നവാഗതനായ ഗിരീഷ് എ.ഡി സംവിധാനം ചെയ്തു 2019 ൽ പുറത്തിറങ്ങി സൂപ്പർ ഹിറ്റായി മാറിയ ചിത്രമായിരുന്നു തണ്ണീർ മത്തൻ ദിനങ്ങൾ . കുറഞ്ഞ ബഡ്ജറ്റിൽ ഒരുങ്ങിയ ഈ ചിത്രം 50 കോടിയിലേറെയാണ് ബോക്സ് ഓഫീസ് കളക്ഷൻ നേടിയത്. ഒരു സൂപ്പർ താരങ്ങളോ വമ്പൻ താരനിരയോ ഒന്നും തന്നെ അണിനിരക്കാതെ വൻ വിജയം കാഴ്ചവച്ച മലയാള ചിത്രങ്ങളിൽ ഒന്നു കൂടിയാണ് തണ്ണീർ മത്തൻ ദിനങ്ങൾ . നിലവിൽ മലയാള സിനിമയിൽ ശോഭിച്ചു നിൽക്കുന്ന യുവതാരങ്ങളായ മാത്യു തോമസ്, അനശ്വര രാജൻ എന്നിവരായിരുന്നു ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി വേഷമിട്ടത്. നടൻ വിനീത് ശ്രീനിവാസൻ ചിത്രത്തിൽ അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇവർക്ക് പുറമേ ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്ത ഒട്ടുമിക്ക താരങ്ങളും പുതുമുഖങ്ങൾ ആയിരുന്നു. കേന്ദ്ര കഥാപാത്രങ്ങളായ അനശ്വര മാത്യു എന്നിവരെപ്പോലെ തന്നെ ചിത്രത്തിലെ മറ്റ് ചില കഥാപാത്രങ്ങളും പ്രേക്ഷക മനസ്സുകളിൽ ഇടം നേടി.

അതിൽ എടുത്തുപറയേണ്ടത് നായകൻറെ രണ്ടാമത്തെ പ്രണയനിയായി വേഷമിട്ട ഗോപിക രമേശ് ആണ് . ചിത്രത്തിൽ സ്റ്റെഫി എന്ന കഥാപാത്രത്തെയാണ് ഗോപിക അവതരിപ്പിച്ചത്. നായിക നായകന്മാർക്കൊപ്പം പ്രേക്ഷകരെ കയ്യിലെടുക്കുവാൻ ഈ താരത്തിനും സാധിച്ചു. ആദ്യ ചിത്രത്തിൽ ശോഭിച്ച ഗോപികയ്ക്ക് നിരവധി അവസരങ്ങളാണ് പിന്നീട് വന്നുചേർന്നത്. തമിഴിലെ ശ്രദ്ധേയ വെബ് സീരീസ് ആയ സുഴൽ ദി വോർട്ടക്സിൽ ഒരു പ്രധാന വേഷം അവതരിപ്പിക്കുവാൻ താരത്തിന് സാധിച്ചു. മലയാളത്തിലും തുടർന്ന് അവസരങ്ങൾ ലഭിച്ചു.


സോഷ്യൽ മീഡിയയിലെ ഒരു നിറസാന്നിധ്യം എന്ന് തന്നെ ഗോപികയെ വിശേഷിപ്പിക്കാം. നിരവധി ആരാധകരാണ് താരത്തെ പിന്തുടരുന്നത്. തൻറെ ആരാധകർക്കായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ താരം കൂടുതലായും പങ്കുവയ്ക്കാറുള്ളത് തന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ്. പതിവുപോലെ ഗോപിക പങ്കുവെച്ച പുത്തൻ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. സ്കൈ ബ്ലൂ കളർ സ്റ്റൈലിഷ് ഗൗണിൽ ഗ്ലാമറസ്സായാണ് ഗോപിക പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പ്ലാൻ ബി ആക്ഷൻസിന് വേണ്ടി ജിബിൻ ആണ് താരത്തിന്റെ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്. ദേവ്രാഗ് ബൊട്ടിക്കിന്റേതാണ് കോസ്റ്റ്യൂം. അരുൺ ദേവ് ആണ് സ്റ്റൈലിംഗ് നിർവഹിച്ചിട്ടുള്ളത്. വിജിത വിക്രമൻ ആണ് താരത്തെ മേക്കപ്പ് ചെയ്തിരിക്കുന്നത്.