ക്യൂട്ട് ലുക്കിൽ യുവ താരം എസ്തർ അനിൽ..! ചിത്രങ്ങൾ പങ്കുവച്ച് താരം..

വളരെ ചെറിയ പ്രായത്തിലെ തന്നെ അഭിനയരംഗത്ത് തന്റെ മികവുറ്റ പ്രകടനം കാഴ്ചവച്ചു കൊണ്ട് മലയാളി പ്രേക്ഷക ഹൃദയങ്ങളിൽ ഒരു സ്ഥാനം പിടിച്ചെടുത്ത താരമാണ് നടി എസ്തർ അനിൽ. ദൃശ്യം ആദ്യ ഭാഗത്തിലൂടെ നായിക വേഷം ചെയ്ത മോഹൻലാലിനോടൊപ്പം തന്നെ പ്രേക്ഷക ഹൃദയങ്ങളിൽ പതിഞ്ഞ താരമായിരുന്നു എസ്തർ . മോഹൻലാലിന്റെ മകൾ വേഷം ചെയ്ത ഈ കുട്ടി താരം അത്യുജ്വല പ്രകടനം കൊണ്ട് ഏറെ പ്രശംസ നേടി. ദൃശ്യം ഒരു ബ്ലോക്ക് ബസ്റ്റർ ആയി മാറുകയും നിരവധി ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യുകയും ചെയ്തു. തൻറെ മികവുറ്റ പ്രകടനം കൊണ്ട് തമിഴ് തെലുങ്കു റീമേക്കുകളിൽ നായകന്റെ മകൾ വേഷം എസ്തർ തന്നെ കൈകാര്യം ചെയ്തു.



തെലുങ്ക് ചിത്രത്തിൽ നടൻ വെങ്കിടേഷിന്റെ മകളായും തമിഴ് ചിത്രത്തിൽ ഉലകനായകൻ കമൽഹാസന്റെ മകളായും എസ്തർ അഭിനയിച്ചു. 2021ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൻറെ രണ്ടാം ഭാഗത്തിലും എസ്തർ ശ്രദ്ധേയ റോൾ കൈകാര്യം ചെയ്തു. ദൃശ്യത്തിന്റെ റീമേക്കുകളിൽ വേഷമിട്ടുകൊണ്ടാണ് എസ്റ്റർ അന്യഭാഷയിലേക്ക് ചുവട് വയ്ക്കുന്നത്. ആ ചിത്രങ്ങൾക്ക് ശേഷം തുടർന്നും അന്യഭാഷ ചിത്രങ്ങളിൽ താരത്തിന് അവസരങ്ങൾ ലഭിച്ചു. മലയാളത്തിൽ അവസാനമായി അഭിനയിച്ചത് ജാക്ക് ആൻഡ് ജിൽ എന്ന ചിത്രത്തിലാണ്. ഈ വർഷം പുറത്തിറങ്ങിയ വിന്ധ്യ വിക്ടിം വെർഡിക്ട് വി ത്രി ആണ് അവസാന ചിത്രം .



സോഷ്യൽ മീഡിയയിലെ ഒരു നിറസാന്നിധ്യമായ എസ്തർ തൻറെ ഫോട്ടോഷൂട്ട് ചിത്രങ്ങളും യാത്ര വിശേഷങ്ങൾ ആരാധകർക്കായി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം മൂന്നാറിലെ മറയൂരിൽ സ്ഥിതി ചെയ്യുന്ന മഡ് ഹൗസ് റിസോർട്ടിലേക്ക് യാത്ര തിരിച്ചിരിക്കുകയാണ്. അവിടെനിന്ന് താരം പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. റിസോർട്ട് ജീവിതം അവിസ്മരണീയമാക്കി മാറ്റിയ ജീവനക്കാർക്ക് നന്ദി കൂടി രേഖപ്പെടുത്തി കൊണ്ടാണ് എസ്തർ തന്റെ ചിത്രങ്ങൾ പങ്കുവെച്ചിട്ടുള്ളത്.

Scroll to Top