമനപ്പേരും ലഭിച്ചിരുന്നു. ഹണി എത്തുന്ന പൊതു ചടങ്ങിൽ അത്രയേറെ ആരാധകരാണ് താരത്തെ കാണാനായി തടിച്ച് കൂടുന്നത്. അതിനാൽ തന്നെയാണ് പലരും തങ്ങളുടെ ഷോപ്പിന്റെ ഉദ്ഘാടനത്തിനായി ഹണി റോസിനെ തിരഞ്ഞെടുക്കുന്നത്. ഹണി പങ്കെടുക്കുന്ന ചടങ്ങിൽ ആളുകൾ തിങ്ങി നിറയും എന്നതിന് പുറമേ ആ ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധ നേടും എന്നതും ഒരു കാര്യമാണ്.

സിനിമകളേക്കാൾ ഏറെ ഹണി റോസ് ഇപ്പോൾ ശ്രദ്ധ ചെലുത്തുന്നത് ഇത്തരം പരിപാടികളിൽ ആണ് എന്ന ഒരു വിമർശനവും താരത്തിനെതിരെ ഉയർന്നിരുന്നു. മലയാളത്തിൽ ഹണി അവസാനമായി അഭിനയിച്ചത് കഴിഞ്ഞവർഷം പുറത്തിറങ്ങിയ മോൺസ്റ്റർ എന്ന ചിത്രത്തിലാണ്. അതിനുശേഷം തെലുങ്കു ചിത്രം വീരസിംഹ റെഡ്ഡിയിലും വേഷമിട്ടിരുന്നു. താരത്തിന്റെതായി ഇനി റിലീസ് ചെയ്യാനുള്ളത് റേച്ചൽ എന്ന ചിത്രമാണ്. 5 ഭാഷകളിലാണ് ഈ ചിത്രം എത്തുന്നത്.

Scroll to Top