തല കീഴായി ഐറിഷ് ചരിത്രത്തിലെ മാന്ത്രിക കല്ലിൽ ചുംബിച്ച് ഹണി റോസ്…!

നടി ഹണി റോസ് ഇപ്പോൾ തന്റെ സിനിമ തിരക്കുകൾ എല്ലാം മാറ്റിവച്ചുകൊണ്ട് കുടുംബത്തോടൊപ്പം അയർലൻഡിൽ അടിച്ചുപൊളിക്കുകയാണ് . തൻറെ ആരാധകർക്കായി ഹണി അയർലാൻഡിൽ നിന്നുള്ള നിരവധി ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് ഏറെ പ്രശസ്തമായ ബ്ലാർണി കാസിലിലെ ബ്ലാർണി സ്റ്റോൺ താരം ചുംബിക്കുന്ന ചിത്രങ്ങളാണ്. തലകീഴായി കിടന്നുകൊണ്ട് ഈ ബ്ലാർണി സ്റ്റോൺ ചുംബിക്കുന്ന വീഡിയോയും ഹണി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്തിട്ടുണ്ട്.

വീഡിയോയ്ക്ക് ഒപ്പം താരം ഇപ്രകാരം കുറിക്കുകയും ചെയ്തു;  താൻ ഇപ്പോൾ ഏറെ പ്രശസ്തമായ ബ്ലാർണി സ്റ്റോൺ ചുംബിച്ചിരിക്കുകയാണ്. ബ്ലാർണി കാസിൽ ചരിത്രവും രസകരമായ മിത്തുകളും നിറഞ്ഞ ഒരു കോട്ടയാണ്. ഈ കോട്ട ഒരിക്കലും നഷ്ടപ്പെടുത്താൻ കഴിയാത്ത മോഹിപ്പിക്കുന്ന അനുഭവമാണ്. കോട്ടയുടെ മുകളിലേക്ക് കയറി ഈ കല്ലിൽ ചുംബിക്കുന്ന രസകരമായ ഈ അനുഭവം അയർലൻഡ് സന്ദർശിക്കുന്ന സഞ്ചാരികൾ ആരും തന്നെ നഷ്ടപ്പെടുത്തരുത് എന്നും ഹണി തൻറെ വീഡിയോക്കൊപ്പം കുറിച്ചു.

ബ്ലാർണി കാസിൽ അയർലണ്ടിലെ കോർക്കിനടുത്തുള്ള ഒരു മധ്യകാല കോട്ടയാണ്. ഈ കാസിൽ വ്യാപിച്ചു കിടക്കുന്നത് ആയിരത്തി അഞ്ഞൂറ് ഏക്കർ വിസ്തൃതിയിലാണ്. ഏറ്റവും കൂടുതൽ സഞ്ചാരികൾ സന്ദർശിക്കുന്ന അയർലണ്ടിലെ ഒരു സ്ഥലം കൂടിയാണ് ഇത്. പതിനെട്ടാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഈ കോട്ട സന്ദർശനത്തെ വിലയിരുത്തി ഡിസ്കവറി ചാനൽ പറഞ്ഞത് , സഞ്ചാരികൾ മരിക്കുന്നതിനുമുമ്പ് തീർച്ചയായും ചെയ്യേണ്ട കാര്യങ്ങളിൽ ഒന്നാണ് ഇതെന്ന് ആണ്. ബ്ലാർണി സ്റ്റോൺ ചുംബിക്കാൻ സാധിച്ചാൽ ആളുകളെ വശ്യതയോടെ സംസാരിച്ചു കീഴടക്കുന്നതിനുള്ള വാക്ചാദുരി ലഭിക്കുമെന്ന് വിശ്വസിക്കുന്നു.

എന്നാൽ അത്ര എളുപ്പത്തിൽ ഈ മാന്ത്രിക കല്ല് ചുംബിക്കാൻ സാധിക്കുകയില്ല. കുത്തനെയുള്ള കോട്ടയിലെ 127 പടികൾ കയറി വേണം കല്ല് സ്ഥാപിച്ചിട്ടുള്ളിടത്ത് എത്താൻ . മുകളിലായി ഏറ്റവും അറ്റത്താണ് കല്ലുള്ളത്. ഇവിടെനിന്ന് ആ കല്ല് ചുംബിക്കാൻ അസാധാരണമായ മെയ് വഴക്കമുള്ള ഒരു വ്യക്തിക്കേ സാധിക്കു. ഇവിടെ മലർന്ന് കിടന്ന് തല താഴേക്ക് തൂക്കിയിട്ട് വേണം കല്ലിൽ ചുംബിക്കാൻ എന്നാൽ തല താഴേക്ക് ആക്കുമ്പോൾ കാണാൻ സാധിക്കുന്നത് 100 അടി താഴ്ചയിലേക്കുള്ള കാഴ്ചകളാണ്. ഒരു ഇരുമ്പ് റെയിലിങ്ങിൽ വീഴാതിരിക്കാൻ ആയി പിടിക്കാം. ഒപ്പം അവിടെയുള്ള ജീവനക്കാരും കിടക്കുന്നയാളെ മുറുകെ പിടിക്കും.

ഒരു നൂറ്റാണ്ട് മുൻപ് വരെ ഈ കല്ലിൽ ചുംബിക്കാനായി അവസരം ഒരുക്കിയിരുന്നത് സഞ്ചാരികളെ തലകീഴാക്കി താഴ്ത്തി പിടിച്ചായിരുന്നു. എന്നാൽ ഇങ്ങനെ ചുംബിക്കുന്നതിനിടയിൽ ഒരാൾ താഴെ വീണ് മരിച്ചിരുന്നു അതിന് ശേഷമാണ് ആ രീതി അവസാനിപ്പിച്ചത്. ഈ കല്ല് എങ്ങനെയാണ് ഉണ്ടായത് എന്ന കാര്യം ഇപ്പോഴും നിഗൂഢമാണ്. ഈ കല്ലിന് ചുറ്റിപ്പറ്റി ഇപ്പോഴും നിരവധി കഥകളും ഐതിഹ്യങ്ങളും നിലകൊള്ളുന്നു. ബ്ലാർണി കാസിലിനും ബ്ലാർണി സ്റ്റോണിനും ഐറിഷ് ചരിത്രത്തിൽ വലിയ സ്ഥാനമാണ് നൽകിയിട്ടുള്ളത്. ലോകത്തിൻറെ വിവിധ ഭാഗത്തു നിന്നായി ആയിരക്കണക്കിന് സഞ്ചാരികളാണ് ഈ മാന്ത്രിക കല്ലിൽ ചുംബിക്കാനായി എത്തുന്നത്.

Scroll to Top