96ലെ നായികായല്ലെ ഇത്..! മാലദ്വീപിൽ അവധി ആഘോഷിച്ച് നടി ഗൗരി ജി കിഷൻ..

വിജയ് സേതുപതി, തൃഷ എന്നിവർ പ്രധാന കഥാപാത്രങ്ങളായി ഒന്നിച്ച് തകർത്തു അഭിനയിച്ച 96 എന്ന സിനിമയിലൂടെ ജാനുവായി എത്തി സിനിമ പ്രേമികളുടെ മനസ്സിൽ തന്റെതായ സ്ഥാനം നേടിയെടുത്ത താരമാണ് ഗൗരി ജി കിഷൻ. ചിത്രത്തിലെ കൗമാരക്കാരിയായി എത്തിയ ഗൗരിയെ ആരാധകർ ഇരുകൈകൾ നീട്ടിയാണ് സ്വീകരിച്ചത്. മലയാളിയായ താരം സിനിമ ജീവിതം ആരംഭിക്കുന്ന തമിഴ് സിനിമ ഇൻഡസ്ട്രിയിലാണെലും മലയാളികൾക്കും താരത്തെ ഏറെ കാര്യമാണ്.

ഇപ്പോൾ ഇതാ മാലദ്വീപിൽ അവധി ആഘോഷിക്കുന്ന ഗൗരിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് തന്റെ ആരാധകർ ഏറ്റെടുക്കുന്നത്. ഗൗരി തന്നെയാണ് സോഷ്യൽ മീഡിയയിൽ ഈ ചിത്രങ്ങൾ പങ്കുവെച്ചത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഇൻസ്റ്റാഗ്രാമിൽ വലിയ ഹിറ്റായി മാറി. കഴിഞ്ഞ ദിവസമായിരുന്നു തന്റെ പുതിയ ടാറ്റു ആരാധകർക്ക് വെളിപ്പെടുത്തിയത്.

തന്റെ ശരീരത്തിൽ എവിടെയാണ് ചെയ്യേണ്ടതെന്ന് താരം ഇൻസ്റ്റാഗ്രാം സ്റ്റോറിലൂടെ ചോദിച്ചിരുന്നു. ഇതിന്റെ ഭാഗമായി നിരവധി പേരാണ് കമന്റ്‌സ് പങ്കുവെച്ച് രംഗത്തെത്തിയത്. അതിനുശേഷമാണ് ടാറ്റൂ തന്റെ വയറിന്റെ സമീപം നെഞ്ചത്താണ് താരം ടാറ്റൂ അടിച്ചിട്ടുള്ളത്. ഈ ഫോട്ടോയ്ക്ക് ശേഷം നിരവധി പേരാണ് കമന്റുകൾ പങ്കുവെച്ച് രംഗത്തെത്തിയത്. റിബ് ടാറ്റൂ എന്നാണ് താരം ഇതിനെ വിളിച്ചത്.

മലയാളത്തിൽ അനുഗ്രഹീതൻ ആന്റണി എന്ന സിനിമയിലൂടെ മോളിവുഡ് ഇൻഡസ്ട്രിയിലേക്ക് കടന്നത്. നിരവധി വേഷങ്ങൾ താരത്തെ ഇപ്പോളും തേടി എത്തുന്നുണ്ട്. അനുരാഗം എന്ന സിനിമയാണ് താരത്തിന്റെ ഏറ്റവും പുതിയ ചലച്ചിത്രം. ഈ സിനിമയ്ക്ക് ശേഷവും മികച്ച അഭിപ്രായങ്ങളാണ് താരത്തിനു ലഭിക്കുന്നത്. വേഷങ്ങൾ എല്ലാം അതി ഭംഗിയായിട്ടാണ് ഗൗരി കൈകാര്യം ചെയ്യുന്നത്.

Scroll to Top