നല്ലവൻ എന്ന മലയാള സിനിമയിലൂടെ ബാല നടിയായി അഭിനയ രംഗത്തേക്ക് കടന്ന താരമാണ് എസ്തർ. അനേകം സിനിമകളിൽ ബാലതാരമായി അഭിനയിച്ചെങ്കിലും ജിത്തു ജോസഫിന്റെ ദൃശ്യം എന്ന സിനിമയിലൂടെയാണ് മലയാളി സിനിമ പ്രേഷകർക്ക് ഏറെ സുപരിചിതയായി താരം മാറുന്നത്. മോഹൻലാൽ, മീന എന്നിവർ തകർത്ത് അഭിനയിച്ച് അവരുടെ ഇളയ മകളായിട്ടാണ് എസ്തർ ദൃശ്യം എന്ന സിനിമയിൽ അഭിനയിച്ചത്.
ദൃശ്യം രണ്ടാം ഭാഗത്തിലും താരത്തിനു ഒരുപാട് മികച്ച പ്രകടനമായിരുന്നു കാഴ്ച്ചവെച്ചത്. മലയാളത്തിൽ ദൃശ്യം റിലീസ് ചെയ്തതിന് ശേഷം നിരവധി അന്യഭാക്ഷ സിനിമകളിൽ പടം റീമേക്ക് ചെയ്യപ്പെട്ടു. റീമേക്ക് ചെയ്ത മിക്ക സിനിമയിലും എസ്തർ ആയിരുന്നു ഇളയ മകളുടെ വേഷം കൈകാര്യം ചെയ്തിരുന്നത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് എസ്തർ അനിൽ. താരം തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി ആരാധകാരുമായി പങ്കുവെക്കാറുണ്ട്.
പല സിനിമകളിൽ ബാലതാരമായി അഭിനയിച്ചത് കൊണ്ട് ബാലതാരം എന്ന ലേബലാണ് താരത്തിനു ലഭിച്ചത്. എന്നാൽ നായികയാവാൻ ഒരുങ്ങി നിൽക്കുകയാണ് എസ്തർ അനിൽ. കൂടാതെ ഫ്ലവർസ് ടീവിയിൽ ജനപ്രിയ ടെലിവിഷൻ ഷോയായ ടോപ്പ് സിങ്ങർ എന്ന പരിപാടിയിൽ അവതാരികയായി പ്രവർത്തിക്കാൻ താരത്തിനു ഭാഗ്യം ലഭിച്ചിട്ടുണ്ട്.
ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിനു ലക്ഷ കണക്കിന് ആരാധകരാണ് ഉള്ളത്. സോഷ്യൽ മീഡിയയിൽ മിക്ക സമയങ്ങളിലും ഇഷ്ടറിന്റെ മനോഹരമായ ഫോട്ടോഷൂട്ട് വൈറലായി മാറാറുണ്ട്. ഇപ്പോൾ ഇതാ വൈറലായി മാറുന്നത് താരത്തിന്റെ പുതുപുത്തൻ ഫോട്ടോഷൂട്ടാണ്. മോഡേൺ ലുക്കിൽ എത്തിയ താരത്തെ ഇരുകൈകൾ നീട്ടിയാണ് മലയാളികൾ ഏറ്റെടുത്തത്.



