ഇന്ത്യയിലെ ഏറ്റവും വിവരമുള്ള,പുരോഗമന ചിന്തയുള്ള ഒരു സമൂഹമാണ് മലയാളി എന്നാണ് നമ്മൾ വിശ്വസിക്കുന്ന ഭൂലോക മണ്ടത്തരം..! ഹരീഷ് പേരടി..

വന്ദേ ഭാരത് ട്രെയിനിന് നേരെ മലപ്പുറം തിരൂരിൽ വെച്ച് കല്ലെറിഞ്ഞ സംഭവത്തിൽ പ്രതികരണം നടത്തി രംഗത്തെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി . തൻറെ സോഷ്യൽ മീഡിയ പേജിലൂടെ ഹരീഷ് പോസ്റ്റ് ചെയ്തിരിക്കുന്നത് ഇപ്രകാരമാണ് ഇന്ത്യയിലെ ഏറ്റവും വിവരമുള്ള സമൂഹമാണ് മലയാളികൾ എന്നാണ് നമ്മൾ വിശ്വസിക്കുന്നത് എങ്കിലും അത് ഭൂലോക മണ്ടത്തരം ആണെന്നാണ് അദ്ദേഹം കുറിച്ചത്. പുരോഗമന കപട വേഷക്കാരാണ് ഇവിടെ മതങ്ങളെ തമ്മിലടിപ്പിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നമ്മൾ വിശ്വസിക്കുന്ന ഒരു ഭൂലോക മണ്ടത്തരം ആണ് ഇന്ത്യയിൽ ഏറ്റവും വിവരമുള്ള പുരോഗമന ചിന്തയുള്ള ഒരു സമൂഹമാണ് മലയാളികളുടേത് എന്നത് . നിലവിലെ ഏറ്റവും യാത്രാസൗകര്യവും വേഗതയും ഉള്ള വന്ദേ ഭാരത് എന്ന ട്രെയിനിന് നേരെ തിരൂരിൽ വെച്ച് കല്ലെറിഞ്ഞത് സുഡാപ്പികളുടെയും സംഘികളുടെയും ആസൂത്രിത നീക്കം ആണെന്ന് ആരോപിച്ചുകൊണ്ട് നമ്മുടെ സമൂഹത്തിൽ നമ്മൾ തന്നെ വിള്ളൽ ഉണ്ടാകും. നമ്മുടെ സൗകര്യത്തിനനുസരിച്ച് ആവിഷ്കാര സ്വാതന്ത്ര്യം നമ്മൾ വ്യാഖ്യാനിക്കും.

മതങ്ങൾ ഇല്ലായിരുന്നുവെങ്കിൽ സ്വർഗതുല്യമായ നീ ഭൂമി എന്ന് പ്രസംഗിച്ചുകൊണ്ട് വോട്ടിനു വേണ്ടി പല മത നേതാക്കളുടെയും പിന്നെ നിരങ്ങും. യഥാർത്ഥത്തിൽ ഇവിടെ തമ്മിലടിപ്പിക്കുന്നത് മതങ്ങളെല്ലാം , പുരോഗമന കപട വേഷധാരികളാണ്. നാഴികയ്ക്ക് 40 വട്ടവും മതേതരത്വം എന്ന വാക്ക് പ്രയോഗിച്ചുകൊണ്ടിരിക്കുന്ന കപട പുരോഗമന വാദികളാണ്.

ഇത്തരം കള്ളന്മാരെ ഇനിയെങ്കിലും തിരിച്ചറിയാൻ സാധിച്ചിട്ടില്ലെങ്കിൽ മലപ്പുറം ജില്ലയിലെ തിരൂരിലെ തുഞ്ചൻപറമ്പിൽ ജനിച്ച നമ്മളെ മലയാളം പഠിപ്പിച്ച തുഞ്ചത്തെഴുത്തച്ഛൻറെ മക്കൾ ആവില്ല . മതസൗഹാർദ്ദത്തിന്റെ കാലിക പ്രസക്തി മനസ്സിലാക്കാത്ത കള്ളന്മാരായി ഇനി വരുന്ന തലമുറയ്ക്ക് മുന്നിൽ നമ്മൾ ഇവിടെ തലതാഴ്ത്തി നിൽക്കേണ്ടിവരും.

Scroll to Top