സാരിയിൽ സുന്ദരിയായി യുവ താരം എസ്തർ അനിൽ..!

മലയാളത്തിലെ എക്കാലത്തെയും ഏറ്റവും മികച്ച ഫാമിലി ത്രില്ലർ ചിത്രങ്ങളിൽ ഒന്നായ ദൃശ്യത്തിലൂടെ മലയാളി പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്ത താരമാണ് നടി എസ്തർ അനിൽ. ദൃശ്യത്തിൽ മോഹൻലാലിൻറെ മകൾ റോളിൽ അനുമോൾ എന്ന കഥാപാത്രമായി എസ്തർ മികച്ച പ്രകടനം കാഴ്ചവച്ചു. ക്ലൈമാക്സ് രംഗങ്ങളിലെ താരത്തിന്റെ പ്രകടനം ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്നു. ബാലതാരമായി അഭിനയരംഗത്ത് ശോഭിച്ചു കൊണ്ടിരിക്കുന്ന എസ്തർ ഇന്ന് മലയാള സിനിമയിൽ ഏറെ ആരാധകരുള്ള ഒരു ബാലതാരം കൂടിയാണ്.ദൃശ്യത്തിലൂടെയാണ് താരം ഒരുപാട് ആരാധകരെ സ്വന്തമാക്കിയത് എങ്കിലും അതിന് മുൻപേ സിനിമകളിൽ വേഷമിട്ട് തുടങ്ങിയിരുന്നു എസ്തർ . മലയാളത്തിലൂടെ അരങ്ങേറ്റം കുറിച്ച് ഈ താരത്തിന് ദൃശ്യം എന്ന ചിത്രത്തിനുശേഷം നിരവധി അന്യഭാഷ ചിത്രങ്ങളിലും അഭിനയിക്കുന്നതിനുള്ള അവസരങ്ങൾ ലഭിച്ചു. ദൃശ്യത്തിന്റെ തെലുങ്കു തമിഴ് പതിപ്പുകളിൽ താരം തന്നെയാണ് മകൾ വേഷം ചെയ്തത്. ദൃശ്യം രണ്ടാം ഭാഗം എത്തിയപ്പോൾ കൊച്ചുകുട്ടിയിൽ നിന്നുള്ള എസ്റ്ററിന്റെ വളർച്ചയും മലയാളി പ്രേക്ഷകർ നോക്കി കണ്ടിരുന്നു.രണ്ടാം ഭാഗം പുറത്തിറങ്ങുന്നതിനു മുൻപ് തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എസ്തറിന്റെ ഗ്ലാമർ ഫോട്ടോഷോട്ടുകൾ ഇടം പിടിച്ചിരുന്നു. സിനിമകളിൽ നിലവിൽ അത്ര സജീവമല്ല എങ്കിലും ഏത് നിമിഷവും താരം ശക്തമായ ഒരു തിരിച്ചുവരവ് നടത്താനുള്ള ഒരുക്കത്തിലാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് എസ്തർ തൻറെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത തന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്. സാരിയിൽ അതിസന്ദരിയായാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. എസ്തർ അണിഞ്ഞിരിക്കുന്നത് പെറ്റൽസ് ബൈ സ്വാതിയുടെ അതിസുന്ദരമായ ഡിസൈനിലുള്ള സാരിയാണ്.അല്പം ശുദ്ധ വായുവിനായി ഈസ്റ്ററിന് വീട്ടിലേക്ക് പോയി. ഇപ്പോൾ തിരിച്ച് കൊച്ചിയിൽ തന്നെ എത്തി. മലിനീകരണത്തെക്കുറിച്ച് പറയാനുള്ള കാര്യങ്ങൾ നിർത്താൻ കഴിയില്ല. ഇൻസ്റ്റഗ്രാമിൽ തന്റെ ചിത്രങ്ങൾക്കൊപ്പം താരം ഇതുകൂടി കുറിച്ചു. എസ്തറിന്റെ സുഹൃത്ത് ചിത്രങ്ങൾക്ക് താഴെ നൽകിയ കമൻറ് നിന്നെ കാണാൻ ശുദ്ധവായുവിനെ പോലെ ഉണ്ട് എന്നാണ്. എസ്തറിന്റെ അനിയൻ എറിക് സക്കറിയയാണ് താരത്തിന്റെ ഈ മനോഹരമായ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്.

Scroll to Top