സാരിയിൽ ക്യൂട്ട് ലുക്കിൽ മലയാളികളുടെ പ്രിയ താരം ഹണി റോസ്…

ഏറെ വർഷങ്ങളുടെ പരിശ്രമത്തിനൊടുവിൽ ചലച്ചിത്ര രംഗത്ത് മിന്നിത്തിളങ്ങാൻ സാധിച്ച താരസുന്ദരിയാണ് നടി ഹണി റോസ് . 2012 ലാണ് ഹണി റോസ് തൻറെ കരിയറിൽ ശ്രദ്ധിക്കപ്പെടുന്നത്. എന്നാൽ 2005 മുതൽ അഭിനയ രംഗത്ത് സജീവമായിട്ടുള്ള ഒരു വ്യക്തി കൂടിയായിരുന്നു താരം. പതിനാലാം വയസ്സിലാണ് തൻറെ ആദ്യ ചിത്രത്തിൽ ഹണി വേഷമിടുന്നത് . വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന സിനിമയാണ് ഹണി ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് താരം തമിഴിലേക്കും തെലുങ്കിലേക്കും രംഗപ്രവേശനം ചെയ്തു.



തമിഴ് തെലുങ്ക് കന്നഡ ഭാഷാ ചിത്രങ്ങളിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് ചില മലയാള ചിത്രങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ മലയാള ചിത്രങ്ങൾ ഒന്നും തന്നെ ഹണിക്ക് വേണ്ടത്ര ശ്രദ്ധ നേടി കൊടുത്തില്ല. പിന്നീട് 2012 ലാണ് ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒരു വേഷം മലയാള സിനിമയിൽ ഹണിക്ക് ലഭിക്കുന്നത്. വികെ പ്രകാശ് സംവിധാനം ചെയ്തു അനൂപ് മേനോൻ രചന നിർവഹിച്ച ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലെ ധ്വനി നമ്പ്യാർ എന്ന കഥാപാത്രം. ഈ ചിത്രം താരത്തിന് കരിയറിൽ ആയി മാറുകയായിരുന്നു.



അതിനുശേഷം ഹോട്ടൽ കാലിഫോർണിയ , 5 സുന്ദരികൾ, ദൈവത്തിൻറെ സ്വന്തം ക്ലീറ്റസ്, റിംഗ് മാസ്റ്റർ, ചങ്ക്സ് , ഇട്ടിമാണി, ബിഗ് ബ്രദർ , മോൺസ്റ്റർ എന്നീ ചിത്രങ്ങളിൽ വേഷമിട്ടു. മലയാള സിനിമയിലെ മുൻനിര നായകന്മാർക്കൊപ്പം വേഷമിടുവാനുള്ള അവസരവും താരത്തിന് ലഭിച്ചു. മലയാളത്തിൽ സജീവമായപ്പോഴും തമിഴ് തെലുങ്ക് ചിത്രങ്ങളിലും ഹണി അഭിനയിക്കുന്നുണ്ടായിരുന്നു. ഹിന്ദി മലയാളം തെലുങ്ക് തമിഴ് കന്നട ഭാഷകളിൽ പുറത്തിറങ്ങാൻ ഒരുങ്ങുന്ന റേച്ചൽ എന്ന ചിത്രമാണ് ഹണിയുടെ പുതിയ പ്രോജക്ട് .



സിനിമകളെക്കാൾ ഏറെ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന ഒരു വ്യക്തി കൂടിയാണ് ഹണി റോസ് . താരത്തിൻറെ നിരവധി ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ഉദ്ഘാടന ചിത്രങ്ങൾക്കും വീഡിയോകൾക്കും പുറമേ തൻറെ നിരവധി ഫോട്ടോഷൂട്ടുകളും ഹണി പങ്കുവെക്കാറുണ്ട്. താരം തൻറെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരിക്കുന്ന പുത്തൻ സാരി ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വൈറ്റ് പ്രിന്റഡ് സാരി ധരിച്ച് ഹോട്ട് ലുക്കിലാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപെട്ടിരിക്കുന്നത്. തനിത് ബ്രാൻഡിന്റേതാണ് ഔട്ട് ഫിറ്റ്. ഷിക്കു ജെ ആണ് താരത്തിന്റെ മനോഹരമായ ചിത്രങ്ങൾ പകർത്തിയത്.

Scroll to Top