പെരിന്തൽമണ്ണയിൽ ആരാധകരുടെ മനം പിന്നെയും കീഴടക്കി ഹണി റോസ്..

മലയാള സിനിമയിൽത ന്റേതായ ഒരു സ്ഥാനംഏറെ നാളത്തെ കഠിനപ്രയത്നത്തിന് ശേഷം നേടിയെടുത്ത താരമാണ് ഹണി റോസ് . ആരംഭത്തിൽ താരം വേഷമിട്ട മിക്ക ചിത്രങ്ങളും പരാജയപ്പെടുകയായിരുന്നു. മലയാളത്തിൽ മാത്രമല്ല തമിഴ് , തെലുങ്ക് , കന്നട ഭാഷകളിൽ എല്ലാം ഹണി വേഷമിട്ടു എങ്കിലും ആ സിനിമകളും വേണ്ടത്ര വിജയം നേടിയില്ല. 2012 പുറത്തിറങ്ങിയ ട്രിവാൻഡ്രം ലോഡ്ജ് ആണ് ഹണിയുടെ അഭിനയ ജീവിതം മാറ്റി മറിച്ചത്.ഈ ചിത്രം വലിയ ശ്രദ്ധ നേടുകയും പിന്നീട് അത്തരത്തിലുള്ള കഥാപാത്രങ്ങൾ ഹണിയെ തേടിയെത്തുകയും ചെയ്തു. കരിയറിൽ ശോഭിക്കാൻ തുടങ്ങിയ ഹണി റോസ് പിന്നീട് നിരവധി സൂപ്പർസ്റ്റാറുകളുടെ നായികയായി സ്ക്രീനിൽ തിളങ്ങി. അതിൽ കൂടുതലും മോഹൻലാലിൻറെ ഒപ്പമാണ് താരം വേഷമിട്ടിട്ടുള്ളത്. താരത്തിന്റെതായി അവസാനമായി റിലീസ് ചെയ്ത ചിത്രം തെലുങ്കിൽ പുറത്തിറങ്ങിയ വീര സിംഹ റെഡിയാണ്.ഈ ചിത്രം തെലുങ്കിൽ വമ്പൻ ഹിറ്റ് ആയി മാറിയതോടെ പെരിങ്ങിൽ നിന്ന് നിരവധി അവസരങ്ങളാണ് ഹണിക്ക് വന്നുചേരുന്നത്. എന്നാൽ താരമാകട്ടെ ഇപ്പോൾ അഭിനയത്തേക്കാൾ ഏറെ ശ്രദ്ധ ചെലുത്തിയിരിക്കുന്നത് ഉദ്ഘാടന പരിപാടികളിൽ ആണ് . എങ്ങ് നോക്കിയാലും ഹണി റോസിന്റെ ഉദ്ഘാടന ചിത്രങ്ങളും വീഡിയോകളുമാണ് സാമൂഹ്യമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. താരം തന്നെ മുഖ്യാതിഥിയായി എത്തുന്നത് കൊണ്ട് അത്തരം പരിപാടികളിൽ വമ്പൻ തിരക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നത്.ഇപ്പോഴിതാ മലപ്പുറത്തെ പെരിന്തൽമണ്ണയിൽ കഴിഞ്ഞ ദിവസം ഹണി റോസ് എത്തിയതിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. അറ്റ് ലെസ് എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനാണ് ഹണിറോസ് എത്തിച്ചേർന്നത്. ഇവിടെയും താരത്തെ കാണാൻ വമ്പൻ ജനക്കൂട്ടം തന്നെയാണ് ഉണ്ടായിരുന്നത്. ഇക്കാര്യത്തിൽ ഹണിയെ വെല്ലുന്ന മറ്റൊരു താരം മലയാളത്തിൽ ഇല്ല .

Scroll to Top