ഏഷ്യാനെറ്റ് ചാനലിൽ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന ഒരു ബ്രഹ്മാണ്ഡ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. അഞ്ചാം സീസൺ നടന്നുകൊണ്ടിരിക്കുന്ന ഈ റിയാലിറ്റി ഷോയുടെ നാലാം സീസണിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതനായി മാറിയ ഒരു വ്യക്തിയാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ജിജി ഹോസ്പിറ്റലിൽ ജോലി ചെയ്തു പോരുന്ന റോബിൻ ബിഗ് ബോസ് ഹൗസിലേക്ക് എത്തിയ ആദ്യ നിമിഷം മുതൽ തന്നെ മികച്ച രീതിയിൽ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റുവാനും ആരാധകരെ സ്വന്തമാക്കാനും സാധിച്ചിരുന്നു. ബിഗ് ബോസ് ഹൗസിൽ വച്ചുണ്ടായ ദിൽഷ എന്ന മറ്റൊരു മത്സരാർത്ഥിയുമായുള്ള സൗഹൃദവും പിന്നീട് ആരതി പൊടിയുമായുള്ള റോബിന്റെ വിവാഹ വാർത്തകളും എല്ലാം സാമൂഹ്യ മാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. നിരവധി ആരാധകരോടൊപ്പം തന്നെ ഒട്ടേറെ വിമർശകരും ഉള്ള ഒരു താരം കൂടിയാണ് റോബിൻ . സോഷ്യൽ മീഡിയയിൽ റോബിന്റെ ഓരോ വിശേഷങ്ങളും വളരെ വേഗം തന്നെ വൈറലായി മാറാറുണ്ട്.
ഇപ്പോഴിതാ റോബിനും താരത്തിന്റെ പ്രതിശ്രുത വധു ആരതി പൊടിയും സോഷ്യൽ മീഡിയയിൽ ഉന്നയിച്ചിരിക്കുന്ന ഒരു ആരോപണത്തിനെതിരെ ശക്തമായ മറുപടിയുമായി എത്തിയിരിക്കുകയാണ്. താരത്തോട് താല്പര്യമില്ലാത്ത ഒരു വിഭാഗം ഇപ്പോൾ ഉന്നയിച്ചിരിക്കുന്നത് റോബിൻറെ ഡോക്ടർ പദവി പണം കൊടുത്ത് വാങ്ങിയതാണ് എന്നാണ്. ഇതിനെതിരെ റോബിൻ പ്രതികരിച്ചത് ഇപ്രകാരമാണ് ” ജിജി ഹോസ്പിറ്റലിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്ന ഒരാളാണ് ഞാൻ , ഞാൻ ചെയ്തിരുന്നത് 12 മണിക്കൂർ നൈറ്റ് ഡ്യൂട്ടി ആയിരുന്നു. ഞാൻ കയറുമ്പോൾ അവിടത്തെ പഞ്ചിങ് മെഷീനിൽ പഞ്ച് ചെയ്തതിന്റെ ഡീറ്റെയിൽസ് ആശുപത്രിയിൽ കാണും .

ഇങ്ങനെയൊക്കെ പറയുന്നവരുടെ തന്തയ്ക്ക് വിളിക്കാത്തത് അവർ അത് അർഹിക്കുന്നില്ല എന്നതുകൊണ്ടാണ് . ഇത്തരക്കാർക്ക് ഉള്ളത് മറ്റുള്ളവരുടെ ജീവിതത്തിൽ എന്ത് നടക്കുന്നു എന്ന് അറിയുന്നതിനുള്ള ആഗ്രഹമാണ്. സ്വന്തം ലൈഫിൽ സന്തോഷം കണ്ടെത്താൻ സാധിക്കുന്നവരാണ് ഇവരെങ്കിൽ മറ്റുള്ളവരുടെ ജീവിതത്തിലേക്ക് എത്തിനോക്കാൻ ശ്രമിക്കുകയില്ല. വിമർശിക്കുന്നവരോടും തന്നെ പരിഹസിക്കുന്നവരോടും കൂടുതൽ ഒന്നും പറയാനില്ല എന്നാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ പറഞ്ഞത് ” .
പലരും പറയുന്നത് കേട്ടു ഡോക്ടറേറ്റ് പണം കൊടുത്തു വാങ്ങിയതാണ്, അങ്ങനെ ആയിരുന്നു എങ്കിൽ ഇദ്ദേഹത്തെ പറ്റി പുകഴ്ത്തിക്കൊണ്ട് ജിജി ഹോസ്പിറ്റലിന്റെ ഉടമ ഗോപാലകൃഷ്ണൻ സാർ ഒരിക്കലും സംസാരിക്കില്ലായിരുന്നു. മുൻപ് മാധ്യമങ്ങൾക്ക് മുൻപിൽ ഇദ്ദേഹം റോബിനെ പറ്റി ഇപ്രകാരം പറഞ്ഞിരുന്നു ഇദ്ദേഹം എൻറെ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന വ്യക്തിയാണ് എനിക്ക് സ്വന്തം മകനെ പോലെയാണ് എന്നെല്ലാം . ഇതെല്ലാം ആളുകൾ കേട്ടുകൊണ്ടിരിക്കുന്നുണ്ട് എങ്കിലും അവയെല്ലാം ഉൾക്കൊള്ളാനുള്ള ഒരു മടിയാണ് എന്നാണ് ഇക്കാര്യത്തിനെതിരെ ആരതിപ്പൊടി സംസാരിച്ചത്.