പിങ്ക് കളർ ഡ്രസ്സിൽ ഗ്ലാമറസായി യുവ താരം ഗോപിക രമേഷ്..

ചെറിയ ബഡ്ജറ്റിൽ ഒരുങ്ങി സൂപ്പർസ്റ്റാറുകൾ ഒന്നും തന്നെ വേഷമിടാതെ വമ്പൻ വിജയം കാഴ്ചവച്ച മലയാള ചിത്രങ്ങളിൽ ഒന്നായിരുന്നു തണ്ണീർ മത്തൻ ദിനങ്ങൾ . ഈ ചിത്രത്തിലൂടെ ഒട്ടേറെ യുവ പുതുമുഖ താരങ്ങളാണ് മലയാള സിനിമയുടെ ഭാഗമായത്. അവരിൽ ഭൂരിഭാഗം താരങ്ങളും ഇന്ന് മലയാള ചലച്ചിത്ര ലോകത്ത് തങ്ങളുടെതായ സ്ഥാനം കരസ്ഥമാക്കിയവരാണ്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി വേഷമിട്ട അനശ്വര രാജൻ, മാത്യു തോമസും ഉൾപ്പെടെ നിരവധി പേർ ഇന്ന് മലയാളത്തിലെ ശ്രദ്ധേയ യുവതാരങ്ങൾ ആയി മാറി.ഇക്കൂട്ടത്തിൽ എടുത്തു പറയേണ്ട പേരാണ് നടി ഗോപിക രമേശിന്റെതും. 23 കാരിയായ ഗോപിക ആദ്യമായി വേഷമിടുന്ന ചിത്രമാണ് തണ്ണീർ മത്തൻ ദിനങ്ങൾ . മോഡലായി തന്നെ കരിയർ ആരംഭിച്ച ഗോപിക 2019 പുറത്തിറങ്ങിയ തണ്ണീർ മത്തൻ ദിനങ്ങളിൽ സ്റ്റെഫി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. അതിനുശേഷം ഫോർ എന്ന ചിത്രത്തിലും ഗോപിക വേഷമിട്ടിരുന്നു. ഗോപിക കീ കൂടുതൽ ആരാധകരെ നേടിക്കൊടുത്തത് തമിഴിലെ വെബ് സീരീസ് ആയ സുഴൽ ദി വോർട്ടക്സ് എന്നതാണ്. ഈ സീരീസിൽ നിള എന്ന കഥാപാത്രത്തെ അതിമനോഹരമായി തന്നെ ഗോപിക അവതരിപ്പിച്ചു. വളരെ ശ്രദ്ധേയമായ ഒരു റോൾ ആയിരുന്നു താരത്തിന് ലഭിച്ചത്.സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും പൊതു പരിപാടികളിലും ഒരു സജീവതാരമായി മാറിയിരിക്കുകയാണ് ഗോപിക. സോഷ്യൽ മീഡിയ അക്കൗണ്ട് പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളെല്ലാം വലിയ പ്രേക്ഷകശ്രദ്ധയാണ് നേടാറുള്ളത്. മോഡലിംഗ് രംഗത്തും പ്രവർത്തിക്കുന്നതു കൊണ്ടുതന്നെ പലപ്പോഴും ഗോപിക ഹോട്ട് ഗ്ലാമറസ് ലുക്കുകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഗോപിക പോസ്റ്റ് ചെയ്ത പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിട്ടുള്ളത്. പിങ്ക് കളർ ടോപ്പും പാന്റും അണിഞ്ഞ് പതിവുപോലെ സ്റ്റൈലിഷ് ലുക്കിലാണ് ഗോപിക ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിരവധി ആരാധകരാണ് ഗോപികയുടെ ചിത്രങ്ങൾക്ക് താഴെ കമൻറുകൾ നൽകിയിട്ടുള്ളത്.

Scroll to Top