വിദേശത്തും ഉദ്ഘാടനത്തിൽ തിളങ്ങി ഹണി റോസ്..! താരത്തിൻ്റെ ഇൻ്റർ നാഷണൽ ഉത്ഘാടനം..

കേരളത്തിൽ അങ്ങിങ്ങായി നടക്കുന്ന എല്ലാ ഉദ്ഘാടന പരിപാടികളിലും കാണപ്പെടുന്ന ഒരു സജീവ സാന്നിധ്യമാണ് നടി ഹണി റോസിന്റേത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ താരം പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങുകളുടെ വീഡിയോകളും ചിത്രങ്ങളും പൊടുന്നനെ തന്നെ വൈറലായി മാറാറുണ്ട്. പതിവുപോലെ സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചാവിഷയമായി മാറുന്നത് താരത്തിന്റെ പുതിയ ഉദ്ഘാടന വീഡിയോ തന്നെയാണ്. എന്നാൽ താരം ഇത്തവണ ഉദ്ഘാടനത്തിനായി എത്തിയത് കേരളത്തിൽ അല്ല . താരം അങ്ങ് അയർലാൻഡിലും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തിരിക്കുകയാണ്.

പതിവുപോലെ അതീവ ഗ്ലാമർ ലുക്ക് തന്നെയാണ് അയർലാർഡിലും ഹണി റോസ് ഉദ്ഘാടന പരിപാടിക്ക് എത്തിയത്. ഇവിടെയെത്തിയ താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകർ ഇപ്പോൾ . ആദ്യമായാണ് ഹണി റോസ് അയർലാൻഡിൽ എത്തുന്നത്. ഹണി എത്തിയത് ഒരു സംഘടന നടത്തുന്ന മെക്കാമേളയുടെ ഉദ്ഘാടനത്തിനായിരുന്നു. ഈ പരിപാടി സംഘടിപ്പിച്ചത് ഡബ്ലിൻ വിമാനത്താവളത്തിനടുത്തുള്ള ആൽസ സ്പോർട്സ് സെന്ററിന്റെ ഗ്രൗണ്ടിലായിരുന്നു.

ചടങ്ങിന് പങ്കെടുത്ത ഹണി റോസിന്റെ വാക്കുകൾ ഇപ്രകാരമായിരുന്നു ; മലയാളി എത്തിപ്പെടാത്ത നാടുണ്ടോ ? ഇവിടെയെത്തി പുറത്തിറങ്ങിയപ്പോൾ ആദ്യം തന്നെ കാണുന്നത് മലയാളികളെയാണ്. ഇത്ര സ്നേഹമുള്ള മലയാളികളിൽ നാട്ടിൽ പോലും കണ്ടു കിട്ടാനില്ല. ഇവിടെ വന്നിറങ്ങിയപ്പോൾ നല്ല തണുപ്പ് തോന്നി. അത് ഞാൻ എത്തിയതു കൊണ്ടാണെന്ന് തോന്നുന്നു. ഇപ്പോഴത്തെ കാലാവസ്ഥ വളരെ നല്ലതാണ്. ഞാനിവിടെ എത്തിയത് അച്ഛൻറെയും അമ്മയുടെയും ഒപ്പമാണ്. പുതിയ റിലീസിന് ഒരുങ്ങുന്ന എൻറെ ചിത്രം ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന റാണി ആണ് . ഇതിനുപുറമേ ഒരു തെലുങ്ക് ചിത്രം കൂടി ഒരുങ്ങുന്നുണ്ട്. ഞാൻ അഭിനയിച്ച തെലുങ്ക് ചിത്രം ദൈവാനുഗ്രഹം കൊണ്ട് നല്ല രീതിയിൽ ഓടി .

അയർലൻഡിൽ എത്തി കുറെ സ്ഥലങ്ങൾ സന്ദർശിച്ചു. വളരെ ഭംഗിയുള്ളവയാണ് എല്ലാ സ്ഥലങ്ങളും കുറച്ചു നാളുകൾ കൂടി ഇവിടെ നിൽക്കണമെന്ന് ശരിക്കും തോന്നുന്നുണ്ട്. ജീവിക്കാൻ വേറെ വഴി കണ്ടെത്താത്തത് കൊണ്ട് ഇവിടെ നിന്നിട്ട് കാര്യമില്ല ഉദ്ഘാടനങ്ങളും എനിക്ക് കിട്ടില്ലല്ലോ അതുകൊണ്ട് തിരിച്ചുപോയി പറ്റൂ. ഇനിയും ഇവിടെയൊക്കെ എത്താം ഇനിയുള്ള പരിപാടികൾക്കും ഇവർ വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Scroll to Top