മൃണാൾ താക്കൂർ, നാനി എന്നിവർ ഒന്നിക്കുന്ന ഹായ് നന്നയിലെ വീഡിയോ സോങ്ങ് വൈറൽ..!!

സീതാരാമം എന്ന ഒരൊറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിലേക്ക് മാത്രമല്ല ഇന്ത്യയൊട്ടാകെ ആരാധകരെ സൃഷ്ടിച്ച നടിയാണ് മൃണാൽ താക്കൂർ.മലയാളികൾക്ക് അഭിമാനിക്കാവുന്ന ഒരു താരം കൂടി സിനിമയിൽ നായകനായെത്തി.മറ്റാരുമല്ല,മലയാള സിനിമയുടെ ഭാവികാല സൂപ്പർസ്റ്റാർ ദുൽക്കർ സൽമാനാനാണ് സീതരാമത്തിൽ നായകനായി അഭിനയിച്ചത്.ഇന്ത്യയിൽ ഒട്ടുമിക്ക ഭാഷകളിലും റിലീസ് ചെയ്ത ഈ സിനിമാ വളരെ വലിയ വിജയമായിരുന്നു.കണ്ടിരിക്കുന്ന ഓരോ പ്രേക്ഷകൻ്റെയും ഉള്ളിലേക്കി ഇരുവരും ആഴത്തിൽ പതിയുന്നത് നമുക്ക് മനസ്സിലാക്കാൻ സാധിക്കും.അത്രയും ഡെപ്ത് ഉള്ള കഥാപാത്രമാണ് ഇരുവരും സിനിമയിൽ അവതരിപ്പിച്ചത്.

സീതാരാമത്തിന് ശേഷം മൃണാൾ താക്കുർ നായികയായി എത്തുന്ന സിനിമയാണ് ‘ഹായ് നന്ന’.തെലുങ്ക് സിനിമാ പ്രേഷകരുടെ ഇഷ്ട താരമായ നാനിയാണ് സിനിമയിൽ നായകനായി അഭിനയിക്കുന്നത്.ഇവർക്ക് പുറമെ ശ്രുതി ഹസൻ,ജയറാം,കിയാറ ഘന്ന എന്നിവരും മറ്റുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഈ മനോഹരമായ ചിത്രത്തിലെ മികച്ചൊരു ഗാനമാണ് ഇപ്പൊൾ യൂട്യൂബിൽ ട്രെൻഡിങ് ആയി മാറുന്നത്. പെണ്ണേ പെണ്ണേ എന്നാരംഭിക്കുന്ന ഗാനത്തിൽ നാടൻ ലുക്കിലാണ് നടി മൃണാൾ താക്കുർ എത്തുന്നത്.ടി സീരീസ് എന്ന യൂട്യൂബ് ചാനൽ വഴിയാണ് മനോഹരമായ ഈ ഗാനം ആരധകരിലേക്ക് എത്തിച്ചത്.ഇതിനോടകം തന്നെ ഒരു ലക്ഷത്തോളം ആളുകളാണ് ഈ വീഡിയോ സോങ്ങ് യൂട്യൂബിൽ കണ്ടത്. നാനി, മൃണാൽ താക്കൂർ,ശ്രുതി ഹാസൻ എന്നിവരാണ് സിനിമയിലെ കേന്ദ്രകഥാപാത്രങ്ങൾ.

Scroll to Top